തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുളള മുഖ്യമന്ത്രിയുടെ എ.ഐ നിര്‍മ്മിത ഫോട്ടോ പങ്കുവെച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് എ.ന്‍ സുബ്രമണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗമാണ് സുബ്രമണ്യന്‍. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിലെത്തിച്ചത്.