| Saturday, 14th June 2025, 1:23 pm

എന്നെ തേടി ഇപ്പോള്‍ സിനിമകള്‍ വരുന്നുണ്ട്, തീര്‍ന്നെന്ന് വിചാരിച്ചിടത്തുനിന്നാണ് അത്: വിന്‍സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്തൊക്കെ വിവാദങ്ങള്‍ ഉണ്ടായാലും കിട്ടേണ്ട അവസരങ്ങള്‍ നമുക്ക് കിട്ടുക തന്നെ ചെയ്യുമെന്ന് പറയുകയാണ് നടി വിന്‍സി അലോഷ്യസ്.

വരേണ്ടത് വരികയും പോകേണ്ടത് പോകുകയും ചെയ്യുമെന്ന രീതിയിലാണ് താന്‍ വിശ്വസിക്കുന്നതെന്നും ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ വിന്‍സി പറഞ്ഞു.

‘ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍ എനിക്ക് ഒരു വിഷമവുമില്ല. ഇത്രയും കാര്യങ്ങള്‍ സംഭവിച്ചു. അതില്‍ എന്റേതായ ശരിയുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ നഷ്ടങ്ങള്‍ വരികയാണെങ്കില്‍ അത് വരട്ടെ എന്നേയുള്ളൂ.

പിന്നെ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. എന്നെ തേടി ഇപ്പോള്‍ സിനിമകള്‍ വരുന്നുണ്ട്. അത് തീര്‍ന്നു എന്ന് വിചാരിച്ച സംഭവമാണ്. അതില്‍ നന്ദിയുണ്ട്.

സിനിമകള്‍ നഷ്ടാകുമോ എന്ന പേടി നേരത്തെ ഉണ്ടായിരുന്നു. തുടക്കത്തില്‍ നല്ല പേടിയായിരുന്നു. എങ്ങനെ നിന്നാലാണ് സിനിമകള്‍ കിട്ടുക, എങ്ങനെ നിന്നാലാണ് പോകുക. ഏതൊക്കെ ഗ്രൂപ്പില്‍ കയറണം, ഏതൊക്കെ ഗ്രൂപ്പില്‍ കയറരുത് ഇതൊക്കെ ഉണ്ടായിരുന്നു.

പിന്നെ ഇത് മുന്നോട്ട് പോകുന്തോറും നമുക്ക് റിയാക്ട് ചെയ്യേണ്ട ചില സ്ഥലങ്ങള്‍ ഉണ്ടാകും. റിയാക്ട് ചെയ്താല്‍ നഷ്ടപ്പെടുമോ എന്ന പേടി കാരണം നമ്മള്‍ പിറകിലോട്ട് വലിയും.

ഒരു പോയിന്റില്‍ ഇത് പൊട്ടുമല്ലോ. അപ്പോള്‍ ഈ പേടിയൊക്കെ അങ്ങ് പോകും. പിന്നെ ഇത് ഏറ്റെടുക്കാന്‍ കുറേ പേര്‍ ചുറ്റും കൂടിയപ്പോള്‍ അങ്ങ് സറണ്ടര്‍ ചെയ്തു. ഇപ്പോള്‍ പേടിയൊന്നുമില്ല.

അങ്ങനെ ഒരു വീഡിയോ ചെയ്യുന്നതിന് മുന്‍പ് ഞാന്‍ ഒരുപാട് ആലോച്ചിരുന്നു. ഇങ്ങനെ ഒരു ബാക്ക് ലാഷ് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. പിന്നെ വീഡിയോയില്‍ ഞാന്‍ ആളുടെ പേരോ ഒന്നും പറഞ്ഞിരുന്നില്ല.

പിന്നെ അതൊക്കെ അറിയാന്‍ പറ്റുമല്ലോ. അങ്ങനെ കണ്ടുപിടിച്ച കൂട്ടത്തില്‍ ഒരു ചാട്ടം കൂടി ആയപ്പോഴേക്കും എല്ലാം പൂര്‍ത്തിയതായി. മീഡിയ തന്നെ അത് ഇന്ന ആളാണെന്ന് കണ്‍ക്ലൂഡ് ചെയ്തു. പിന്നെ ഇത് ഏതോ ഒരാള്‍ ലീക്ക് ചെയ്യുകയും കൂടി ചെയ്തപ്പോഴേക്ക് അത് മറ്റൊരു ലെവലില്‍ എത്തി,’ വിന്‍സി പറഞ്ഞു.

Content Highlight: Actress Vincy Aloshious about the controvercies

We use cookies to give you the best possible experience. Learn more