Photo: റിയ ഷിബു, നിവിന്‍ പോളി, അജു വര്‍ഗീസ് Aju varghese/ Facebook. com
‘കുട്ടിത്തമുള്ള പ്രേതത്തെ തപ്പി പോകുകയായിരുന്നു ഞങ്ങള്‍. അപ്പോള്‍ റാന്‍ഡമായി മുറ എന്ന പടത്തിന് പ്രൊമോഷന് ഇവന്റില്‍ സീരിയസായി സംസാരിക്കുന്ന ഒരു കുട്ടിയെ കണ്ടു. നല്ല ക്യൂട്ടാണ് കാണാന്‍. പേര് തപ്പി നോക്കിയപ്പോള്‍ കുറേ റീല്‍സ് കണ്ടു. നല്ല സ്മാര്‍ട്ടാണെന്ന് അപ്പോള്‍ തന്നെ മനസിലായി.
നോക്കിയപ്പോ എനിക്ക് അവളുടെ അച്ഛനെ എനിക്കറായാം. പ്രൊഡ്യൂസറാണ്, അങ്ങനെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ‘മോള്‍ ആയതുകൊണ്ട് പറയുകയല്ല, എന്റെ വീട്ടിലെ ഏറ്റവും സ്മാര്‍ട്ടായ ആളാണ്’ എന്ന് അച്ഛന്‍ പറഞ്ഞു. റിയക്ക് ഒരു ഓഡിഷന്‍ തരാം പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ തന്നെ അദ്ദേഹം ഓക്കെ പറഞ്ഞു,’ അഖില്‍ സത്യന്‍ പറയുന്നു.
റിയയെ ഓഡിഷന്‍ ചെയ്തപ്പോള്‍ താന്‍ മനസില്‍ കണ്ട രീതിയില്‍ തന്നെ് ആ കഥാപാത്രം വന്നിരുന്നുവെന്നും ഓഡിഷന്‍ അച്ഛനെയാണ് താന്‍ ആദ്യം കാണിച്ചതെന്നും അഖില്‍ പറഞ്ഞു. ഇവള്‍ മതി, ഇതാണ് നമ്മുടെ പ്രേതമെന്നൊണ് അപ്പോള്‍ അച്ഛന്‍ പറഞ്ഞതെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. വല്ലൊത്തൊരു എനര്‍ജി അട്രാക്റ്റ് ചെയ്തതു പോലെ തോന്നിയെന്നും സിനിമ കഴിഞ്ഞപ്പോള്‍ താന്‍ ദൈവത്തില്‍ വിശ്വസിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
‘നല്ല പൈസ ചെലവാക്കി ചെയ്ത സിനിമയാണ് സര്‍വ്വം മായ. കാണുന്ന സെറ്റ് പോലും അര കോടി രൂപയുടെ സെറ്റാണ്. മനയും, ഇല്ലം, മന ഒക്കെ നമ്മള്‍ സെറ്റിട്ടതാണ്. കാക്ക കാക്ക എന്ന സിനിമയും വിജയ്, പ്രഭാസ് തുടങ്ങിയ നടന്മാര്‍ ചെയ്തിട്ടുള്ള ആളാണ് സര്‍വ്വം മായയിലെ കലാ സംവിധായകന്‍,’ അഖില്‍ സത്യന്‍ പറഞ്ഞു.
ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ സര്‍വ്വം മായ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുുകയാണ്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അജു വര്‍ഗീസ്, പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
Content Highlight: Akhil Sathyan is talking about why Riya chose Shibu for Sarvam Maya