| Wednesday, 2nd July 2025, 2:53 pm

ആ സിനിമയുടെ ഷൂട്ടിലുടനീളം ഞാന്‍ സയലന്റായിരുന്നു; അനശ്വരയിലും ഞാനത് കണ്ടിട്ടുണ്ട്: മമിത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സിനിമയിലെ കഥാപാത്രം നമ്മളെ എത്രമാത്രം സ്വാധീനിക്കുമെന്നും ഒരു കഥാപാത്രമായി മാറിക്കഴിഞ്ഞാല്‍ അതിന്റെ ഹാം ഓവര്‍ നമ്മളില്‍ ഉണ്ടാകുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി മമിത ബൈജു.

ഷൂട്ടിങ് കഴിഞ്ഞാലും ആ കഥാപാത്രത്തിന്റെ ഹാം ഓവര്‍ കൊണ്ടുനടക്കാറില്ലെന്നും എന്നാല്‍ ഷൂട്ടിലുടനീളം ആ കഥാപാത്രത്തിന്റെ സ്വഭാവങ്ങള്‍ തന്നില്‍ ഉണ്ടാകാറുണ്ടെന്നുമാണ് മമിത പറഞ്ഞു. ദി ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമിത.

‘ എന്റെ അനുഭവം വെച്ചിട്ട് അല്‍ഫോണ്‍സ എന്ന ക്യാരക്ടര്‍ മുതലാണ് എനിക്ക് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നത്. അതുവരെ ഭയങ്കര ലവിങ് ആയിട്ടുള്ള ഒരു അനിയത്തിയൊക്കെയായിരിക്കും. അവിടെ നമുക്ക് ഒന്നും ചെയ്യാനില്ല.

അല്‍ഫോണ്‍സയില്‍ എത്തിയപ്പോഴാണ് നമ്മള്‍ സീരിയസ് ആകാന്‍ തുടങ്ങിയത്. പിന്നീട് നമുക്ക് വന്നത് ഹെവി ക്യാരക്ടറാണ്. ഖോ ഖോയിലാണെങ്കിലും കളര്‍പടം എന്ന ഷോട്ട് ഫിലിമിലെ ശാലിനി ആണെങ്കിലും ലവിങ് ആയിട്ടുള്ള എന്നാല്‍ വ്യത്യസ്തതയുള്ള ക്യാരക്ടര്‍ ആയിരുന്നു.

ഓരോ ക്യാരക്ടര്‍ ചെയ്യുമ്പോഴും നമ്മള്‍ എടുക്കുന്ന പ്രിപ്പറേഷന്‍ ഉണ്ട്. അല്‍ഫോണ്‍സ എന്നേക്കാള്‍ പ്രായമുള്ള, പക്വതയുള്ള ക്യാരക്ടര്‍ ആയിരുന്നു. ബ്രേക്ക് അപ്പ് ഫേസാണ് കാണിക്കുന്നത്.

ഞാന്‍ അങ്ങനെ ഒരു സാഹചര്യത്തില്‍ പോയിട്ടില്ല. അതെങ്ങനെ ഹാന്‍ഡില്‍ ചെയ്യുമെന്ന് അറിയില്ലായിരുന്നു. പിന്നെ അത് ഒബ്‌സേര്‍വ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ അതാവും.

ശരിക്കും എനിക്ക് അങ്ങനെ ഒരാളുണ്ടായിരുന്നു എന്ന രീതിയില്‍ ആലോചിക്കും. തരുണ്‍ ചേട്ടനും അങ്ങനെയാണ് പറഞ്ഞു തരുക. അപ്പോള്‍ പിന്നെ പെട്ടെന്ന് നമുക്ക് ഒരു ട്രാന്‍സിഷന്‍ ഉണ്ടാവില്ല. കുറച്ചുനാളത്തേക്ക് ആ ഹാം ഓവര്‍ ഉണ്ടാകും.

അല്‍ഫോണ്‍സ കഴിഞ്ഞ ശേഷവും എനിക്കൊരു സാഡ്‌നെസ് ഉണ്ടായിരുന്നു. വലിയ എനര്‍ജി ഉണ്ടായിരുന്നില്ല. ഖോ ഖോ കഴിഞ്ഞപ്പോഴും ഞാന്‍ സൈലന്റായിരുന്നു. ഷൂട്ടിലുടനീളം അതങ്ങനെയായിരുന്നു.

അത്ര ലൗഡ് ആയിട്ടൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. പിന്നെ ശാലിനിയിലേക്ക് വന്നപ്പോഴേക്ക് ശാലിനി ഏകദേശം ഞാന്‍ തന്നെയാണ്. പിന്നെ സോനാരയിലേക്ക് വന്നപ്പോഴേക്ക് കൊച്ചി ഭാഷ കയറി വന്നു.

വെറുതെ ഒരാള്‍ ഫോട്ടോ എടുക്കുമ്പോള്‍ ‘ഫോട്ടോ എടുക്കുമ്പോ പറഞ്ഞിട്ട് എടുക്കണം’ എന്ന ലൈനിലേക്ക് ഞാന്‍ മാറി. കുറച്ചുകാലത്തേക്ക് അങ്ങനെ ഉണ്ടാകും. അത് എല്ലാവര്‍ക്കും ഉണ്ടാകും.

ഇപ്പോള്‍ ശരണ്യ എന്ന ക്യാരക്ടര്‍ ഭയങ്കര സയന്റാണ്. അത്രയും ഔട്ട് ഗോയിങ് ആയിട്ടുള്ള ക്യാരക്ടര്‍ അല്ല. പക്ഷേ അനശ്വര ഭയങ്കര ലൗഡ് ആണ്. എപ്പോഴും സംസാരിച്ചോണ്ടിരിക്കുന്ന, ചാടി ചാടി നടക്കുന്ന ആളാണ്.

അവള്‍ ആ ക്യാരക്ടര്‍ ആയിക്കഴിഞ്ഞാല്‍ കുറച്ചുനേരത്തേക്ക്, എന്റെ അത്രയും ഫീല്‍ ചെയ്തിട്ടില്ല എന്നാലും കുറച്ച് നേരത്തേക്ക് അവളും ആ രീതിയിലേക്കായിരിക്കും ഇരിക്കുക. കുറച്ച് സമയത്തിന് ശേഷമാണ് അവള്‍ ആ പഴയ എനര്‍ജി ബാക്ക് ചെയ്യുക,’ മമിത പറഞ്ഞു.

Content Highlight: Actress Mamitha Baiju about Character Hangover and Anaswara Rajan

We use cookies to give you the best possible experience. Learn more