| Sunday, 25th June 2017, 7:50 pm

ഇന്ത്യന്‍ ടീം ലോകതോല്‍വികളുടെ കൂട്ടം; കുംബ്ലെയെ പുറത്താക്കിയ കോഹ്‌ലി ഒരുനാള്‍ തനിക്കു പറ്റിയ തെറ്റ് തിരിച്ചറിയുമെന്ന് മുന്‍ നായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിരാട് കോഹ്‌ലി-അനില്‍ കുംബ്ലെ പോരിന് ദു:ഖകരമായ അവസാനമാണുണ്ടായത്. വിവാദത്തില്‍ പ്രതികരണവുമായി നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. വിഷയത്തില്‍ രണ്ടു പേരുടേയും പക്ഷം ചേരാന്‍ ആളുകളുണ്ടായിരുന്നു. ഇപ്പോഴിതാ വിവാദത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്‌ക്കെതിരെ മുന്‍ നായകന്‍ കൂടിയായ അജിത് വഡേര്‍ക്കറും രംഗത്തെത്തിയിരിക്കുകയാണ്.

കുംബ്ലെയുമായുള്ള പ്രശ്‌നം ഇന്ത്യന്‍ നായകന്‍ കൈകാര്യം ചെയ്ത രീത തീരെ ശരിയായില്ലെന്നും ഇന്ത്യന്‍ ടീം തോറ്റവരുടെ കൂട്ടമാണെന്നുമായിരുന്നു അജിതിന്റെ പ്രതികരണം.


Also Read: ‘ഇതൊന്ന് വായിച്ച് തീര്‍ത്തോട്ടെ ഭായ്…’; മത്സരത്തിനിടെ പുസ്തകം വായിച്ച് ഇന്ത്യന്‍ നായിക മിതാലി രാജ്; ധോണിയേക്കാള്‍ വലിയ ‘ക്യാപ്റ്റന്‍ കൂളെന്ന്’ സോഷ്യല്‍ മീഡിയ, വീഡിയോ


നായകനുമായുള്ള പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കുംബ്ലെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീം പരിശീലകസ്ഥാനത്തു നിന്നും രാജിവച്ചിരുന്നു. കാലാവധി തീരാനിരിക്കെയായിരുന്നു കുംബ്ലെയുടെ രാജി. എന്നാല്‍ കുംബ്ലെ തന്നെയാണ് ഈ ജോലിയ്ക്ക് പറ്റിയവന്‍ എന്നാണ് മുന്‍ നായകന്‍ വിശ്വസിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ പ്രകടനമാണ് അദ്ദേഹം അതിനുള്ള തെളിവായി ചൂണ്ടിക്കാണിക്കുന്നത്.


Don”t Miss: നടക്കുന്നത് ദിലീപിനെതിരെ സിനിമരംഗത്തെ ചില സഹോദരിസഹോദരന്മാര്‍ എഴുതിയ തിരക്കഥ; തിരക്കഥയിലെ ആദ്യത്തെ ട്വിസ്റ്റാണ് ദിലീപ്-മഞ്ജു ഡിവോഴ്‌സ്; പിന്തുണയുമായി സലീം കുമാര്‍


താന്‍ പരിശീലകനായിരുന്ന കാലത്ത് കുംബ്ലെ ടീമിലുണ്ടായിരുന്നുവെന്നും അന്നും വളരെ അടുക്കും ചിട്ടയുമുള്ളവനായിരുന്നു കുംബ്ലെയെന്നു പറഞ്ഞ മുന്‍ നായകന്‍ കളിയെ ഭ്രാന്തമായി കാണുന്ന കുംബ്ലെയെ ഇത്തരത്തില്‍ പുറത്തേക്ക് നയിച്ച ഇന്ത്യന്‍ ടീമിനെ ലോകതോല്‍വികളുടെ കൂട്ടമായാണ് അജിത് വിശേഷിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more