വന്‍ ഹൈപ്പിലെത്തി പ്രേക്ഷകരെ നിരാശരാക്കിയ സിനിമകളുടെ ലിസ്റ്റിലെ അവസാന എന്‍ട്രിയാണ് തെലുങ്ക് ചിത്രം അഖണ്ഡ 2. നന്ദമൂരി ബാലകൃഷ്ണ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. 150 കോടി ബജറ്റിലൊരുങ്ങിയ അഖണ്ഡ 2 ഒരാഴ്ച പിന്നിട്ടിട്ടും 100 കോടി പോലും നേടാനാകാതെ പാടുപെടുകയാണ്.
പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ അഖണ്ഡ 2 എല്ലാ ഭാഷയിലും പരാജയത്തിലെത്തി. ഇതില്‍ എടുത്തപറയേണ്ടത് ഹിന്ദി വേര്‍ഷന്റെ കാര്യമാണ്. മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍ പ്രൊമോഷന്‍ ഇവന്റുകള്‍ അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നു. 50 ലക്ഷത്തോളമാണ് ഈ ഇവന്റുകള്‍ക്കായി ചെലവാക്കിയത്. എന്നാല്‍ ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹിന്ദി വേര്‍ഷന്‍ ആകെ 45 ലക്ഷം മാത്രമാണ് കളക്ട് ചെയ്തത്.
ഹിന്ദിയില്‍ മാത്രമല്ല, തെലുങ്ക് ഒഴികെ മറ്റെല്ലാ ഭാഷയിലും അഖണ്ഡ2വിന് പരാജയം രുചിക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. തമിഴ് വേര്‍ഷന്‍ ഒരു കോടിയും മലയാളം വേര്‍ഷന്‍ അഞ്ച് ലക്ഷവുമാണ് ഇതുവരെ സ്വന്തമാക്കിയത്. തെലുങ്കില്‍ പല വിതരണക്കാര്‍ ചേര്‍ന്ന് തിയേറ്ററിലെത്തിച്ച ചിത്രം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
59.2 കോടിയാണ് തെലുങ്ക് കളക്ഷന്‍. വിതരണക്കാര്‍ സേഫാകാന്‍ 50 കോടി മതിയെന്നാണ് കണക്കുകൂട്ടല്‍. ഹിറ്റാകാന്‍ സാധിച്ചില്ലെങ്കിലും മുടക്കുമുതല്‍ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആന്ധ്ര/ തെലങ്കാന വിതരണക്കാര്‍. ഒരു വര്‍ഷം ബാക്ക് ടു ബാക്ക് 100 കോടി എന്ന നേട്ടം ബാലകൃഷ്ണക്ക് സ്വന്തം പേരിലാക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
2021ല്‍ പുറത്തിറങ്ങിയ അഖണ്ഡയുടെ സീക്വലാണ് അഖണ്ഡ 2 താണ്ഡവം. ആദ്യഭാഗത്തിന്റെ ഏഴയലത്തെത്താത്ത സീക്വലെന്നാണ് ആരാധകര്‍ പോലും അഭിപ്രായപ്പെടുന്നത്. ഓവര്‍ ദി ടോപ് ഫൈറ്റുകളുടെ അതിപ്രസരവും മോശം വി.എഫ്.എക്‌സും അഖണ്ഡ 2വിന് തിരിച്ചടിയായി മാറി. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ബാലകൃഷ്ണയുടെ ഡാക്കു മഹാരാജിന് ഗംഭീര അഭിപ്രായമായിരുന്നു ലഭിച്ചത്.
എന്നാല്‍ അഖണ്ഡ 2വിനെ ഇതിനോടകം ട്രോളന്മാര്‍ കീറിമുറിച്ചു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളും ട്രോള്‍ മെറ്റീരിയലായി മാറി. ഡാക്കു മഹാരാജ് എന്ന ചിത്രം കണ്ട് ബാലകൃഷ്ണയുടെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ മെച്ചപ്പെട്ടെന്ന് അഭിപ്രായപ്പെട്ടവര്‍ക്ക് തിരിച്ചടിയായി അഖണ്ഡ 2വിനെ കണക്കാക്കുന്നവരുമുണ്ട്. ഡാക്കു മഹാരാജ് ഒരുക്കിയ ബോബി കൊല്ലിയോടൊപ്പമാണ് ബാലയ്യയുടെ അടുത്ത ചിത്രമെന്നത് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.
Content Highlight: Akhanda 2 Hindi version collection less than promotion cost