| Wednesday, 2nd July 2025, 12:50 pm

ലാലേട്ടന്റെ കൂടെയിരുന്നാല്‍ നമ്മള്‍ക്ക് ഡയറ്റ് ചെയ്യാന്‍ പറ്റില്ല; പുള്ളി ചെയ്യും: ശ്വേത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭക്ഷണത്തോടുള്ള തന്റെ പ്രിയത്തെ കുറിച്ചും ഡയറ്റിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ശ്വേതാ മേനോന്‍.

ഭക്ഷണം ഉണ്ടാക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ എപ്പോഴും അടുക്കളയില്‍ കയറി എന്തെങ്കിലും ഉണ്ടാക്കുന്ന ആളല്ല താനെന്നും ശ്വേതാ മേനോന്‍ പറയുന്നു.

നടന്‍ മോഹന്‍ലാലിനെ കുറിച്ചും ഭക്ഷണം പാചകം ചെയ്ത് അത് മറ്റുള്ളവരെ കഴിപ്പിക്കാനുള്ള അദ്ദേഹഹത്തിന്റെ കഴിവിനെ കുറിച്ചുമൊക്കെ ദി ഫോക്‌സ് യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്വേതാ മേനോന്‍ പറയുന്നുണ്ട്.

‘ ബിരിയാണിയെക്കാളൊക്കെ എനിക്കിഷ്ടം ഫിഷ് കറിയാണ്. ഫിഷ് എന്റെ ഫേവറൈറ്റ് ആണ്. മീന്‍കറി മാത്രമുണ്ടെങ്കില്‍ ഞാന്‍ ചോറുണ്ണും. അതെനിക്ക് ഭയങ്കര ഇഷ്ടമാണ്.

ഫിഷ് കഴിക്കാനായിട്ട് എനിക്ക് ചില റെസ്‌റ്റോറന്റുകളുണ്ട്. എന്റെ ഒരു സുഹൃത്തുണ്ട്. അദ്ദേഹത്തിന് കൊല്ലത്ത് ഒരു റെസ്‌റ്റോറന്റുണ്ട്. വലിയ ഫിഷ് വര്‍ക്കലയില്‍ നിന്ന് പിടിച്ച് ബാര്‍ബിക്യൂ ചെയ്ത് എനിക്ക് അയക്കും.

ഒരു കൈ വലുപ്പത്തിലുള്ള ഫിഷൊക്കെയായിരിക്കും. അതിനൊപ്പം ചോറോ വേറെ ഒന്നും വേണ്ട. ചിലയാളുകള്‍ക്ക് ഫുഡ് നമ്മളെ കഴിപ്പിക്കാന്‍ ഒരു കഴിവുണ്ട്. അങ്ങനെ ഒരാളാണ് ലാലേട്ടന്‍.

ലാലേട്ടന്റെ കൂടെയിരുന്നാല്‍ നമ്മള്‍ക്ക് ഡയറ്റ് ചെയ്യാന്‍ പറ്റില്ല. മൂപ്പര്‍ ഡയറ്റ് ചെയ്യും (ചിരി). മൂപ്പര്‍ അപ്പോഴത്തെ ഒരു ഇമോഷന്‍ വെച്ച് ഫുഡ് ഉണ്ടാക്കുന്ന കുക്കാണ്.

ഞാന്‍ മൂപ്പരുടെ കൂടെ ഒരുപാട് ഷോകളും സിനിമകളുമൊക്കെ ചെയ്തിട്ടുണ്ട്. മൂപ്പര്‍ ഇന്ന് ഇത് ഉണ്ടാക്കണം എന്ന് തീരുമാനിച്ച് ഉണ്ടാക്കും. നമ്മള്‍ ലാലേട്ടന്റെ കൂടെയാണെങ്കില്‍ വിശന്ന് ചാവില്ല. അതുറപ്പാണ്.

ഞാന്‍ ഉറപ്പായും ഒരു ഫുഡിയാണ്. ഫുഡ് ഉണ്ടാക്കാനും ഇഷ്ടമാണ്. പക്ഷേ നമ്മുടെ അമ്മമാരെ പോലെ എല്ലാ ദിവസം കിച്ചണില്‍ പോയി ഹാപ്പിലി ഫുഡ് ഉണ്ടാക്കുന്ന ആളല്ല ഞാന്‍.

പത്ത് ദിവസം വീട്ടിലുണ്ടെങ്കില്‍, ഈ പത്തുദിവസവും ഒരു നേരമൊക്കെ അടുക്കളയില്‍ കയറി എന്തെങ്കിലും ഒരു ഐറ്റം ഉണ്ടാക്കും. അതുപോലെ ശ്രീ നല്ല കുക്കാണ്. സദ്യയും മാങ്ങയിട്ട മീന്‍കറിയുമൊക്കെ പുള്ളിയും നല്ല രുചിയില്‍ ഉണ്ടാകും,’ ശ്വേതാ മേനോന്‍ പറഞ്ഞു.

Content highlight: Actress Swetha Menon About mohanlal and Favourite Food

We use cookies to give you the best possible experience. Learn more