ഫഹദ് നായകനായെത്തിയ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സർവ്വം മായ’. ഹൊറർ കോമഡി ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിവിൻ പോളി- അജു വർഗീസ് കോംബോ വീണ്ടും ഒന്നിക്കുകയാണ്.
നിവിൻ, അഖിൽ സത്യൻ കൂട്ടുകെട്ടും ഇതാദ്യമായാണ് ഒന്നിക്കുന്നത്.
പ്രേതങ്ങളെ പേടിയുള്ള രണ്ടു പേർ,അവർ ചേർന്നൊരുക്കുന്ന പ്രേത സിനിമ എന്നാണ് അഖിൽ ഈ സിനിമയെ വിശേഷിപ്പിക്കുന്നത്. ഇപ്പോൾ നിവിൻ പോളിയെ കുറിച്ചും സർവ്വം മായയെ കുറിച്ചും സംസാരിക്കുകയാണ് അഖിൽ.
നിവിൻ തന്നോട് ചോദിച്ച ഒരു ചോദ്യത്തിൽ നിന്നാണ് എല്ലാറ്റിന്റെയും തുടക്കമെന്ന് പറയുകയാണ് അദ്ദേഹം.
ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കൊപ്പം പ്രവർത്തിക്കുമ്പോളാണ് എന്റെ ഫോണിലേക്ക് ആദ്യമായി നിവിന്റെ കോൾ വരുന്നത്. “നമുക്കൊരുമിച്ച് ഒരു സിനിമ പ്ലാൻ ചെയ്താലോ” എന്നാണ് നിവിൻ ഫോണിലൂടെ ചോദിച്ചത്. ആ ചോദ്യത്തിൽ നിന്നാണ് എല്ലാറ്റിന്റെയും തുടക്കം,’ അഖിൽ പറഞ്ഞു.
സംവിധാന സഹായിയാണെന്ന ധൈര്യമുണ്ടെന്നതൊഴിച്ചാൽ, അടുത്തൊന്നും സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാൻ താൻ വളർന്നിട്ടില്ല എന്ന തോന്നൽ ഉറച്ചിരുന്ന സമയത്താണ് നിവിൻ ഈ ചോദ്യം ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആ ഒരു ചോദ്യത്തിൽ നിന്നായിരുന്നു എല്ലാറ്റിന്റെയും തുടക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനൗൺസ്‌മെന്റ് മുതൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സർവ്വം മായ. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിൽ നിവിൻ പോളിയും അജുവർഗ്ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് . ചിത്രത്തില്‍ നിവിന്‍ പോളിക്കും അജു വര്‍ഗ്ഗീസിനുമൊപ്പം ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.