മുംബൈ: നടി വൈഭവി ഉപാധ്യായ(32) കാറപകടത്തില്‍ മരിച്ചു. നിര്‍മാതാവ് ജെ.ഡി. മജീതിയ ആണ് വിവരം സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്.
ഹിമാചല്‍ പ്രദേശില്‍ വെച്ചാണ് അപകടം സംഭവിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കവേ വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു.
സാരഭായി sv സാരാഭായി എന്ന ടി.വി. ഷോയിലൂടെ പ്രശസ്തയാണ് താരം. ദീപിക പദുക്കോണിനൊപ്പം ചപ്പക്, തമിഴ് സിനിമ തിമിര്‍ എന്നിവയിലും വൈഭവി അഭിനയിച്ചിട്ടുണ്ട്.
Content Highlight: actress vaibhavi upadhyaya passed away