കരിയര്‍ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍; നല്ല വേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു: ഐശ്വര്യ ലക്ഷ്മി
Malayalam Cinema
കരിയര്‍ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍; നല്ല വേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു: ഐശ്വര്യ ലക്ഷ്മി
ഐറിന്‍ മരിയ ആന്റണി
Wednesday, 4th March 2026, 10:40 pm

ഞണ്ടുകളുടെ നാട്ടിലൊരിടവേള എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിക്കുകയും മായാനദിയിലെ അപ്പുവായി മലയാളികളുടെ മനം കവരുകയും ചെയ്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് വിജയ് സൂപ്പറും പൗര്‍ണ്ണമിയും, വരത്തന്‍ തുടങ്ങി മികച്ച സിനിമകളുടെ ഭാഗമായ താരം ഗാര്‍ഗി, കുമാരി എന്നീ സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. അന്യഭാഷ സിനിമകളിലും സജീവമാണിപ്പോള്‍ ഐശ്വര്യ ലക്ഷ്മി.

സൂരി നായകനായെത്തിയ മാമനാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ കിട്ടിയ അവസരം മനോഹരമാക്കാം എന്ന നിലയിലാണ് താന്‍ സിനിമയില്‍ എത്തുന്നതെന്ന് നടി പറയുന്നു.

‘ഇന്ന്, അതില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ്. തുടക്കത്തില്‍, ലഭിക്കുന്ന ഓപ്ഷനുകളില്‍ നിന്നും തെരഞ്ഞെടുക്കാന്‍ മാത്രമെ സാധിച്ചിരുന്നുള്ളൂ. നല്ല വേഷങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഇഷ്ടമുള്ള സിനിമകള്‍ ആവശ്യപ്പെടാനുള്ള സ്ഥാനത്തേക്ക്, ഞാന്‍ എത്തി എന്നാണ് വിശ്വാസം.

ഏത് വേഷം ചെയ്യണമെന്നും എപ്പോള്‍ ചെയ്യണമെന്നും ഇപ്പോള്‍ എനിക്ക് തീരുമാനിക്കാം. സ്വയം മുന്നോട്ടുപോവാനുള്ള അധികാരം കിട്ടിയതുപോലെ. എക്കാലത്തും സ്ഥിരതയോടെ നില്‍ക്കാന്‍ സാധിക്കുന്ന മേഖലയല്ല സിനിമ ആ തിരിച്ചറിവുണ്ടായി. തുടക്കത്തിലെ അമ്പരപ്പും ആശങ്കകളുമെല്ലാം മാറി ധൈര്യം വന്നു,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

സംവിധാനം, തിരക്കഥ എന്നീ മേഖലകളെ കുറിച്ച് നിലിവില്‍ പ്ലാന്‍ ഒന്നുമില്ലെന്നും എന്നാല്‍ ആഗ്രഹമുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. ഇടയ്ക്ക് കവിതകളും ലേഖനങ്ങളും എഴുതാറുണ്ടെന്നും എഴുത്ത്, സംവിധാനം പോലുള്ള സ്‌കില്ലുകള്‍ വികസിപ്പിക്കണമെന്നും നടി കൂട്ടിച്ചേര്‍ത്തു. എഴുതാനുള്ള കഴിവ് വളര്‍ത്തിയെടുത്താല്‍ സ്‌ക്രിപ്റ്റില്‍ തന്റേതായ സംഭാവന നല്‍കാന്‍ സാധിക്കുമെന്നും അതൊരു ലക്ഷ്യമാണെന്നും ഐശ്വര്യ പറഞ്ഞു.

ഹലോ മമ്മിയാണ് ഐശ്വര്യയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ മലയാള ചിത്രം. ഷറഫുദ്ദീന്‍ നായകനായെത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ആശയാണ് താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം.

Content Highlight:  aishwarya lekshmi  s ays that she is entering the film industry with the intention of making the most of the opportunity she has been given

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.