ഇന്ത്യയുടെ സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി – 20 മത്സരത്തിലും ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തിയിരുന്നു. താരം നാല് പന്തില്‍ അഞ്ച് റണ്‍സാണ് എടുത്തത്. ഇപ്പോള്‍ താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
ടോസിടാനും ബൗളര്‍മാരെ മാനേജ് ചെയ്യാനും മാത്രമല്ല ഒരു ക്യാപ്റ്റനെന്ന അദ്ദേഹം പറഞ്ഞു. ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുണ്ടെങ്കില്‍ സ്‌കോര്‍ ചെയ്യേണ്ടതും ഒരു ക്യാപ്റ്റനെന്ന നിലയില്‍ സൂര്യയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
ആകാശ് ചോപ്ര. Photo: Anugya Jha/x.com
‘നിങ്ങള്‍ ടീമിന്റെ ക്യാപ്റ്റനാണ്. പക്ഷേ ഒരു ക്യാപ്റ്റന്റെ ജോലി ടോസിടാനും ബൗളര്‍മാരെ കൈകാര്യം ചെയ്യുക മാത്രമല്ല ഒരു ക്യാപ്റ്റന്റെ ജോലി. തന്ത്രം മെനയുകയും ചെയ്യുക എന്നതും മാത്രമല്ല. ടോപ് ഓഡറില്‍ ബാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ റണ്‍സ് നേടുക എന്നതാണ് നിങ്ങളുടെ പ്രാഥമിക റോള്‍.
ഒന്നും രണ്ടും മത്സരത്തിലല്ല മോശം പ്രകടനമുള്ളത്. 17 ഇന്നിങ്‌സില്‍ നിന്ന് 14 മാത്രമാണ് ശരാശരി. സ്ട്രൈക്ക് റേറ്റും അത്ര മികച്ചതല്ല. ഐ.പി.എല്ലിന് മുമ്പും ശേഷവും നിങ്ങള്‍ക്ക് വലിയ സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതൊരു പ്രശ്നമാണ്,’ ആകാശ് ചോപ്ര പറഞ്ഞു.
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മത്സരത്തിനിടെ സൂര്യകുമാർ യാദവ്. Photo:Saiwhispers/x.com
ടി – 20യില്‍ ഇന്ത്യക്കായി ഈ വര്‍ഷം ഇതുവരെ മികച്ച പ്രകടനം നടത്താന്‍ സൂര്യക്ക് സാധിച്ചിട്ടില്ല. താരം 2025ല്‍ ഇതുവരെ 17 ഇന്നിങ്‌സില്‍ 201 റണ്‍സാണ് നേടിയത്. 14.35 ശരാശരിയും 126.4 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. 47 റണ്‍സാണ് താരത്തിന്റെ കുട്ടി ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍.
Content Highlight: Akash Chopra criticizes Suryakumar Yadav saying a captain’s job is not just to toss and manage the bowlers