സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള രണ്ടാം ടി – 20യില്‍ ഇന്ത്യന്‍ പരാജയപ്പെട്ടിരുന്നു. 51 റണ്‍സിന്റെ തോല്‍വിയാണ് ടീം നേരിട്ടത്. തിലക് വര്‍മയല്ലാത്ത ഇന്ത്യന്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തിയതാണ് ഇന്ത്യയ്ക്ക് വിനയായത്.
സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള രണ്ടാം ടി – 20യില്‍ ഇന്ത്യന്‍ പരാജയപ്പെട്ടിരുന്നു. 51 റണ്‍സിന്റെ തോല്‍വിയാണ് ടീം നേരിട്ടത്. തിലക് വര്‍മയല്ലാത്ത ഇന്ത്യന്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തിയതാണ് ഇന്ത്യയ്ക്ക് വിനയായത്.
ഈ മത്സരത്തിലും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ നിരാശപ്പെടുത്തിയിരുന്നു. താരം ഗോള്‍ഡന്‍ ഡക്കായി മടങ്ങുകയായിരുന്നു. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. വൈസ് ക്യാപ്റ്റന്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും എന്നാല്‍ അത് എത്ര കാലം തുടരുമെന്നും അദ്ദേഹം ചോദിച്ചു.

രണ്ടാം മത്സരത്തിനിടെ ശുഭ്മൻ ഗിൽ. Photo: Mr.News90/x.com
ടീമിലേക്ക് സ്ഥിരതയും മുന്‍ഗണനയുമാണ് പരിഗണിക്കുന്നതെങ്കില്‍ യശസ്വി ജെയ്സ്വാള്‍ ടീമില്‍ ഉണ്ടായിരുന്നേയെന്നും അദ്ദേഹം പറഞ്ഞു. സഞ്ജുവും മികച്ച പ്രകടനം നടത്തിയെങ്കിലും ഗില്ലിനായി താരത്തെയും തഴഞ്ഞുവെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
‘നമുക്ക് ഗില്ലിനെ കുറിച്ച് സംസാരിക്കാം. ആദ്യ മത്സരത്തില്‍ റണ്‍ നേടാന്‍ വേണ്ടി വേഗത്തില്‍ ഓടി അവന്‍ ഔട്ടായി. പക്ഷേ, കഴിഞ്ഞ മത്സരത്തില്‍ ഒരു റണ്‍ നേടാന്‍ പോലും കഴിഞ്ഞില്ല. സാധാരണ ഒരു വൈസ് ക്യാപ്റ്റന് കൂടുതല്‍ അവസരം കിട്ടാറുണ്ട്. പക്ഷേ, ഇത് എത്ര കാലം തുടരും. ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കും. കാരണം താരത്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍ വളരെ ഇന്ററസ്റ്റിങ്ങാണ്.
2024 ടി – 20 ലോകകപ്പിന് യശസ്വി ജെയ്സ്വാള്‍ ടീമിലുണ്ടായിരുന്നു. സ്ഥിരതയും മുന്‍ഗനണയുമാണ് മാനദണ്ഡമെങ്കില്‍ ആ ടീമില്‍ അവനുണ്ടായിരുന്നു. പിന്നീട് അവനെ ഒഴിവാക്കി ഗില്ലിനെ ടീമിലെടുത്തു. അതിനിടയില്‍ സഞ്ജുവും മികച്ച പ്രകടനം നടത്തി. പക്ഷേ, അവനെയും പുറത്താക്കി,’ ചോപ്ര പറഞ്ഞു.

യശസ്വി ജെയ്‌സ്വാളും സഞ്ജു സാംസണും. Photo: SaabirZafar & 420/x.com
ഗില്ലിനെതിരെയും ടീം മാനേജ്‌മെന്റിന് എതിരെയും ചോദ്യങ്ങള്‍ ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഈ ചോദ്യങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഒളിക്കാനാവില്ല.
ഗില്‍ വൈസ് ക്യാപ്റ്റനായതിനാല്‍ ടീമിന്റെ ഭാഗമാവണമെന്നും റണ്‍സ് സ്‌കോര്‍ ചെയ്യണമെന്ന് ആവും നിങ്ങളുടെ ആഗ്രഹം. പക്ഷേ, ബാക്കി മൂന്ന് മത്സരങ്ങളില്‍ ഗില്ലിന് സ്‌കോര്‍ ചെയ്യേണ്ടത് അനിവാര്യമാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
Content Highlight: Akash Chopra talks about Shubhman Gill’s form; And exclusion of Yashasvi Jaiswal and Sanju Samson