ആരാടാ പറഞ്ഞത് മമ്മൂട്ടിക്ക് ഡാൻസ് അറിയില്ലെന്ന്…സോഷ്യൽ മീഡിയ കുലുക്കി മമ്മൂട്ടിയുടെ കിടിലൻ ഡാൻസ്
Malayalam Cinema
ആരാടാ പറഞ്ഞത് മമ്മൂട്ടിക്ക് ഡാൻസ് അറിയില്ലെന്ന്…സോഷ്യൽ മീഡിയ കുലുക്കി മമ്മൂട്ടിയുടെ കിടിലൻ ഡാൻസ്
നന്ദന എം.സി
Sunday, 28th December 2025, 8:40 pm

മമ്മൂട്ടിക്ക് ഡാൻസ് അറിയില്ലെന്ന പഴയ ട്രോളുകൾക്ക് പറ്റിയ മാസ്സ് മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു എഐ വീഡിയോ.

അനശ്വര രാജന്റെ പുതിയ തെലുങ്ക് ചിത്രമായ ‘ചാമ്പ്യൻ’ എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിന് മമ്മൂട്ടി താളം പിടിച്ച് ഡാൻസ് കളിക്കുന്ന എഐ വീഡിയോയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

എ ഐ വീഡിയോ,Photo: Instagram/ Screengrab

റിയലായി ഷൂട്ട് ചെയ്തതുപോലെ പെർഫെക്റ്റായ എക്സ്പ്രഷനും കൃത്യമായ ബോഡി മൂവ്മെന്റും കാണുമ്പോൾ ‘ഇത് ശരിക്കും മമ്മൂട്ടിയല്ലേ?’ എന്ന സംശയം വരെ പലർക്കും തോന്നുന്ന തരത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. “മമ്മൂട്ടിക്ക് ഡാൻസ് അറിയില്ല” എന്ന് പറഞ്ഞവർക്കുള്ള കിടിലൻ മറുപടിയായി തന്നെയാണ് ആരാധകർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി ഷെയർ ചെയ്യുന്നത്.

വളരെ സന്തോഷമായി, ഇത് കത്തും, ഇല്ലെങ്കിൽ കത്തിക്കും, അമ്മ മഴവില്ല് മെഗാ ഷോയിൽ മമ്മൂക്ക ഇങ്ങനെ തന്നെ കളിച്ചിട്ടുണ്ട് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

 

മുൻപ് ‘അമ്മ മഴവില്ല്’ എന്ന മെഗാ ഷോയിൽ മമ്മൂട്ടി അവതരിപ്പിച്ച ഒരു ഡാൻസ് വലിയ രീതിയിൽ വൈറലായിരുന്നുവെന്നതും ആരാധകർ ഓർമ്മിപ്പിക്കുന്നു.

അത് കണ്ടാൽ ഡാൻസ് അറിയില്ലെന്ന് പറഞ്ഞ മമ്മൂക്ക പോലും ‘ഇത് ഞാൻ തന്നെയാണോ?’ എന്ന് സംശയിക്കും എന്ന തരത്തിലുള്ള രസകരമായ കമന്റുകളും വീഡിയോയ്‌ക്ക് ലഭിച്ചിരുന്നു.

ജയറാം, സിദ്ദിഖ്, മനോജ് കെ. ജയൻ, മുകേഷ്, ഹണി റോസ് തുടങ്ങിയ താരങ്ങളോടൊപ്പം വേദി കത്തിച്ച മമ്മൂട്ടിയുടെ ആ ഡാൻസ് ഇന്നും ആരാധകരുടെ ഫേവറിറ്റ് നിമിഷങ്ങളിലൊന്നാണ്.

 

Content Highlight: AI video of Mammootty playing Dance goes viral

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.