‘ഇറാനിലും മിഡില്‍ ഈസ്റ്റിന്റെ ചില ഭാഗങ്ങളിലും ഏര്‍പ്പെടുത്തിയ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം ഫെബ്രുവരി 28 ന് ആഭ്യന്തര വിമാന കമ്പനികളുടെ 410 വിമാനങ്ങള്‍ റദ്ദാക്കി. മാര്‍ച്ച് 1ന് 444 വിമാനങ്ങള്‍ റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഞായറാഴ്ച പുലര്‍ച്ചെ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു പ്രസ്താവന പുറപ്പെടുവിപ്പിച്ചത്.
സുരക്ഷാ പ്രവര്‍ത്തനങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിമാന കമ്പനികളുമായി ഏകോപനം നടത്തുന്നുണ്ടെന്ന് വ്യോമയാന നിരീക്ഷണ ഏജന്‍സിയായ ഡി.ജി.സി.എ അറിയിച്ചു.
ടെര്‍മിനലുകളിലെ യാത്രക്കാര്‍ക്കുളള പിന്തുണ, എയര്‍ലൈന്‍ ഏകോപനം, തിരക്ക് നിയന്ത്രിക്കല്‍ എന്നിവ നിരന്തരമായ മേല്‍നോട്ടത്തിലാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.
പാസഞ്ചര്‍ അസിസ്റ്റന്‍സ് കണ്‍ട്രോള്‍ റൂം (പി.സി.ആര്‍ ) യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ സജീവമായി നിരീക്ഷിക്കുകയും പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
യാത്രക്കാര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനും ട്രാക്ക് ചെയ്യാനും തത്സമയ ഫ്‌ലൈറ്റ് വിവരങ്ങള്‍ പരിശോധിക്കാനും അനുവദിക്കുന്ന ഡിജിറ്റല്‍ പരാതി പരിഹാര പ്ലാറ്റ്ഫോമായ എയര്‍സേവയ്ക്ക് ഈ കാലയളവില്‍ 216 പരാതികള്‍ ലഭിച്ചതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. ഇതില്‍ 105 എണ്ണം അതേ സമയപരിധിക്കുള്ളില്‍ പരിഹരിച്ചതായും മന്ത്രാലയം പറഞ്ഞു.
മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ വിലയിരുത്തികൊണ്ട് തങ്ങളുടെ അതിഥികളഉടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്തുകൊണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കുകയാണെന്ന് എയര്‍ ഇന്ത്യയും അറിയിച്ചിരുന്നു.
Content Highlight: Airspace restrictions in the Middle East; 444 international flights from India canceled
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.