അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞ അതേ കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ നിവിന് നല്ല പേടിയായിരുന്നു: അഖില്‍ സത്യന്‍
Malayalam Cinema
അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞ അതേ കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ നിവിന് നല്ല പേടിയായിരുന്നു: അഖില്‍ സത്യന്‍
ഐറിന്‍ മരിയ ആന്റണി
Wednesday, 31st December 2025, 11:10 pm

പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നിവിന്‍ പോളി നായകനായെത്തിയ ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ഹൊറര്‍ കോമഡി ഴോണളിലൊരുങ്ങിയ ചിത്രം നിവിന്റെ കം ബാക്ക് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.

നിവിന്‍ പോളി photo: Sarvam maya/ youtube.com

ഇപ്പോള്‍ മാതൃഭൂമിക്ക് നല്‍കി അഭിമുഖത്തില്‍ നിവിന്‍ പേളിയുമായി പ്രവര്‍ത്തിക്കുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയാാണ് അഖില്‍ സത്യന്‍.

‘ഞാന്‍ ഇടക്ക് നല്ല ഷോട്ടൊക്കെ വരുമ്പോള്‍ ഇത് ഹിറ്റാണ്, 100 കോടി എന്നൊക്കെ പറയും. അപ്പോള്‍ നിവിന്‍ പേടിയാണ്. അങ്ങനെ പറയല്ലേ എന്ന് പറയും. പണ്ട് പ്രേമം ഷൂട്ട് ചെയ്യുമ്പോള്‍ അല്‍ഫോണ്‍സ് പുത്രന് നിവിനോട് പറയുമായിരുന്നു, ‘നിന്റെ ഇപ്പോഴത്തെ അവസാനത്തെ സിനിമയുടെ റെക്കോര്‍ഡ് എത്രയാണ്, 50 കോടിയാണെങ്കില്‍ അത് നമ്മള്‍ ബ്രേക്ക് ചെയ്യും എന്നൊക്ക.

ബി.ടി.എസ് കാണുന്നത് പോലെ തന്നെ മുഴുവന്‍ രസകരമായാണ് ഞങ്ങള്‍ ഷൂട്ട് ചെയ്തത്. അത്രയും സന്തോഷത്തോടെ ഒരു പ്രൊജക്ട് ഉണ്ടാകുമ്പോള്‍ അത് തിരിച്ച് കിട്ടുമെന്ന ഒരു പ്രതീക്ഷയായിരുന്നു. അത് കിട്ടിയതില്‍ അതിയായ സന്തോഷം ഉണ്ട്,’ അഖില്‍ പറഞ്ഞു.

യു.എസിലും യൂറോപ്പിലും ചിത്രത്തിന് നല്ല കളക്ഷന്‍ വരുന്നുണ്ടെന്നും ലൗഡ് ആക്ഷന്‍ സിനിമ അല്ലാത്ത ഒരു ചിത്രത്തിന് ഇത്രയും അറ്റെന്‍ഷന്‍ കിട്ടുന്നതില്‍ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ ബജറ്റിലുള്ള സനിമയല്ല, എന്നാല്‍ ഒരുപാട് പൈസ ചെലവാക്കാത്ത സിനിമയുമല്ല സര്‍വ്വം മായ, ആ കാര്യത്തില്‍ ഞാന്‍ പ്രൊഡാണെന്നും അദ്ദേഹം പറഞ്ഞു.

അത്യാവശ്യം പൈസ ഈ സിനിമക്കായി ചെലവാക്കിയിട്ടുണ്ടെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു സിനിമ ഓഡിയന്‍സിന് കണക്ടായതില്‍ സന്തോഷമുണ്ടെന്നും അഖില്‍ പറഞ്ഞു.

സിനിമയില്‍ നിവിന് പുറമെ റിയ ഷിബു, പ്രതീതി മുകുന്ദന്‍, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ജസ്റ്റിന്‍ പ്രഭാകരന് സംഗീതം നിര്‍വഹിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശരണ്‍ വേലായുധനാണ്. രതിന്‍ രാധകൃഷ്ണനും അഖില്‍ സത്യനും ചേര്‍ന്നാണ് സിനിമയുടെ എഡിറ്റിങ് ചെയ്തിരിക്കുന്നത്.

Content Highlight: Akhil Sathyan shares his experience working with Nivin Pauly 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.