അവര്‍ ഒരു അപകടകരമായ ടീമായി മാറിക്കഴിഞ്ഞു; ബെംഗളൂരുവിന് മുന്നറിയിപ്പുമായി ചോപ്ര
2025 IPL
അവര്‍ ഒരു അപകടകരമായ ടീമായി മാറിക്കഴിഞ്ഞു; ബെംഗളൂരുവിന് മുന്നറിയിപ്പുമായി ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th May 2025, 3:40 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയിരുന്നു. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് ആയിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ 189 റണ്‍സിന് ബെംഗളൂരു ഓള്‍ ഔട്ട് ആവുകയായിരുന്നു. പരാജയം നേരിട്ടതോടെ ബെംഗളൂരുവിന് മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

എലിമിനേറ്ററില്‍ ആദ്യ മൂന്നോ നാലോ സ്ഥാനത്താണ് ബെംഗളൂരു എത്തുന്നതെങ്കില്‍ മുംബൈയെ നേരിടേണ്ടിവരുമെന്നാണ് ചോപ്ര പറഞ്ഞത്. ഫൈനലില്‍ മുംബൈക്കെതിരെ മത്സരക്കേണ്ടി വന്നാലും കുഴപ്പമില്ല അതിനിടയില്‍ മുംബൈക്കെതിരെ വിജയിക്കണമെന്നും മുംബൈ ഇപ്പോള്‍ അപകടകരമായ ടീമായി മാറിയെന്നും ചോപ്ര പറഞ്ഞു.

‘ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ക്ക് രണ്ട് അവസരങ്ങള്‍ ലഭിക്കും. ബെംഗളൂരുവിന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാല്‍ നിങ്ങള്‍ മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ഫിനിഷ് ചെയ്താല്‍ എലിമിനേറ്ററില്‍ നിങ്ങള്‍ക്ക് മുംബൈ ഇന്ത്യന്‍സിനെ നേരിടേണ്ടിവരും. ഈ സമയത്ത് നിങ്ങള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ബെംഗളൂരു മികച്ച പ്രകടനം കാഴ്ചവെക്കുകയും മുന്നോട്ട് പോകുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നതിനാല്‍ മുംബൈയെ മറികടക്കണം.

ഫൈനലില്‍ നിങ്ങള്‍ അവരെ കണ്ടുമുട്ടിയാലും കുഴപ്പമില്ല, പക്ഷേ അതിനുമുമ്പ് നിങ്ങള്‍ അവരെ അല്‍പ്പം ശ്രദ്ധിക്കുകയും മറികടക്കുകയും വേണം. അവര്‍ അപകടകരമായ ഒരു ടീമായി മായി മാറിക്കഴിഞ്ഞു. നിങ്ങള്‍ അവരെ സ്വന്തം നാട്ടില്‍ തോല്‍പ്പിച്ചിട്ടുണ്ടാകാം, പക്ഷേ അത് വ്യത്യസ്തമായ ഒരു മുംബൈയായിരുന്നു. ഇപ്പോള്‍ അവര്‍ ഒരുപാട് മാറിക്കഴിഞ്ഞു,’ ചോപ്ര പറഞ്ഞു.

നിലവില്‍ ഐ.പി.എല്ലില്‍ ഒന്നാം സ്ഥാനത്തുള്ളത് ഗുജറാത്താണ്. 13 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 18 പോയിന്റാണ് ഗുജറാത്തിനുള്ളത്. രണ്ടാം സ്ഥാനത്ത് 12 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി പഞ്ചാബും മൂന്നാം സ്ഥാനത്ത് 13 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ബെംഗളൂരുവുമാണ്. 13 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റ് നേടി മുംബൈ നാലാമതാണ്.

Content Highlight: Akash Chopra Warns Bengaluru Ahead Of Mumbai Indians Match In IPL