ക്ലീന്‍ ഷേവ് ചെയ്ത ശേഷം ഓരോ സിനിമക്കും അനുസരിച്ച് മീശ ഒട്ടിക്കണമെന്ന് പറയുകയാണ് നടന്‍ അജു വര്‍ഗീസ്. അങ്ങനെ ചെയ്താല്‍ പശ കാരണം മുഖം ഒട്ടിയിരിക്കുമെന്നും അതുവഴി ഡയലോഗ് പറയുമ്പോഴും മറ്റും വരുന്ന റിയാക്ഷന്‍സില്‍ മാറ്റമുണ്ടാകുമെന്നും അജു പറഞ്ഞു.
ജഗതി ശ്രീകുമാറും പ്രേം നസീറുമൊക്കെ ക്ലീന്‍ ഷേവ് ചെയ്തിട്ട് ഓരോ സിനിമക്കും അനുസരിച്ച് മീശ ഒട്ടിക്കാറാണെന്നും പക്ഷെ തനിക്ക് ഒരിക്കലും അവരോട് അതിനെ കുറിച്ച് ചോദിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടില്ലെന്നും അജു വര്‍ഗീസ് പറയുന്നു.
താന്‍ ഈ കാര്യം ആസിഫ് അലിയോടും ബേസില്‍ ജോസഫിനോടും പറഞ്ഞിട്ടുണ്ടെന്നും കുഞ്ഞിരാമായണം സിനിമയില്‍ വിനീത് ശ്രീനിവാസനോട് മീശ ഒട്ടിക്കാന്‍ പറഞ്ഞത് താനാണെന്നും അജു കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
‘നമ്മള്‍ ക്ലീന്‍ ഷേവ് ചെയ്യണം. അപ്പോള്‍ മീശ ഒട്ടിക്കുമ്പോള്‍ പശ കാരണം അവിടെയൊക്കെ ഒട്ടിയിരിക്കും. അതുവഴി നമ്മള്‍ ഡയലോഗ് പറയുമ്പോഴും മറ്റും വരുന്ന റിയാക്ഷന്‍സില്‍ മാറ്റമുണ്ടാകും. നമ്മുടെ ആക്ടിങ്ങില്‍ വ്യത്യാസമുണ്ടാകും.
പ്രാക്ടിക്കലി നോക്കുമ്പോള്‍ ലെജന്‍ഡായിട്ടുള്ള ജഗതി ശ്രീകുമാര്‍ സാറാണ് എന്നും ക്ലീന്‍ ഷേവായി നടന്നിട്ടുള്ളത്. പിന്നെ പ്രേം നസീര്‍ സാറിനെ കുറിച്ചും അങ്ങനെ പറഞ്ഞ് കേട്ടിട്ടുണ്ട്. അദ്ദേഹവും ഓരോ സിനിമക്കും വേണ്ടി മീശ ഒട്ടിക്കാറായിരുന്നുവെന്ന്
ചിലപ്പോള്‍ അവരൊക്കെ ക്ലീന്‍ ഷേവ് ചെയ്തിട്ട് ഓരോ കഥാപാത്രത്തിനും അനുസരിച്ച് മീശ ഒട്ടിച്ചത് ഈ കാരണങ്ങളൊക്കെ കണ്ടിട്ടാകാം. ഡയലോഗ് പറയുമ്പോഴും മറ്റും വരുന്ന റിയാക്ഷന്‍സില്‍ മാറ്റമുണ്ടാകുന്നത് കൊണ്ടാകാം. പക്ഷെ എനിക്ക് ഒരിക്കലും അവരോട് ചോദിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല.
ക്ലീന്‍ ഷേവ് ചെയ്ത് മീശ ഒട്ടിക്കുന്ന കാര്യം ഞാന്‍ ആസിഫ് അലിയോട് മാത്രമല്ല പറഞ്ഞിട്ടുള്ളത്. ബേസിലിനോടും പറഞ്ഞിരുന്നു. വേറെയും ആളുകളോട് ഇതേകാര്യം ഞാന്‍ പറഞ്ഞിട്ടുണ്ട്. കുഞ്ഞിരാമായണം സിനിമയില്‍ വിനീതിനെ കൊണ്ട് മീശ ഒട്ടിപ്പിച്ചത് ഞാനായിരുന്നു. അത് ഒട്ടുമീശ ആയിരുന്നു,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Vineeth Sreenivasan