ഒരു തലമുറയെയാകെ ആവേശം കൊള്ളിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. തൊണ്ണൂറുകളില്‍ ഹീറോ ഹോണ്ട സ്പ്ലണ്ടറുമായി യുവാക്കളുടെ മനസ്സിലേക്ക് കുടിയേറിയ ചാക്കോച്ചന്‍ മലയാളസിനിമയില്‍ ഇന്നും റൊമാന്‍സ് ചിത്രങ്ങളുടെ മുഖമാണ്. താരത്തിന് ഈ പേര് സമ്മാനിച്ചതില്‍ പ്രധാനപ്പെട്ട ചിത്രമായിരുന്നു കമല്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ നിറം. ഹിറ്റ് ജോഡിയായ ശാലിനി-കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ എബിയായും സോനയായും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയപ്പോള്‍ മലയാളത്തിലെ മറ്റൊരു ഹിറ്റായിരുന്നു പിറന്നത്.
Photo: screen grab/ sijuARS/ youtube.com
ഉറ്റസുഹൃത്തുക്കളായ എബിയും സോനയും ചിത്രത്തിന്റെ അവസാനത്തില്‍ ഒന്നിച്ചപ്പോള്‍ ജോമോള്‍ അവതരിപ്പിച്ച വര്‍ഷക്കും ബോബന്‍ ആലന്‍മൂടന്‍ അവതരിപ്പിച്ച പ്രകാശ് മാത്യൂവിനും പിന്നീട് എന്ത് സംഭവിച്ചു എന്നത് പ്രേക്ഷകര്‍ക്ക് എന്നും ചോദ്യചിഹ്നമായിരുന്നു. ഇപ്പോഴിതാ അതിനുള്ള ഉത്തരമായി ക്രിയേറ്റ് ചെയ്തിരിക്കുന്ന എ.ഐ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘സിജുഎആര്‍സ്’ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോയിലാണ് ഇത്തരമൊരു ആശയം നിര്‍മിത ബുദ്ധി വഴി സാധ്യമാക്കിയിരിക്കുന്നത്.
ചിത്രം അവസാനിച്ചതിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സോനയുടെയും എബിയുടെയും വിവാഹം കഴിഞ്ഞുവെന്നാണ് വീഡിയോയില്‍ പറയുന്നത്. അതേസമയം ഇരുവരോടും ഇഷ്ടമുണ്ടായിരുന്ന പ്രകാശ് മാത്യുവും വര്‍ഷയും പരസ്പരം വിവാഹം കഴിക്കുന്നു. ഇവരെക്കൂടാതെ കോവൈ സരളയുടെ രുക്കുവും കേണല്‍ സാറും ജീവിത പങ്കാളികളാകുന്നുണ്ട്.
എന്നാല്‍ യഥാര്‍ത്ഥ ട്വിസ്റ്റ് വരുന്നത് പുതിയ തലമുറകളെ കാണിക്കുമ്പോഴാണ്. ചിത്രത്തില്‍ കാണിക്കുന്ന ജ്വല്ലറിയുടെ ഉടമസ്ഥന്റെ മകനായി വരുന്നത് മലയാളത്തിലെ പ്രിയനടന്‍ ബേസില്‍ ജോസഫാണ്. ഇവര്‍ക്ക് പുറമെ സോന-എബി ദമ്പതികളുടെ മകനായി നസ്‌ലെനും വര്‍ഷ-പ്രകാശ് മാത്യൂ ദമ്പതികളുടെ മകളായി തെന്നിന്ത്യന്‍ സെന്‍സേഷനായ മമിത ബൈജുവുമാണ് പ്രത്യക്ഷപ്പെടുന്നത്.
Photo: screen grab/ sijuARS/ youtube.com
സോനയുടെയും എബിയുടെയും വിവാഹ വാര്‍ഷികാഘോഷത്തില്‍ വെച്ച് കണ്ടുമുട്ടുന്ന ഇരുവരും ഉടന്‍ തന്നെ സൗഹൃദത്തിലാകുന്നതും മാതാപിതാക്കളെ പോലെ തന്നെ ഉറ്റസുഹൃത്തുക്കളായി മാറുന്നതും വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. ശേഷം എല്ലാവരും ഒന്നിച്ച് സന്തോഷത്തോടെ ആനിവേഴ്‌സറി ആഘോഷിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
Content Highlight: Ai video of Niram movies goes viral in social media
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ