ശ്രീലങ്കയും പാകിസ്ഥാനും ഒപ്പമുള്ള ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറി അഫ്ഗാനിസ്ഥാന്‍. കഴിഞ്ഞ ദിവസം പക്തിക പ്രവിശ്യയില്‍ നടന്ന പാക് ആക്രമണത്തില്‍ മൂന്ന് പ്രാദേശിക അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരമ്പരയില്‍ നിന്ന് ടീമിന്റെ പിന്മാറ്റം.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എ.സി.ബി) ഇക്കാര്യം അറിയിച്ചത്. പാക് ആക്രമണത്തെ ഭീരുത്വപരമായ ആക്രമണമെന്ന് വിശേഷിപ്പിച്ചാണ് താരങ്ങളുടെ മരണവിവരം പുറത്ത് വിട്ടത്.
Statement of Condolence
The Afghanistan Cricket Board expresses its deepest sorrow and grief over the tragic martyrdom of the brave cricketers from Urgun District in Paktika Province, who were targeted this evening in a cowardly attack carried out by the Pakistani regime.
‘കബീര്‍, സിബ്ഗത്തുള്ള, ഹാറൂണ്‍ എന്നീ താരങ്ങള്‍ ഹൃദയഭേദകമായ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരോടൊപ്പം ഉര്‍ഗുണ്‍ ജില്ലയിലെ അഞ്ച് നാട്ടുകാര്‍ രക്തസാക്ഷികളായിട്ടുണ്ട്. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്,’ എ.സി.ബി പറഞ്ഞു.
നവംബര്‍ അഞ്ച് മുതല്‍ 29 വരെയായിരുന്നു ശ്രീലങ്ക, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമുകളുമായി ത്രിരാഷ്ട്ര പരമ്പര ഷെഡ്യൂള്‍ ചെയ്തിരുന്നത്. പാകിസ്ഥാനിലെ ലാഹോറിലും റാവല്‍ പിണ്ടിയിലുമായിരുന്നു മത്സരങ്ങളുടെ വേദി നിശ്ചയിച്ചിരുന്നത്.
അതേസമയം, ഒക്ടോബര്‍ 11 മുതല്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാണ്. ഇരു രാജ്യങ്ങളും പല സൈനിക നടപടികള്‍ സ്വീകരിക്കുകയും ഇരുരാജ്യങ്ങളിലുമായി ഒരുപാട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതിനിടയില്‍ ഇരുരാജ്യങ്ങളും വെടി നിര്‍ത്തലിന് സമ്മതിച്ചിരുന്നു. ഖത്തര്‍, സൗദി രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്താലാണ് നിലവില്‍ വന്നത്. എന്നാല്‍, ഇതിന്റെ സമയ പരിധി അവസാനിക്കും മുമ്പാണ് വീണ്ടും ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി പ്രദേശമായ പക്തിക പ്രവിശ്യയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയതും ക്രിക്കറ്റ് താരങ്ങളടക്കം കൊല്ലപ്പെട്ടതും. പത്ത് സിവിലിയന്‍മാര്‍ മരിക്കുകയും 12ലധികം പേര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Afghanistan withdraw from Tri nation Series against Pakistan and Srilanka following the death of three cricketers in Pak attack