| Friday, 20th June 2025, 6:19 pm

ആ നടന് കുരുത്തക്കേട് കൂടുതലാണ്, സ്നേഹം കൂടി മൂക്കിലൊക്കെ പിടിച്ച് വലിക്കും: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചിരുന്നു. മണിരത്നത്തിൻ്റെ തന്നെ തഗ് ലൈഫിലും ഐശ്വര്യ അഭിനയിച്ചു. ഇപ്പോൾ ആസിഫ് അലിയെക്കുറിച്ച് സംസാരിക്കുകയാണ് നടി.

ആസിഫ് അലിക്ക് കുരുത്തക്കേട് ആണെന്നും അത് ഇത്തിരി കൂടുതലാണെന്നും ഐശ്വര്യ പറയുന്നു. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയുടെ പ്രൊമോഷന് പോകുമ്പോള്‍ തന്റെ മൂക്ക് ചുവന്ന് ഇരിക്കുകയായിരുന്നെന്നും അതിന് കാരണം ത്‌ന്റെ മൂക്ക് പിടിച്ചുവലിച്ചത് കൊണ്ടാണെന്നും നടി പറയുന്നു. എന്നാല്‍ അത് സ്‌നേഹം കൂടിയിട്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോൺ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘ആസിഫ് അലി കുരുത്തക്കേട് ആണ്. ഒരു രക്ഷയും ഇല്ല. കുരുത്തക്കേട് ഇത്തിരി കൂടുതലാണ്. എല്ലാം പറഞ്ഞാല്‍ ആസിഫ് അലിയുടെ സിനിമയില്‍ വിളിക്കുമോ ആവോ… വിജയ് സൂപ്പറും പൗര്‍ണമിയും സിനിമയുടെ പ്രമോഷന് പോകുമ്പോള്‍ എന്റെ മൂക്ക് ചുവന്ന് ഇരിക്കുകയായിരുന്നു. കാരണം മൂക്കില്‍ പിടിച്ച് വലിക്കും. അത് സ്‌നേഹം കൂടിയിട്ടാണ് ചെയ്യുന്നത്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

ജിസ് ജോയ് സംവിധാനം നിർവഹിച്ച് ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാനകഥാപാത്രത്തിലെത്തിയ സിനിമയാണ് വിജയ് സൂപ്പറും പൗർണമിയും. പെള്ളി ചൂപുലു എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണിത്. കെ.പി.എ.സി. ലളിത, ബാലു വർഗീസ്, അജു വർഗീസ്, രൺജി പണിക്കർ, സിദ്ദിഖ് എന്നീതാരങ്ങളും ചിത്രത്തിൽ അണിനിരന്നു.

Content Highlight: Aishwarya Lakshmi talking about Asif Ali

We use cookies to give you the best possible experience. Learn more