| Tuesday, 8th April 2025, 3:43 pm

എന്തിനും ഏതിനും റിയാക്ട് ചെയ്യുന്ന മഞ്ജു പിള്ള ഉണ്ടായിരുന്നു, ചില അനുഭവങ്ങള്‍ നമ്മെ മാറ്റും: മഞ്ജു പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകളെ കുറിച്ചും എന്തിനും ഏതിനും കയറി റിയാക്ട് ചെയ്തിരുന്ന ഒരു കാലത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി മഞ്ജു പിള്ള.

തമാശയുടെ കാര്യത്തില്‍ ആയാല്‍ പോലും ഒരു ലിമിറ്റുണ്ടെന്നും ആ പരിധി വിട്ടാല്‍ പ്രതികരിക്കുമെന്നും മഞ്ജു പിള്ള പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഈ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റിടുന്നവരെ നോക്കേണ്ടതില്ല. അവര്‍ അതിന് വേണ്ടിയിരിക്കുന്ന ഒരു കൂട്ടരാണ്. അത് അവരുടെ മാനസിക പ്രശ്‌നമാണ്. അങ്ങനെ കണ്ടാല്‍ മതി. എന്തിനും ഏതിനും നെഗറ്റീവ് കമന്റിടുന്നവര്‍. ഇപ്പോള്‍ ഞാന്‍ കമന്റേ നോക്കാറില്ല.

പണ്ട് ഞാന്‍ എന്തിനും റിയാക്ട് ചെയ്യുമായിരുന്നു. ഇപ്പോഴും റിയാക്ട് ചെയ്യും. പക്ഷേ പണ്ട് എന്തിനും കയറി റിയാക്ട് ചെയ്യുമായിരുന്നു. പിന്നെ നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍, ഒരാളോട് സംസാരിക്കുന്നത് ഇതൊക്കെ വളരെ ഷാര്‍പ്പായി പോകും.

ഒരു സിറ്റുവേഷനില്‍ നമ്മളെ തമാശയായി എടുക്കാതെ സാഹചര്യം അനുസരിച്ച് നമ്മളോട് സംസാരിക്കുന്ന രീതി എനിക്ക് പറ്റില്ല. ഞാന്‍ ഷാര്‍പ്പാണെന്നോ തന്റേടിയാണെന്നോ ടെറര്‍ ആണെന്നോ ഇവര്‍ പറഞ്ഞേക്കാം.

പിന്നെ എല്ലാത്തിനും ഒരു ലിമിറ്റുണ്ട്. കളിയാക്കല്‍ ഒരു പരിധിക്ക് അപ്പുറത്തേക്ക് പോയാല്‍ ആരായാലും പ്രൊവോക്ക് ആകും. ചിലര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്.

പ്രൊവോക്ക് ചെയ്യുക. ധ്യാനിനെയൊക്കെ കണ്ടില്ലേ ഒരു കാര്യവും ഇല്ലാതെ പ്രൊവോക്ക് ചെയ്ത് എന്തെങ്കിലും പറയിപ്പിക്കുക. അത് വിറ്റ് കാശാക്കുക. അത്തരം പ്രകോപനങ്ങള്‍ക്ക് വിധേയയാവില്ലെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. പിന്നെ ജനങ്ങള്‍ കൂടി വിചാരിക്കണം.

അത്തരം സാഹചര്യങ്ങള്‍ ഞാന്‍ ഇപ്പോള്‍ പരമാവധി ഒഴിവാക്കും. എന്തിനും റിയാക്ട് ചെയ്യുന്ന ഒരു മഞ്ജു പിള്ള ഉണ്ടായിരുന്നു. പിന്നെ നമ്മുടെ ലൈഫ്, ഇത്രയും കാലത്തെ യാത്ര, ചില എക്‌സ്പീരിയന്‍സ്, അനുഭവങ്ങള്‍ ഇതൊക്കെ നമ്മളെ കൊണ്ട് വേണോ വേണ്ടയോ എന്ന് ചിന്തിപ്പിക്കും.

ചിലപ്പോള്‍ അത്തരം സിറ്റുവേഷനില്‍ നിന്ന് ഒഴിഞ്ഞു മാറി നില്‍ക്കും. ഒരു പ്രശ്‌നം ഉണ്ടാകും എന്ന് തോന്നിയാല്‍ പയ്യെ അവിടെ നിന്ന് സ്‌കൂട്ടാവും,’ മഞ്ജു പിള്ള പറയുന്നു.

Content Highlight: Actress Manju Pillai about the negativity spred on Social media

Latest Stories

We use cookies to give you the best possible experience. Learn more