| Thursday, 9th April 2026, 9:30 pm

നിര്‍ഭാഗ്യത്തിന്റെ ലിസ്റ്റില്‍ രഹാനെ; ലിസ്റ്റില്‍ ഒന്നാമനായി രോഹിത്തും...

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്.

കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനമാണ് 22കാരനായ അംഗൃഷ് രഘുവംശി കാഴ്ചവെച്ചത്. ഫിന്‍ അലനെ ഒമ്പത് റണ്‍സിന് നഷ്ടമായതിന് ശേഷം ക്രീസിലെത്തിയ രഘുവംശി 33 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടിയാണ് മടങ്ങിയത്.

കൂടെ ഓപ്പണറും ക്യാപ്റ്റനുമായ അജിന്‍ക്യ രഹാനെ 24 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 41 റണ്‍സും നേടി. 170.83 എന്ന സ്‌ട്രൈക്കറ്റ് റേറ്റിലായിരുന്നു രഹാനെ ബാറ്റ് വീശിയത്. മാത്രമല്ല അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെ ഒരു നിര്‍ഭാഗ്യത്തിന്റെ റെക്കോഡ് ലിസ്റ്റിലും രഹാനെ പേര് ചേര്‍ത്തിരിക്കുകയാണ്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 40കളില്‍ പുറത്താകുന്ന അഞ്ചാമത്തെ താരമാകുകയാണ് രഹാനെ. ഈ ലിസ്റ്റില്‍ മുന്നിലുള്ളത് രോഹിത് ശര്‍മയാണ്. 22 തവണയാണ് താരം 40കളില്‍ പുറത്തായത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 40കളില്‍ പുറത്താകുന്ന താരം

രോഹിത് ശര്‍മ – 20

ശിഖര്‍ ധവാന്‍ – 18

വിരാട് കോഹ്‌ലി – 17

ബ്രണ്ടന്‍ മക്കെല്ലം – 15

ഡേവിഡ് വാര്‍ണര്‍, റോബിന്‍ ഉത്തപ്പ, അജിന്‍ക്യ രഹാനെ – 14

ശ്രേയസ് അയ്യര്‍ – 13

അവസാന ഘട്ടത്തില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തിയത് റോവ്മാന്‍ പവലും കാമറൂണ്‍ ഗ്രീനുമാണ്. 24 പന്തില്‍ പുറത്താകാതെ 39 റണ്‍സ് നേടി പവലും 24 പന്തില്‍ 32* റണ്‍സ് നേടി ഗ്രീനും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

അതേസമയം ലഖ്‌നൗവിന് വേണ്ടി ദിഗ്‌വേശ് സിങ് റാഥി, എം. സിദ്ധാര്‍ത്ഥ്, ആവേശ് ഖാന്‍, പ്രിന്‍സ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, ഏയ്ഡന്‍ മര്‍ക്രം, റിഷബ് പന്ത് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍, അബ്ദുള്‍ സമദ്, മുകുള്‍ ചൗധരി, മണിമാരന്‍ സിദ്ധാര്‍ത്ഥ്, ആവേശ് ഖാന്‍, മുഹമ്മദ് ഷമി, ദിഗ്വേഷ് സിങ് റാഥി, പ്രിന്‍സ് യാദവ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, കാമറൂണ്‍ ഗ്രീന്‍, അംഗൃഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, റോവ്മാന്‍ പവല്‍, രമണ്‍ദീപ് സിങ്, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍, നവ്ദീപ് സൈനി, കാര്‍ത്തിക് ത്യാഗി.

Content Highlight: Ajinkya Rahane on the record of misfortune in IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more