| Saturday, 1st March 2025, 4:23 pm

ആ രീതിയില്‍ അപ്രോച്ച് ചെയ്യുന്നവര്‍ കുറവാണ്, ഞാന്‍ കൊടുക്കുന്ന വൈബ് അതല്ലെന്ന് തോന്നുന്നു: നമിത പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളെ കുറിച്ചും വ്യാജ വാര്‍ത്തകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി നമിത പ്രമോദ്.

സോഷ്യല്‍മീഡിയയില്‍ അപരിചതരെന്ന് തോന്നുന്ന ആരോടും സംസാരിക്കുന്ന ആളല്ല താനെന്നും എന്നാല്‍ ഫേക്ക് ഐഡിയുണ്ടെന്നും അതുവഴി സ്റ്റോക്ക് ചെയ്യാറുണ്ടെന്നും താരം പറഞ്ഞു.

തന്നെ കുറിച്ച് കേട്ട് ഞെട്ടിപ്പോയ ഒരു റൂമറിനെ കുറിച്ചും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ താരം സംസാരിച്ചു.

‘ കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്ന വാര്‍ത്തയതുണ്ടെന്നൊക്കെ കേട്ട് ഞെട്ടിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലുള്ള വീടെന്നൊക്കെ പറഞ്ഞ് യൂ ട്യൂബില്‍ ചില വീഡിയോകള്‍ കണ്ടിട്ടുണ്ട്.

പിന്നെ എല്ലാ ആഴ്ചയിലും കല്യാണം കഴിപ്പിക്കുമായിരുന്നു. നമ്മള്‍ പോലും അറിയാത്ത കാര്യങ്ങളാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ അതൊക്കെ കാണുമ്പോള്‍ കോമഡി തോന്നും.

പക്ഷേ അതും വിശ്വസിക്കുന്ന കുറേപ്പേര്‍ ഉണ്ട്. ‘നിങ്ങള്‍ ഞെട്ടും’ എന്ന് കണ്ടാല്‍ തന്നെ അറിയാം ഫേക്ക് ആണെന്ന്. കമന്റുകളൊന്നും അധികം നോക്കാറില്ല.

നോക്കി കഴിഞ്ഞാല്‍ നമുക്ക് തന്നെ വിഷമം തോന്നും. എന്റെ മാനസിക നിലയെ ബാധിക്കുന്ന പോലെ തോന്നും. ഇപ്പോള്‍ നല്ല കമന്റുകള്‍ മാത്രമേ നോക്കുകയുള്ളൂ. ഇന്‍സ്റ്റയില്‍ പിന്നെ നമുക്ക് ഡിലീറ്റും ബ്ലോക്കും ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടല്ലോ.

എനിക്ക് ഫേക്ക് അക്കൗണ്ട് ഉണ്ട്. അതില്‍ ഞാന്‍ സ്‌റ്റോക്ക് ചെയ്യാറുണ്ട്. ഇഷ്ടപ്പെട്ട പേജുകളൊക്കെ ഫോളോ ചെയ്യാറുണ്ട്. ഡി.പി എന്റേത് തന്നെയാണ്. ഫേക്ക് എന്ന് പറയാന്‍ ആവില്ല,’ നമിത പറഞ്ഞു.

ആരേയെങ്കിലും ഗോസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ‘നമുക്ക് പറ്റാത്ത കാര്യമാണെങ്കില്‍ പറ്റില്ല എന്ന് പറയും.

പിന്നെ എന്റെ അടുത്ത് അങ്ങനെ ഒരു അപ്രോച്ചുമായി വരുന്നവര്‍ കുറവാണ്. ഞാന്‍ അങ്ങനത്തെ വൈബല്ല കൊടുക്കുന്നതെന്ന് തോന്നുന്നു.

പിന്നെ എനിക്ക് അറിയാത്തവരുമായി ഞാന്‍ ചാറ്റ് ചെയ്യാറേ ഇല്ല. ആരെങ്കിലും അഭിനന്ദിച്ചുള്ള മെസ്സേജ് അയച്ചാല്‍ തന്നെ താങ്ക്‌സ് പറയുകയെന്നല്ലാതെ ഒരുപാട് പരിചയം ഇല്ലാത്തവരുമായി ടെക്സ്റ്റ് ചെയ്യാറില്ല,’ നമിത പറഞ്ഞു.

Content Highlight: Actress Namitha Pramod about Fake SocialMedia Id’s and Approaches

We use cookies to give you the best possible experience. Learn more