ജനനമുണ്ടെങ്കിൽ മരണവും നമ്മൾ സ്വീകരിക്കണം എന്നാൽ പലർക്കും ഒരു പേടി സ്വപ്നമാണ് മരണമെന്നത്. മരണം എന്ന റിയാലിറ്റിയെ ലളിതമായി കാണാനാണ് തനിക്കിഷ്ട്ടമെന്നും, ഇരുപത്തിയഞ്ച് വയസ് വരെ മരണത്തെ കുറിച്ച് വലിയ ടെൻഷൻ ഉണ്ടായിരുന്നില്ല.
എന്നാൽ ഒരു മുപ്പത് വയസ് കഴിഞ്ഞതോടെ പ്രിയപെട്ടവരെ ഓരോന്നായി തുടർച്ചയായി നഷ്ടപ്പെടാൻ തുടങ്ങിയെന്നും അത് റിയാലിറ്റി ആണെങ്കിലും അവിടെ നിന്നാണ് ഉള്ളിൽ തളരാൻ തുടങ്ങിയതെന്ന് പറയുകയാണ് സംവിധായകൻ അഖിൽ സത്യൻ.
ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണം അംഗീകരിക്കണം എന്നറിയാം. എന്നാലും അവിടെ നിന്നാണ് ഞാൻ ഉള്ളിൽ തളരാൻ തുടങ്ങിയത്
എനിക്ക് ഏറ്റവും കൂടുതൽ വേദന നൽകിയ മരണങ്ങളിൽ ഒന്ന് ഇന്നസെന്റ് അങ്കിൾ മരിച്ചപ്പോൾ ആയിരുന്നു. ഒരു ബന്ധുവിന്റെ മരണം പോലും ഇത്രയധികം എനിക്ക് സങ്കടം നൽകിയിട്ടില്ല. അങ്കിൾ പോയതിൽ നിന്നും ഇപ്പോഴും പൂർണമായി പുറത്തുവരാൻ എനിക്ക് കഴിഞ്ഞിട്ടില്ല. വീട്ടിൽ അച്ഛനും അതേ അവസ്ഥയിലാണ്,’ അഖിൽ സത്യൻ പറഞ്ഞു.
ഇന്നസെന്റ് , Photo: IMDb
‘പാച്ചുവും അത്ഭുതവിളക്കും’ റിലീസിന് തൊട്ടുമുമ്പാണ് ഇന്നസെന്റിന്റെ വിയോഗം സംഭവിച്ചതെന്നും, ‘സർവ്വം മായ’യ്ക്ക് മുൻപ് ശ്രീനിവാസൻ വിടപറഞ്ഞതും തന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ സംഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം തനിക്ക് ഉറപ്പുള്ള കാര്യമാണെന്നും, ഇതെല്ലം ജീവിത യാഥാർത്ഥ്യം ആണെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരണത്തെ ചിരിയോടെ, ലളിതമായി നേരിടുന്ന ആളുകളെയാണ് തനിക്ക് ഇഷ്ടമെന്നും, സിനിമയിലും അങ്ങനെ തന്നെ മരണത്തെ അവതരിപ്പിക്കാനാണ് താൽപര്യമെന്നും അഖിൽ സത്യൻ പറയുന്നു. മരണം ഭാരം കൂട്ടി കാണിക്കുന്നതല്ല, ലളിതമായി സ്വീകരിക്കാൻ കഴിയുന്ന തരത്തിൽ അവതരിപ്പിക്കാനാണ് താൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്മസ് റീലീസായെത്തിയ സർവ്വം മായ യാണ് അഖിൽ സംവിധാനം ചെയ്ത അവസാനമിറങ്ങിയ ചിത്രം. നിവിൻ പോളി നായകാനായെത്തിയ സിനിമയിൽ അജു വർഗീസ്, റിയ ഷിബു, ജനാർദ്ദനൻ, പ്രീതി മുകുന്ദൻ, അൽത്താഫ് സലിം, എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.