സര്‍വ്വം മായക്ക് ശേഷം റീല്‍സില്‍ ട്രെന്‍ഡിങ്ങായ ഒരു പാട്ടുണ്ട്, ‘ഡെലൂലൂ ഡെലൂലു മൈ ഡെലൂഷണല്‍ സോലൂലു’. പാട്ട് കേട്ടവരെല്ലാം ചോദിച്ചത് ഒറ്റ ചോദ്യമായിരുന്നു ഈ ഗാനം സര്‍വ്വം മായയിലേത് അല്ലേ, എന്ന്. പക്ഷേ പാട്ട് മറ്റൊരു സിനിമയിലേതാണെന്നത് കൗതുകമുണര്‍ത്തി.
സര്‍വ്വം മായക്ക് ശേഷം റീല്‍സില്‍ ട്രെന്‍ഡിങ്ങായ ഒരു പാട്ടുണ്ട്, ‘ഡെലൂലൂ ഡെലൂലു മൈ ഡെലൂഷണല്‍ സോലൂലു’. പാട്ട് കേട്ടവരെല്ലാം ചോദിച്ചത് ഒറ്റ ചോദ്യമായിരുന്നു ഈ ഗാനം സര്‍വ്വം മായയിലേത് അല്ലേ, എന്ന്. പക്ഷേ പാട്ട് മറ്റൊരു സിനിമയിലേതാണെന്നത് കൗതുകമുണര്‍ത്തി.

ലുക്മാന്‍ നായകനായെത്തിയ അതിഭീകര കാമുകന്‍ എന്ന സിനിമയിലെ പാട്ടായിരുന്നു യഥാര്‍ത്ഥത്തില്‍ ഡെലൂലു ഡെലൂലു എന്ന് തുടങ്ങുന്ന ഗാനം. സര്‍വ്വം മായ ഇറങ്ങിയതിന് ശേഷമാണ് ഈ പാട്ട് ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. അതിന് കാരണമായത് സര്‍വ്വം മായയില്‍ റിയ ഷിബു അവതരിപ്പിച്ച ഡെലൂലു എന്ന കഥാപാത്രമായിരുന്നു.
തന്നെ പ്രേതം എന്ന് വിളിക്കുന്നത് ഇഷ്ടമല്ലാത്ത, സ്വയം ഡെലൂഷണല്‍ അഥവാ ഡെലൂലു എന്ന് വിശേഷിപ്പിക്കുന്ന ക്യൂട്ടി പ്രേതമായാണ് റിയ സിനിമയില്‍ എത്തിയത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുപോലെ ഇഷ്ടപ്പെട്ട ഡെലൂലുവിന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്.

ഡെലൂലൂ ഡെലൂലു എന്ന ഗാനത്തോടെയുള്ള റിയയുടെ എഡിറ്റഡ് വീഡിയോകള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. സര്‍വ്വം മായ ഇറങ്ങിയതിന് ശേഷമാണ് ഒറിജിനല്‍ സോങ് തപ്പി പിടിച്ച് ആളുകള്‍ എത്തിയത്. പാട്ടിന്റെ താഴെ ഇപ്പോള്‍ കാണുന്ന കമന്റുകളും രസകരമാണ്.
പാട്ട് ഇറക്കിയത് അതിഭീകര കാമുകന് വേണ്ടിയാണെങ്കിലും പ്രൊമോഷന്‍ കിട്ടിയത് സര്‍വ്വം മായക്കാണ് എന്നൊരു കമന്റ് കാണാം. ഇത് സര്‍വ്വം മായയിലെ പാട്ടാണെന്നാണ് വിചാരിച്ചത്, പടം മാറി പോയ പാട്ട്, സോറി ഫ്‌ളാറ്റ് മാറി പോയി എന്നിങ്ങനെയുള്ള രസകരമായ കമന്റുകളുമുണ്ട്. ഇത് ഏത് ഡെലൂലു, എന്റെ ഡെലൂലു ഇതല്ല, എന്റെ കൊച്ച് എവിടെ, ഞാന്‍ കരുതി ഇത് സര്‍വ്വം മായയില്‍ നിന്ന് ഒഴിവാക്കിയ പാട്ടാണെന്ന്, സര്‍വ്വം ഡെലൂലു മയം എന്നീ കമന്റുകളുമുണ്ട്.

റിയ ഷിബു photo: Riya Shibu/ facebook.com
സര്‍വ്വം മായക്ക് ശേഷം എല്ലാവരും ഒരു പോലെ ചര്‍ച്ച ചെയ്ത പേരായിരുന്നു റിയ ഷിബു. ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഡെലൂലു എന്ന റിയ ഷിബു സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രെന്‍ഡിങ്ങാണ്.
മീറ്റര്‍ അങ്ങോട്ട ഇങ്ങോട്ടോ മാറി പോയാല്‍ ക്രിഞ്ചോ ഓവറോ ആയി പോകാമെന്ന കഥാപാത്രമായിരുന്നു ഡെലൂലൂവെന്നും എന്നാല്‍ ആ കഥാപാത്രത്തെ ഭംഗായി റിയ അവതരിപ്പിച്ചുവെന്നുമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സിനിമയില്‍ അജു വര്‍ഗീസ്, ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
Content Highlight: After Sarvam Maya, the song Delulu from the movie Athibheekarakamukan is trending on Reels.