| Saturday, 28th June 2025, 4:15 pm

ഒരുപാട് നഷ്ടങ്ങള്‍ അഭിനയരംഗത്ത് എനിക്ക് ഉണ്ടായി; ചാന്‍സിന് വേണ്ടി ആരുടെയും കാല് പിടിച്ചിട്ടില്ല: സുമ ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുമ ജയറാം. സൂപ്പര്‍താരങ്ങളോടൊപ്പം ചെറുതും വലുതുമായ നിരവധി സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. മൂന്നാം മുറ, മഴയത്തും മുൻപേ, ഇഷ്ടം, ക്രൈം ഫയൽ, ഭർത്താവുദ്യോഗം, കുട്ടേട്ടൻ, എൻ്റെ സൂര്യപുത്രിക്ക് തുടങ്ങിയ ചിത്രങ്ങളിൽ സുമ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ സിനിമയെപ്പറ്റി സംസാരിക്കുകയാണ് സുമ ജയറാം.

ഇപ്പോള്‍ തനിക്ക് അഭിനയിക്കണമെന്ന് തോന്നിയാല്‍ അവസരം ലഭിക്കാന്‍ പ്രയാസം ഇല്ലെന്നും എന്നാല്‍ മുമ്പ് അങ്ങനെ ആയിരുന്നില്ലെന്നും സുമ ജയറാം പറയുന്നു.

കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണ് സിനിമയിലേക്ക് എത്തിയതെന്നും മൂന്നാം മുറ ആയിരുന്നു ആദ്യസിനിമയെന്നും നടി പറഞ്ഞു.

അന്നത്തെ സിനിമാലോകം തികച്ചും വ്യത്യസ്തമായിരുന്നെന്നും ചാന്‍സിന് വേണ്ടി താന്‍ ആരുടെയും കാല് പിടിച്ചിട്ടില്ലെന്നും അഭിനേത്രി പറയുന്നു. ഒരുപാട് നഷ്ടങ്ങള്‍ അഭിനയരംഗത്ത് തനിക്ക് ഉണ്ടായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വനിതയോട് സംസാരിക്കുകയായിരുന്നു സുമ ജയറാം.

‘ഇപ്പോള്‍ എനിക്ക് അഭിനയിക്കണം എന്ന് തോന്നിയാല്‍ അവസരം ലഭിക്കാന്‍ പ്രയാസം ഇല്ല. മുമ്പ് അങ്ങനെ ആയിരുന്നില്ല. എന്റെ അച്ഛന്‍ ജോര്‍ജ് നേരത്തേ മരിച്ചു. വീട്ടിലെ മൂത്ത കുട്ടി എന്ന നിലക്ക് കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണ് ഞാന്‍ സിനിമയിലേക്ക് വന്നത്.

മൂന്നാം മുറ ആയിരുന്നു ആദ്യ സിനിമ. കുട്ടേട്ടന്‍, ഉത്സവപിറ്റേന്ന് തുടങ്ങി ഒരുപാട് സിനിമകള്‍ ചെയ്തു. കസ്തൂരിമാന്‍ ആണ് ഒടുവില്‍ അഭിനയിച്ച സിനിമ.

അന്നത്തെ സിനിമാലോകം ഇന്നത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. പാരവെപ്പും പ്രശ്നങ്ങളും ഒക്കെ ഇന്നത്തേതിനെക്കാള്‍ കൂടുതല്‍. ചാന്‍സിന് വേണ്ടി ആരുടെയും കാലുപിടിക്കാന്‍ ഞാന്‍ തയാറായിരുന്നില്ല. ആരുടെയും ചാന്‍സ് കളയാന്‍ ശ്രമിച്ചിട്ടുമില്ല. ഒരുപാട് നഷ്ടങ്ങള്‍ അഭിനയരംഗത്ത് അന്ന് എനിക്ക് ഉണ്ടായി. കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ സുമ ജയറാം പറയുന്നു.

Content Highlight: Actress Suma Jayaram talking about Malayalam Cinema

We use cookies to give you the best possible experience. Learn more