തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ. ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങിയ ചിത്രം ഡിസംബര്‍ 25ന് ക്രിമസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്.
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ. ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങിയ ചിത്രം ഡിസംബര്‍ 25ന് ക്രിമസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്.

നിവിനും അജുവും സര്‍വ്വം മായയില്‍. Photo: screen grab/ firefly films/ youtube.com
നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിച്ച പത്താമത്തെ സിനിമ കൂടിയാണ് സര്‍വ്വം മായ. സിനിമയില്‍ ഒരു പൂജാരിയുടെ വേഷത്തിലാണ് അജു എത്തിയിരുന്നത് ഇപ്പോള്‍ സിനിമക്കായി താന്‍ പൂജ ചെയ്യാന്‍ പഠിച്ചിട്ടുണ്ടെന്ന് പറയുകയാണ് അജു വര്‍ഗീസ്.
‘കര്‍മങ്ങളില്‍ കാണിക്കുന്ന ജെസ്റ്റേഴ്‌സില്‍ ഒരിക്കലും തെറ്റ് വരാന്‍ പാടില്ല. അതുകൊണ്ട് കുറച്ചൊക്കെ പൂജ പഠിക്കണമായിരുന്നു. ഞങ്ങളുടെ സെറ്റില്‍ ഒരു കുഞ്ഞ് പൂജാരി ഉണ്ടായിരുന്നു. അദ്ദേഹം വളരെ ഒരു ഉപകാരിയായിരുന്നു. അദ്ദേഹത്തിന്റെ സഹായം എനിക്ക് നന്നായി കിട്ടിയിരുന്നു.
ഇപ്പോള്‍ എന്താണോ സിറ്റുവേഷന്‍, ആ പൂജക്കനുസരിച്ച്, അത് ചെയ്യണം. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം ഉള്ളത് കൊണ്ട് കൃത്യമായി മനസിലായി. ചിലയിടത്ത് പൂ ഇടാന്‍ പാടില്ല, അങ്ങനെയുള്ള ചില മൈന്യൂട്ടായ കാര്യങ്ങള്‍ തെറ്റായിട്ട് ചെയ്യാന്‍ പാടില്ല,’ അജു വര്‍ഗീസ് പറഞ്ഞു.
ചൊല്ലുന്ന മന്ത്രങ്ങളും സ്‌ളോകങ്ങള്‍ കൃത്യമായി വരണമെന്നും അഖില്‍ പൂജ പഠിച്ചിരുന്നത് കൊണ്ട് തനിക്കും കുറെയൊക്കെ പറഞ്ഞു തന്നിരുന്നുവെന്നും അജു വര്‍ഗീസ് പറഞ്ഞു. ഇറങ്ങുന്ന സിനിമകളുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്നും താന്‍ വളരെ ചൂസിയായതുകൊണ്ട് ചെയ്യുന്ന സിനിമകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഫയര്‍ഫ്‌ളൈ ഫിലിംസിന്റ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.
ജസ്റ്റിന്‍ പ്രഭാകരന് സംഗീതം നിര്‍വഹിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശരണ്‍ വേലായുധനാണ്. രതിന്‍ രാധകൃഷ്ണനും അഖില്‍ സത്യനും ചേര്‍ന്നാണ് സിനിമയുടെ എഡിറ്റിങ് ചെയ്തിരിക്കുന്നത്.
Content Highlight: Aju Varghese on the movie Sarvam Maya and his character