സർവ്വം മായയില്‍ എന്നെ ഏറ്റവും ഇംപ്രസ് ചെയ്യിപ്പിച്ച സീന്‍; അതുവരെ കണ്ട നിവിന്‍ അല്ലായിരുന്നു അത്: അഖിൽ സത്യൻ
Malayalam Cinema
സർവ്വം മായയില്‍ എന്നെ ഏറ്റവും ഇംപ്രസ് ചെയ്യിപ്പിച്ച സീന്‍; അതുവരെ കണ്ട നിവിന്‍ അല്ലായിരുന്നു അത്: അഖിൽ സത്യൻ
നന്ദന എം.സി
Saturday, 27th December 2025, 1:04 pm

അഖിൽ സത്യന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ സർവ്വം മായ തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നിവിൻ പോളിയുടെ തിരിച്ചു വരവായാണ് ആരാധകർ സർവ്വം മായയെ കാണുന്നത്.

എന്റർടൈൻമെന്റ് വേഷങ്ങൾ മാത്രം കൈകാര്യം ചെയ്തിരുന്ന നിവിൻ പിന്നീട് ആക്ഷൻ ഹീറോ വേഷങ്ങളും തെരഞ്ഞെടുത്തിരുന്നു. എന്നാൽ അത്തരം കഥാപാത്രങ്ങളിലൂടെയുള്ള നിവിന്റെ മാറ്റത്തിൽ ആരാധകർ തൃപ്തരല്ലായിരുന്നു. എന്നാൽ സർവ്വം മായ നിവിന്റെ കംബാക്കായാണ് പ്രേക്ഷകർ അടയാളപെടുത്തുന്നത്.

നിവിൻ പോളി അവതരിപ്പിക്കുന്ന പ്രഭേന്ദു നമ്പൂതിരിയെന്ന നിരീശ്വരവാദിയായ ഗിറ്റാറിസ്റ്റിന് നേരിടേണ്ടി വരുന്ന ഫാന്റസി നിറഞ്ഞ ചില സംഭവങ്ങളിലൂടെയാണ് സർവ്വം മായ എന്ന സിനിമയുടെ കഥ വികസിക്കുന്നത്. ഇതിലെ പല രംഗങ്ങളും പഴയ നിവിനെ ഓർമിപ്പിക്കുന്നതായിരുന്നു.

അജു വർഗ്ഗീസ്, റിയ ഷിബു, നിവിൻ പോളി , Photo: Aju Varghese / Facebook

സർവ്വം മായയിൽ നിവിൻ ഗംഭീരമായി ചെയ്തെന്നു തോന്നിയ രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് അഖിൽ സത്യൻ. എം.ജെ ഡിജിറ്റലിനു നൽകിയ അഭിമുഖത്തിൽ സാംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഞാൻ എഴുതിയതിനെക്കാളും ബെറ്റർ ആയിട്ടാണ് നിവിൻ ഇതിൽ ഓരോ രംഗവും ചെയ്തിരിക്കുന്നത്. ഞാൻ എഴുതിയതിൽ മെയിൻ ഹീറോ കുറച്ചൊരു സോഫ്റ്റായിരുന്നു.എന്നാൽ നിവിന്റെ പെർഫോമൻസിൽ അത് ലിഫ്റ്റ് ചെയ്തു. സിനിമയുടെ അവസാനം വരെ നിവിൻ അത് ബാലൻസ് ചെയ്തു. അതെനിക്ക് സർപ്രൈസിങ് ആണ്. എന്നാൽ പടത്തിന്റെ സെക്കൻഡ് ഹാഫിൽ നമ്മൾ വേറെ ഒരു തലത്തിലേക്കു പോകുന്നുണ്ട്.

അജു വർഗ്ഗീസ്, നിവിൻ പോളി Photo: Aju Varghese / Facebook

അതിൽ ഒരു സിംഗിൾ ഷോട്ടിൽ നിവിന്റെ ഒരു പെർഫോമൻസുണ്ട്, അതാണ് പടത്തിലെ മോസ്റ്റ് ലെങ്ത്തി ഷോട്ട്. നിവിൻ ഒറ്റയ്ക്കാണ് ആ ഡയലോഗ് പറയുന്നത്. അതെനിക്ക് വളരെ ഇമ്പ്രെസ്സിവ് ആയി തോന്നി. അതുവരെ നമ്മൾ കണ്ട നിവിനല്ലായിരുന്നു. മറ്റൊരു നിവിനെയായിരുന്നു കണ്ടത്. ആ അഭിനയം ഉള്ളിൽ തട്ടുന്നതായിരുന്നു ,’ അഖിൽ സത്യൻ പറഞ്ഞു.

260 പുതിയ ഷോകൾ ആഡ് ചെയ്ത സർവ്വം മായ ആദ്യ ദിനം ആഗോള ബോക്സ് ഓഫീസിൽ നാല് കോടി രൂപയാണ് നേടിയത്. ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അജു വർഗ്ഗീസ് ജനാർദ്ദനൻ, രഘുനാഥ്, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content Highlight: Akhil Sathyan talks about Nivin Pauly’s acting.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.