| Wednesday, 2nd April 2025, 4:14 pm

ഞാന്‍ ആ കാര്യം പറഞ്ഞതോടെ എന്നോടുള്ള അയാളുടെ സമീപനം മാറി, ഒരിക്കലും നമ്മളത് ചെയ്യരുത്: സാനിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാനെ കുറിച്ചും ജാന്‍വി എന്ന കഥാപാത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി സാനിയ അയ്യപ്പന്‍. ഒപ്പം തന്റെ സോളോ ട്രിപ്പുകളെ കുറിച്ചും അത്തരം യാത്രകളില്‍ ഉണ്ടാകാവുന്ന ചില കോംപ്ലിക്കേഷനുകളെ കുറിച്ചുമൊക്കെ ധന്യവര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ സംസാരിക്കുന്നുണ്ട്.

ലൂസിഫറിനെ അപേക്ഷിച്ച് വളരെ ചെറിയ കഥാപാത്രമാണ് എമ്പുരാനിലേതെന്നും എങ്കിലും ഏറെ സന്തോഷത്തോടെയാണ് ആ വേഷം താന്‍ ഏറ്റെടുത്തതെന്നും സാനിയ പറയുന്നു.

ആദ്യമായി ലൂസിഫറിന്റെ സെറ്റില്‍ പോയപ്പോഴുണ്ടായ അതേ അവസ്ഥയായിരുന്നു എമ്പുരാന്റെ സെറ്റില്‍ പോയപ്പോഴെന്നും രാജുവേട്ടന്റെ കയ്യില്‍ നിന്ന് കുറേ ചീത്തയൊക്കെ കേട്ടെന്നും സാനിയ പറഞ്ഞു.

‘6 വര്‍ഷം മുന്‍പായിരുന്നു ലൂസിഫര്‍ ചെയ്തത്. ലൂസിഫറിലേക്കാള്‍ ചെറിയ ഒരു റോളാണ് ജാന്‍വിക്കുള്ളത്. എമ്പുരാന്‍ വരുമെന്നൊന്നും അറിയില്ലായിരുന്നു.

ചിത്രത്തിന്റെ 100 ാം ദിവസത്തിന്റെ സെലിേേബ്രഷനിലാണ് എമ്പുരാന്‍ പ്രഖ്യാപിക്കുന്നത്. അന്നും എനിക്ക് റോളുണ്ടാകുമെന്ന് കരുതിയതല്ല. ഖുറേഷിയുടെ സ്‌റ്റോറി പറഞ്ഞായിരുന്നല്ലേ നിര്‍ത്തിയത്.

അങ്ങനെ ഇടയ്ക്ക് വെച്ച് രാജുവേട്ടന്റെ അസിസ്റ്റന്‍സില്‍ ഒരാളെ കണ്ടപ്പോള്‍ സാനിയ പടത്തില്‍ ഉണ്ടല്ലോ എന്ന് പറഞ്ഞു. അതിന് ശേഷമാണ് രാജുവേട്ടന്‍ വിളിച്ചത്. ചെറിയ ക്യാരക്ടറാണ്. സാനിയ വരണമെന്ന് പറഞ്ഞു. ആറ് വര്‍ഷത്തെ വ്യത്യാസം ഭയങ്കരമായി ഉണ്ടായിരുന്നു. എന്നാല്‍ മഞ്ജു ചേച്ചിക്ക് ഒരു മാറ്റവും തോന്നിയില്ല.

എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. കുറേ നാളത്തെ ഗ്യാപ്പിന് ശേഷമാണ് ഞാനൊരു മലയാള സിനിമ ചെയ്യുന്നത്. ആദ്യമായി ലൂസിഫറിന്റെ സെറ്റില്‍ പോയപ്പോഴുണ്ടായ അതേ അവസ്ഥയായിരുന്നു എമ്പുരാന്റെ സെറ്റില്‍ എത്തിയപ്പോഴും. രാജുവേട്ടന്റെ കയ്യില്‍ നിന്ന് കുറേ ചീത്തയൊക്കെ കേട്ടിട്ടുണ്ട്,’ സാനിയ പറയുന്നു.

ഒെപ്പം തന്റെ യാത്രകളെ കുറിച്ചും സോളോ ട്രിപ്പുകളെ കുറിച്ചുമൊക്കെ താരം അഭിമുഖത്തില്‍ സംസാരിച്ചു.

‘നമ്മള്‍ ഒരിക്കലും സോളോ ട്രാവല്‍ ചെയ്യുമ്പോള്‍ ഒരു തവണ ഒരാളെ മീറ്റ് ചെയ്തു കഴിയുമ്പോഴേക്ക് അവരോട് ഞാന്‍ സോളോ ട്രിപ്പ് വന്നതാണെന്നും തനിച്ചാണെന്നും പറയാന്‍ പാടില്ല.

ഞാന്‍ എപ്പോഴും പറയാറ് എന്റെ സുഹൃത്തുക്കള്‍ റൂമിലുണ്ട്, ഞാനൊന്ന് ജസ്റ്റ് പുറത്തിറങ്ങിയതാണ്. ഇതെന്റെ അവസാനത്തെ ദിവസമാണ് എന്നൊക്കെയാണ്.

സോളോ ട്രാവല്‍ ചെയ്യുകയാണെന്ന് മാക്‌സിമം നമ്മള്‍ പറയാതിരിക്കുക. പ്രത്യേകിച്ചും റാന്‍ഡംലി നമ്മള്‍ മീറ്റ് ചെയ്യുന്ന ആളുകളോട്.

ചില കുട്ടികള്‍ക്ക് പറ്റുന്ന ഒരു മിസ്റ്റേക്കാണ് ഇത്. നമ്മള്‍ ഒറ്റയ്ക്ക് യാത്ര ചെയ്തു വന്നു എന്നൊക്കെയുള്ള എക്‌സൈറ്റ്‌മെന്റില്‍ നമ്മള്‍ അതങ്ങ് തുറന്നുപറയും. ഒരിക്കലും അത് ചെയ്യാന്‍ പാടില്ല.

ഒരു തവണ അങ്ങനെ ഒരു അബദ്ധം എനിക്ക് പറ്റിയിരുന്നു. അത് എന്റെ ആദ്യത്തെ സോളോ ട്രിപ്പായിരുന്നു, തായ്‌ലന്റിലേക്ക്. അവിടുന്ന് ഞാന്‍ പരിചയപ്പെട്ട ഒരാളോട് ഇതെന്റെ യാത്രയുടെ അവസാന ദിവസങ്ങളാണെന്നും ഞാന്‍ ഒറ്റയ്ക്ക് യാത്ര ചെയ്തു വന്നതാണെന്നുമൊക്കെ സന്തോഷത്തോടെ പറഞ്ഞു.

അതിന് ശേഷം ഇവരുടെ നമ്മളോടുള്ള സമീപനം മാറും. ആല്‍ക്കഹോള്‍ വേണോ എന്നൊക്കെ ചോദിച്ചു. നോ എനിക്ക് വേണ്ട എന്ന് പറഞ്ഞു. മിസ് ബിഹേവിങ്ങോ അങ്ങനെ ഒന്നും ആയിരുന്നില്ല. പക്ഷേ നമ്മളോട് അവര്‍ ഒരു ഫ്രീഡം എടുക്കും. അവര്‍ നോക്കിക്കോളാം എന്ന മട്ടില്‍,’ സാനിയ പറയുന്നു.

Content Highlight: Actress Saniya Iyappan About Empuraan and solo Travel

Latest Stories

We use cookies to give you the best possible experience. Learn more