| Friday, 15th August 2025, 2:04 pm

അല്‍ നസര്‍ ഇന്ത്യയിലെത്തും, എതിരാളികള്‍ എഫ്.സി ഗോവ; എന്നാല്‍ റൊണോ കളിച്ചേക്കില്ല, കാരണമിത്

സ്പോര്‍ട്സ് ഡെസ്‌ക്

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് 2ല്‍ സൗദി പ്രോ ലീഗ് സൂപ്പര്‍ ടീം അല്‍ നസറും ഇന്ത്യന്‍ കരുത്തരായ എഫ്.സി ഗോവയും ഒരേ ഗ്രൂപ്പില്‍. ഗ്രൂപ്പ് ഡി-യിലാണ് ഇരു ടീമുകളും ഇടം പിടിച്ചിരിക്കുന്നത്.

ഇരുവര്‍ക്കും പുറമെ ഇറാഖി വമ്പന്‍മാരായ അല്‍-സവാര എസ്.സി, താജിക്കിസ്ഥാന്‍ സൂപ്പര്‍ ടീം ഇസ്തിക്ലോല്‍ എന്നിവരാണ് ഗ്രൂപ്പ് ഡി-യിലെ മറ്റ് ടീമുകള്‍.

സൂപ്പര്‍ താരം ലയണല്‍ മെസി ഇന്ത്യയിലേക്കെത്തുന്നു എന്ന വാര്‍ത്തകള്‍ സജീവമാകുന്നതിനിടെയാണ് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് 2ല്‍ അല്‍ നസറും എഫ്.സി. ഗോവയും ഒരേ ഗ്രൂപ്പില്‍ ഇടം നേടിയിരിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന് ഏറെ വേരോട്ടമുള്ള ഗോവന്‍ മണ്ണിലേക്ക് ഇതിഹാസത്തിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

എന്നാല്‍ സൂപ്പര്‍ താരം എഫ്.സി ഗോവയ്‌ക്കെതിരെ കളിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. താരത്തിന്റെ പുതിയ കരാര്‍ പ്രകാരം എ.സി.എല്‍ 2ല്‍ എവേ മാച്ചുകള്‍ കളിക്കണമെന്ന് താരത്തിന് നിര്‍ബന്ധമില്ല. ഇത് തീര്‍ത്തും റൊണാള്‍ഡോയുടെ ചോയ്‌സാണ്. ഇക്കാരണം കൊണ്ട് തന്നെ താരം ഗോവയ്‌ക്കെതിരെ കളത്തിലിറങ്ങുമോ എന്ന് കണ്ട് തന്നെയറിയണം.

എഫ്.സി. ഗോവയ്ക്ക് പുറമെ ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളില്‍ പ്രധാനിയായ മോഹന്‍ ബഗാനും എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് 2ല്‍ കളിക്കുന്നുണ്ട്. ഗ്രൂപ്പ് സി-യിലാണ് മോഹന്‍ ബഗാന്‍ ഇടം പിടിച്ചിരിക്കുന്നത്.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് 2 – ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ

  1. അല്‍ വാസ്ല്‍
  2. എസ്റ്റെഗ്ലാല്‍ എഫ്.സി
  3. മുഹാറാഖ്
  4. അല്‍-വെഹ്ദാത്

ഗ്രൂപ്പ് ബി

  1. അല്‍ ആഹ്‌ലി
  2. ആന്‍ഡിജാന്‍
  3. അര്‍കഡാഗ്
  4. ഖാലിദിയ

ഗ്രൂപ്പ് സി

  1. സെപാഹന്‍
  2. അഹല്‍
  3. അല്‍ ഹുസൈന്‍
  4. മോഹന്‍ ബഗാന്‍

ഗ്രൂപ്പ് ഡി

  1. അല്‍ നസര്‍
  2. അല്‍ സവാര
  3. ഇസ്തിക്ലോല്‍ എഫ്.സി
  4. എഫ്.സി ഗോവ

ഗ്രൂപ്പ് ഇ

  1. ബെയ്ജിങ് ഗുവാന്‍
  2. മകാര്‍തര്‍
  3. തായ് പോ
  4. കോങ് ആന്‍ ഹനോയ് എഫ്.സി

ഗ്രൂപ്പ് എഫ്

  1. ഗാംബ ഒസാക്ക
  2. നാം ധിന്‍
  3. റാച്ചബുരി എഫ്.സി
  4. ഈസ്റ്റേണ്‍

ഗ്രൂപ്പ് ജി

  1. ബോങ്കോക് യുണൈറ്റഡ്
  2. സെലാന്‍ഗോര്‍
  3. ലയണ്‍ സിറ്റി സെയ്‌ലേഴ്‌സ്
  4. പെര്‍സിബ്

ഗ്രൂപ്പ് എച്ച്

  1. പോഹാങ് സ്റ്റീലേഴ്‌സ്
  2. ബി.ജി പാതും യുണൈറ്റഡ് എഫ്.സി
  3. കയ എഫ്.സി
  4. താംപിന്‍സ് റോവേഴ്‌സ് എഫ്.സി

Content Highlight: AFC Champions League 2: Al Nassr and FC Goa are in same group

Latest Stories

We use cookies to give you the best possible experience. Learn more