| Wednesday, 9th July 2025, 2:55 pm

നയൻതാരയെ ലവ് ആക്ഷൻ ഡ്രാമയിലേക്ക് എത്തിച്ചത് ധ്യാനിന്റെ സ്മാർട്ട്നെസ്: അജു വർഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനംചെയ്ത ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നയൻതാര, നിവിൻ പോളി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അജു വർഗീസും,വൈശാഖ് സുബ്രമണ്യവും, എം സ്റ്റാർ പ്രൊഡക്ഷൻസും ഒരുമിച്ച് നിർമിച്ച ചിത്രം 2019 സെപ്റ്റംബർ 5നാണ് പുറത്തിറങ്ങിയത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അജു വർഗീസ്.

പ്രൊഫൈൽ അപ്ഡേഷന് വേണ്ടിയാണ് ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമ നിർമിച്ചതെന്നും ബിസിനസ് ചെയ്യണമെന്ന് മനസിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. വിശാഖ് സുബ്രഹ്‌മണ്യമുള്ളതുകൊണ്ടാണ് സിനിമ പുറത്തിറങ്ങിയതെന്നും ധ്യാൻ ശ്രീനിവാസൻ്റെ സ്മാർട്ട്നെസാണ് നയൻതാരയെ സിനിമയിലേക്ക് എത്തിച്ചതെന്നും നടൻ പറഞ്ഞു.

നൂറു ശതമാനം പ്രഫഷണലും സെൻസിറ്റീവുമാണ് നയൻതാരയെന്നും അത്രയും കഷ്‌ടപ്പെട്ടാണ് സൂപ്പർ സ്‌റ്റാർ പദവിയിലേക്ക് എത്തിയതെന്നും അദ്ദേഹം പറയുന്നു. ആ ബഹുമാനം കൊടുത്തുകൊണ്ടാണ് താൻ നിന്നതെന്നും അജു വർഗീസ് കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രൊഫൈൽ അപ്ഡേഷന് വേണ്ടിയാണ് ലവ് ആക്ഷൻ ഡ്രാമയുടെ നിർമാണത്തിൽ പങ്കാളിയായത്. ബിസിനസ് ചെയ്യുക എന്നത് മനസിലുണ്ടായിരുന്നില്ല. ഞാനും ധ്യാനും നല്ല ബിസിനസുകാരൊന്നുമല്ല. 100 മുടക്കേണ്ടിടത്ത് 150 ചെലവാക്കിയ ആൾക്കാരാണ് ഞങ്ങൾ. വിശാഖ് (നിർമാതാവ് വിശാഖ് സുബ്രഹ്‌മണ്യം) ഒപ്പമുള്ളതുകൊണ്ടാണ് ആ സിനിമ പുറത്തിറങ്ങിയത്.

ധ്യാനിന്റെ സ്മാർട്ട്നെസാണ് നയൻതാരയെ ആ സിനിമയിലേക്ക് എത്തിച്ചത്. ആദ്യമായി നിർമിക്കുന്ന സിനിമയിൽ നയൻതാര നായികയാകുന്നു. അതായിരുന്നു ചിത്രത്തിൻ്റെ പ്രധാന ആകർഷണം. ഒപ്പം ഏറ്റവും വലിയ റിസ്‌കും. നൂറു ശതമാനം പ്രഫഷണലും നൂറു ശതമാനം സെൻസിറ്റീവുമാണ് നയൻതാര. കുറ്റം പറയാൻ പറ്റില്ല. അത്രയും കഷ്‌ടപ്പെട്ടാണ് സൂപ്പർ സ്‌റ്റാർ പദവിയിലേക്ക് അവർ എത്തിയത്. ആ ബഹുമാനം കൊടുത്തുകൊണ്ടാണ് ഞാൻ നിന്നത്. ഒരു ദിവസം ഞാനും നിവിനും നയൻതാര മാഡവും കൂടി കോംബിനേഷൻ സീൻ ചെയ്യുമ്പോൾ കൂടുതൽ സംസാരിക്കാൻ സാധിച്ചിരുന്നു,’ അജു വർഗീസ് പറയുന്നു.

Content Highlight: Aju Varghese Talking about Love Action Drama Cinema

We use cookies to give you the best possible experience. Learn more