ദൃശ്യം 3 യില്‍ പത്രോസിന്റെ മകള്‍ ശ്രയയായി എത്തി, ചുരുങ്ങിയ സീനുകള്‍ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് ശ്രദ്ധാ ഗോകുല്‍. ചിത്രത്തില്‍ മോഹന്‍ ലാലിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളില്‍ മികച്ച പെര്‍ഫോമന്‍സ് നടത്താന്‍ ശ്രദ്ധയ്ക്ക് സാധിച്ചിരുന്നു.
ദൃശ്യം 3 യിലെ തന്റെ പ്രിയപ്പെട്ട സീനിനെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചുമൊക്കെ മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് താരം.
മോഹന്‍ലാലിന്റെ കാലുതൊട്ട് അനുഗ്രഹം വാങ്ങിക്കുന്ന രംഗമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ തന്റെ അച്ഛന്റെ കണ്ണ് നിറഞ്ഞിരുന്നെന്നും ശ്രദ്ധ പറയുന്നു.
ശ്രദ്ധ ഗോകുല്‍ Photo: Instagram
‘ദൃശ്യം 3 യില്‍ എനിക്ക് ഇഷ്ടപ്പെട്ട സീന്‍ ലാലേട്ടന്റെ കാലുതൊട്ട് തൊഴുന്ന സീനായിരുന്നു. ക്യാരക്ടറില്‍ നിന്ന് വിട്ട് ചെയ്ത സീന്‍ എന്ന് വേണമെങ്കില്‍ പറയാം. അത് സത്യമാണ്. ആ സീന്‍ ചെയ്യുന്നത് കണ്ടപ്പോള്‍ എന്റെ അച്ഛന്റെ കണ്ണൊക്കെ നിറഞ്ഞു.
ലാലേട്ടന്റെ കാല് എന്റെ മോള് തൊട്ട് തൊഴുന്നു എന്നാക്കെ പറഞ്ഞു. ആ സീന്‍ കണ്ടിട്ട് എന്റെ കുറച്ച് സുഹൃത്തുക്കളൊക്കെ വിളിച്ചിരുന്നു. ഒരു ഇമോഷണല്‍ ഫീല്‍ തോന്നിയെന്ന് പറഞ്ഞു.
ലാലേട്ടന്റെ കാല് തൊട്ട് തൊഴുതുകൊണ്ട് തന്നെ സിനിമയില്‍ ശ്രദ്ധയ്ക്ക് തുടങ്ങാന്‍ പറ്റിയെന്നൊക്കെ പറഞ്ഞ് മെസ്സേജുകള്‍ വരുന്നുണ്ട്. അങ്ങനെയും ആളുകള്‍ ചിന്തിക്കുന്നുണ്ട്. അതുകൊണ്ട് എന്റെ ഫേവറൈറ്റ് സീന്‍ അത് തന്നെയായിരിക്കും.
ശ്രദ്ധ ഗോകുല്‍ Photo: Instagram
പിന്നെ ലാലേട്ടനെ പോലെ ഒരു ലെജന്റിന് മുന്‍പില്‍ നില്‍ക്കുക, അഭിനയിക്കുക എന്ന് പറയുന്നതൊക്കെ തന്നെ വലിയ കാര്യമല്ലേ. ടെന്‍ഷന്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു. കോമ്പിനേഷന്‍ സീനുകളില്‍ ലാലേട്ടന്‍ തന്നെയാണ് കംഫര്‍ട്ടബിള്‍ ആക്കുന്നത്.
ലാലേട്ടന്‍ തിരുവനന്തപുരംകാരനാണല്ലോ, ഞാനും തിരുവനന്തപുരത്താണ്. വീട് എവിടെയാണെന്നൊക്കെ ചോദിച്ച് സംസാരിച്ച് തുടങ്ങി. പിന്നെ ഭയങ്കര കംഫര്‍ട്ടബിള്‍ ആയി. രണ്ടാമത്തെ സീനൊക്കെ ആയപ്പോഴേക്കും നമ്മള്‍ വൈബ് ആയി. നൈസ് ആയിരുന്നു.
ശ്രദ്ധ ഗോകുല്‍ Photo: Instagram
പിന്നെ എന്നെ കളിയാക്കാനൊക്കെ തുടങ്ങി. ലാലേട്ടന് എല്ലാത്തിനെ പറ്റിയുള്ള കാര്യങ്ങളും അറിയാം. ചില കാര്യങ്ങളൊക്കെ നമ്മളോട് ചോദിക്കും. ലാലേട്ടനെ കാണണമെന്ന ആഗ്രഹമൊക്കെ മനസില്‍ ഉണ്ടായിരുന്നെങ്കിലും ഈ റോളിന് വേണ്ടി വിളിച്ചപ്പോള്‍ എനിക്ക് പേടിയുണ്ടായിരുന്നു.
കാരണം ഞാന്‍ എന്തെങ്കിലും ഒപ്പിച്ചുവെച്ച് പ്രശ്‌നമാകുമോ എന്നായിരുന്നു ആശങ്ക. പക്ഷേ നൈസായിട്ട് പോയി. ആദ്യത്തെ സീനില്‍ തന്നെ സാര്‍ ഒരു റിഹേഴ്‌സല്‍ തന്നിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ കംഫര്‍ട്ടബിള്‍ ആയി,’ ശ്രദ്ധ പറയുന്നു.
Content Highlight: Actress Sradha Gokul about her Favourite scene on Drishyam 3