ദേവ്ദത്ത് പടിക്കലോ രജത് പാടിദാറോ?; അഞ്ചാം ടെസ്റ്റില്‍ അവസരം ആര്‍ക്കൊപ്പമെന്ന് വെളിപ്പെടുത്തി ആകാശ് ചോപ്ര
Sports News
ദേവ്ദത്ത് പടിക്കലോ രജത് പാടിദാറോ?; അഞ്ചാം ടെസ്റ്റില്‍ അവസരം ആര്‍ക്കൊപ്പമെന്ന് വെളിപ്പെടുത്തി ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th March 2024, 1:30 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരം മാര്‍ച്ച് ഏഴിന് ധര്‍മശാലയിലാണ് നടക്കുന്നത്.

അവസാന മത്സരത്തില്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തിയാകും ഇന്ത്യ ഇറങ്ങുന്നത്. പുതിയ സ്‌ക്വാഡില്‍ മധ്യനിര ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിരാട് കോഹ്‌ലിക്ക് പകരക്കാരനായി വന്ന രചത് പാടിദാറിനെ ടീമില്‍ ഉള്‍പ്പെടുത്തുമോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ചോദ്യം. അടുത്തിടെ ആകാശ് ചോപ്ര തന്റെ യൂട്യൂബില്‍ സംസാരിച്ചപ്പോള്‍ ആ ചോദ്യത്തിനും മുന്‍ താരം മറുപടി പറഞ്ഞിരുന്നു.

‘ടീം പാടിദാറിനൊപ്പം പോയാലും ഇല്ലെങ്കിലും അതില്‍ അതിശയിക്കാനില്ല, റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് രജത് കിക്കുമെന്നാണ്. കാരണം മുമ്പുള്ള മൂന്ന് മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ടെന്ന് അവര്‍ പറയും, അതുകൊണ്ട് അദ്ദേഹത്തിന് ഒരു അവസരം കൊടുക്കാനാവും ആദ്യം നോക്കുന്നത്.

എന്നാല്‍ അവനെ കളിപ്പിക്കാതെ ദേവദത്തിനെ കളിപ്പിക്കുകയാണെങ്കില്‍ അതില്‍ അതിശയിക്കാനും ഇല്ല, രജതിന്റെത് ഒരു മോശം മാച്ച് ആണെന്ന് കരുതാം,’ ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. ടീം മാനേജ്‌മെന്റ് ഏത് വഴിക്ക് നീങ്ങിയാലും അവരെ കുറ്റെപ്പെടുത്താമാവില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും മോസം ഫോമാണ് രജതിന്. ഇംഗ്ലണ്ടിനെതിരെ ആറ് ഇന്നിഹ്‌സുകള്‍ കളിച്ച് രജത് 10.50 എന്ന മോശം ശരാശരിയില്‍നിന്ന് വെറും 63 റണ്‍സാണ് നേടിയത്. അതേ സമയം ദേവ്ദത്ത് പടിക്കല്‍ കര്‍മാടകക്ക് വേണ്ടി രഞ്ജി ട്രോഫിയില്‍ മിന്നും പ്രകടമമാണ് കാഴ്ച വെച്ചത്. വിജയ് ഹയാരെ ട്രോഫിയിലും താരം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

 

Content Highlight: Akash Chopra Talk About Devdutt Padikkal And Rajat Patidar