| Tuesday, 8th April 2025, 1:55 pm

എന്റെ കരിയറില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം: മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ കരിയറില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നിനെ കുറിച്ച് സംസാരിക്കുകയാണ് നടി മഞ്ജു വാര്യര്‍.

ഒരു സിനിമയില്‍ എത്ര സീനില്‍ നമ്മള്‍ ഉണ്ട് എന്നതിലല്ല കാര്യമെന്നും ഏത് സീനില്‍ എങ്ങനെ, എന്തു ചെയ്യുന്നു ആ കഥാപാത്രം എന്നതാണ് കാര്യമെന്നും മഞ്ജു വാര്യര്‍ പറയുന്നു.

അത്തരത്തില്‍ തന്റെ കരിയറില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്ന് എമ്പുരാനിലെ പ്രിയദര്‍ശിനി രാംദാസ് ആണെന്നാണ് മഞ്ജു പറയുന്നത്.

‘ ഇങ്ങനത്തെ വലിയ ബ്രഹ്‌മാണ്ഡ സിനിമ എന്ന് തമിഴിലും ഹിന്ദിയിലുമൊക്കെയാണ് കേള്‍ക്കാറുള്ളത്. മലയാളത്തിലും വലിയ പടങ്ങള്‍ ഇടയ്‌ക്കൊക്കെ ഉണ്ടാകാറുണ്ട്.

എന്നാല്‍ ഇങ്ങനെയൊരു സ്‌കേലിലുള്ള പടം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് തോന്നുന്നത്. മലയാളത്തില്‍ നിന്ന് ഇത്രയും വലിയൊരു പടം, ഇതാ കാണ് എന്ന് എന്ന് പറയാന്‍ പറ്റുന്ന ഒരു സിനിമ.

അങ്ങനെ ഒരു വലിയ സിനിമ സംഭവിക്കുക. ആ സിനിമയില്‍ ഞാന്‍ ഭാഗമാകുക എന്നതൊക്കെ വലിയ ഭാഗ്യമാണ്.

ലൂസിഫറിന്റെ അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ ലാലേട്ടനെ വെച്ച് രാജു ഒരു പടം ചെയ്യുന്നു എന്ന വാര്‍ത്തയാണ് വന്നത്. ആ പടത്തില്‍ ഒരു ഭാഗമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

എന്തോ എന്റെ ഭാഗ്യം അല്ലെങ്കില്‍ നിയോഗം എന്ന് പറയുന്നതുപോലെ ആ സിനിമയിലേക്ക് രാജു എന്നേയും വിളിച്ചു. എനിക്ക് ഇതുവരെ കിട്ടിയിട്ടുള്ളതില്‍ അക്ഷരാര്‍ത്ഥത്തില്‍ വളരെ ശക്തിയുള്ള കഥാപാത്രമായിരുന്നു പ്രിയദര്‍ശിനി.

എത്ര സീനില്‍ എന്നുള്ളതിലല്ല കാര്യം. പടത്തിലെ ആദ്യത്തെ സീന്‍ മുതല്‍ അവസാനത്തെ സീന്‍ വരെ നില്‍ക്കുന്നതിലുമല്ല കാര്യം. ഏത് സീനില്‍ എങ്ങനെ എവിടെ വന്ന് എന്തു ചെയ്യുന്നു ആ കഥാപാത്രം എന്നതാണ് പ്രധാനം.

ശരിക്കും ഒരു സിനിമയില്‍ ഒരു കഥാപാത്രത്തിന്റെ ഇന്‍ഫ്‌ളുവന്‍സ് എന്താമെന്ന് തെളിയിക്കുന്നത് അതാണ്. അത്തരത്തില്‍ എന്നെ സംബന്ധിച്ച് എന്റെ കരിയറില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്ന് പ്രിയദര്‍ശിനിയാണ്,’ മഞ്ജു പറയുന്നു.

Content Highlight: Actress Manju Warrier about the good thing that happened in her career

We use cookies to give you the best possible experience. Learn more