| Sunday, 6th July 2025, 1:54 pm

ഒരു പതിറ്റാണ്ട്; നിവിന്റെ ആ ആഗ്രഹം ദൈവം കേട്ടു, ഒപ്പം നിന്ന എന്റെയും: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 145ല്‍ അധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. അജുവിന്റെ കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് തട്ടത്തിന്‍ മറയത്ത് (അബ്ദു), ഒരു വടക്കന്‍ സെല്‍ഫി (ഷാജി) എന്നീ സിനിമകളിലേത്.

എന്നാല്‍ നിലവില്‍ അവയില്‍ നിന്നെല്ലാം മാറി വളരെ സീരിയസായ വേഷങ്ങളാണ് നടന്‍ ചെയ്യുന്നത്. ഏറ്റവും ഒടുവില്‍ ഇറങ്ങിയ കേരള ക്രൈം ഫൈല്‍സ് സീസണ്‍ ടൂവിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. റാം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം പറന്ത് പോവിലും അജു വര്‍ഗീസ് അഭിനയിച്ചു.

ഇപ്പോള്‍ താനും നിവിന്‍ പോളിയും സംവിധായകന്‍ റാംമിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അജു വര്‍ഗീസ് പറയുന്നു. ‘ഒരു വടക്കന്‍ സെല്‍ഫിയുടെ ഷൂട്ടിങ് കോടമ്പാക്കത്തു നടക്കുമ്പോള്‍ താനും നിവിനും റോഡരികിലുള്ള കടയില്‍ ചായ കുടിക്കുകയായിരുന്നുവെന്നും തൊട്ടപ്പുറത്തു നില്‍ക്കുന്ന ആളെ കാണിച്ചു നിവിന്‍ പറഞ്ഞു, ഇതാണ് റാം സാര്‍ എന്നും അജു പറയുന്നു. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചെങ്കില്‍ എന്ന് അന്നേ നിവിന്‍ പോളി പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു പതിറ്റാണ്ടിനപ്പുറം നിവിന്റെയും തന്റെയും ആഗ്രഹം ദൈവം കേട്ടെന്നും റാമിന്റെ പറന്ത് പോ എന്ന സിനിമയില്‍ അഭിനയിച്ചുവെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ സിനിമയില്‍ അഞ്ചു മിനിറ്റുള്ള വേഷം എത്രയോ വലുതാണെന്നും അതുപോലൊരു റോള്‍ 15 വര്‍ഷത്തിനുള്ളില്‍ താന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. വനിതയോട് സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘2014 ഡിസംബര്‍. ‘ഒരു വടക്കന്‍ സെല്‍ഫി’യുടെ ഷൂട്ടിങ് കോടമ്പാക്കത്തു നടക്കുന്നു. ഞാനും നിവിനും റോഡരി കിലുള്ള കടയില്‍ ചായ കുടിക്കുന്നു. തൊട്ടപ്പുറത്തു നില്‍ ക്കുന്ന ആളെ കാണിച്ചു നിവിന്‍ പറഞ്ഞു, അതാണു റാം സാര്‍. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചെങ്കില്‍… എന്ന്.

ഒരു പതിറ്റാണ്ട്. നിവിന്റെ ആഗ്രഹം ദൈവം കേട്ടു, ഒപ്പം നിന്ന എന്റെയും. റാം സാറിന്റെ ‘‘പറന്തു പോ‘ എന്ന സിനിമയില്‍ അഭിനയിച്ചു. പേരന്‍പ് ഉള്‍പ്പെടെ സിനിമകളുടെ സംവിധായകനാണ്. മൂന്ന് നാഷണല്‍ അവാര്‍ഡ് കിട്ടിയ ആള്‍. അദ്ദേഹത്തിന്റെ സിനിമയില്‍ അഞ്ച് മിനിറ്റുള്ള വേഷം എത്രയോ വലുതാണ്. അതുപോലൊരു റോള്‍ 15 വര്‍ഷത്തിനുള്ളില്‍ ഞാന്‍ ചെയ്തിട്ടില്ല. പ്രഭുദേവയും എ.ആര്‍. റഹ്‌മാന്‍ സാറും ഒരുമിച്ച മൂണ്‍വാക്കിലും മുക്കുത്തി അമ്മന്റെ സംവിധായകന്‍ ആര്‍.ജെ ബാലാജിയുടെ സൂര്യ നായകനാകുന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight:  Aju Varghese says that he and Nivin Pauly wanted to act in director Ramm’s film.

We use cookies to give you the best possible experience. Learn more