| Saturday, 21st June 2025, 8:23 am

അഹമ്മദാബാദ് വിമാന അപകടം; രജ്ഞിതയുടേതെന്ന് കരുതിയ ഡി.എന്‍.എ സഹോദരന്റെ സാംപിളുമായി മാച്ച് ആയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രജ്ഞിതയുടേതെന്ന് കരുതിയ ഡി.എന്‍.എ സഹോദരന്റെ ഡി.എന്‍.എയുമായി മാച്ച് ആയില്ലെന്ന് വിവരം. അമ്മയുടെ സാംപിളുകള്‍ ശേഖരിച്ച പരിശോധന നടത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

പത്തനംതിട്ട പുല്ലാട്ടിലെ വീട്ടിലെത്തി അമ്മയുടെ ഡി.എന്‍.എ സാംപിള്‍ എടുത്ത് മാച്ചിങ് ടെസ്റ്റ് നടത്തുമെന്നും വിവരമുണ്ട്. രജ്ഞിതയടക്കം 15 ഓളം യാത്രക്കാരുടെ സാംപിളുകളാണ് ബന്ധുക്കളുടെ സാംപിളുമായി മാച്ച് ചെയ്യാതിരിക്കുന്നതെന്നാണ് വിവരം.

രജ്ഞിതയടക്കമുള്ള 15 ഓളം യാത്രക്കാര്‍ വിമാനത്തിന്റെ ഇന്ധനടാങ്കിന് സമീപത്തുള്ള സീറ്റിലായിരുന്നതിനാലാണ് ഇത്തരമൊരു പ്രതിസന്ധിയെന്നാണ് വിവരം.

Updating…

Content Highlight: Ahmedabad plane crash; DNA sample did not match Ranjitha’s

We use cookies to give you the best possible experience. Learn more