ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ബീന ആന്റണി. മിനിസ്ക്രീനിലെ ‘അമ്മ’, ‘നായിക’, പ്രതിയനായിക വേഷങ്ങളിലൂടെ മൂന്ന് പതിറ്റാണ്ടിലേറെയായി ബീന ആന്റണി അഭിനയരംഗത്ത് സജീവമായി നിൽക്കുന്നു. 1991-ൽ പുറത്തിറങ്ങിയ ‘കനൽക്കാറ്റ്’, ‘ഗോഡ്ഫാദർ’ എന്നീ സിനിമകളിലൂടെയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
തുടക്കകാലത്ത് ‘യോദ്ധ’ (മോഹൻലാലിന്റെ സഹോദരി വേഷം), ‘മഹാനഗരം’, ‘ആയുഷ്കാലം’ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും സഹനടിയായും അവർ തിളങ്ങി. ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കിയ ‘ബാലൻ’ എന്ന ചിത്രത്തിലൂടെ വലിയൊരു തിരിച്ചുവരവാണ് ബീന ആന്റണി നടത്തിയിരിക്കുന്നത്. ചിത്രത്തിലെ ‘ഷംനാത്ത’ എന്ന ശക്തമായ കഥാപാത്രം പ്രേക്ഷകരുടെയും സിനിമാപ്രവർത്തകരുടെയും വലിയ കയ്യടിയാണ് ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത്.

ബീന ആന്റണി.Photo:SamayamMalayalam
ചിത്രത്തിലെ തന്റെ പ്രകടനത്തെക്കുറിച്ചും തരംഗമായ ഡയലോഗുകളെക്കുറിച്ചും മനസ് തുറക്കുകയാണ് ബീന ആന്റണി. റിപ്പോർട്ടർ ഫിലിംസിനു നൽകിയ അഭിമുഖത്തിന്റെ സംസാരിക്കുകയായിരുന്നു താരം
ആദ്യം ആ സീൻ വായിച്ചപ്പോൾ, ആക്ഷനിലൂടെ കുറച്ച് പവർ കാണിക്കാനാണ് ഞാൻ ശ്രമിച്ചത്. എന്നാൽ സംവിധായകൻ ചിദംബരം വന്ന് ‘ചേച്ചി അത്രയ്ക്ക് പവർ വേണ്ട, നാട്ടിൽ മഞ്ഞുമ്മലിൽ സംസാരിക്കുന്ന സാധാരണ രീതിയിൽ സംസാരിച്ചാൽ മതി’ എന്ന് നിർദ്ദേശിച്ചു. ചില ഡയലോഗുകളിൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെയാണ് ‘ഡീ വിളിക്കണോട്ടാ’ എന്ന അവസാന ഡയലോഗിന് മാത്രം ഞാൻ ചെറിയൊരു ഷാർപ്‌നെസ്സ് കൊടുത്തത്. ബാക്കിയുള്ള ‘ഷംനാത്താ നമുക്ക് ശരിയാക്കാം, കാശൊന്നും നോക്കണ്ട, പുറത്തുപോയിട്ട് വിളിക്കണം, നമ്മുക്ക് പൊളിക്കാം’ എന്ന ഭാഗങ്ങളെല്ലാം വളരെ ക്യാഷ്വലായിട്ടാണ് ചെയ്തത്. കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ വാതിലിൽ തട്ടി വിളിക്കുന്ന ടോണിലും ചില മാറ്റങ്ങൾ വരുത്തിയിരുന്നു.

ബീന ആന്റണി.Photo: ബാലൻ
സിനിമയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ‘വെട്ടിക്കണ്ടിച്ചു കുഴിച്ചുമൂടിയോ? അതാണ് നിന്റെ ഒരു സ്റ്റൈൽ’ എന്ന ഡയലോഗ് സ്പോട്ടിൽ ഉണ്ടായതാണ്. ചിദംബരം വന്ന് ‘അങ്ങനെ ഒന്ന് ചോദിക്കൂ ചേച്ചി’ എന്ന് പറഞ്ഞപ്പോൾ ചെയ്തതാണത്. തിയേറ്ററിൽ അതിത്രയും വലിയ ഇമ്പാക്ട് ഉണ്ടാക്കുമെന്ന് കരുതിയില്ല.
ഈ കഥാപാത്രത്തിന് ഇത്രയും ആഴമുണ്ടെന്നോ, പ്രേക്ഷകർ ഇത് ഇത്രത്തോളം ഏറ്റെടുക്കുമെന്നോ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തിയേറ്ററിൽ ഈ കഥാപാത്രത്തിന്റെ വിസിൽ കേൾക്കുമ്പോൾ പേടി തോന്നിയെന്നാണ് പലരും എന്നോട് പറഞ്ഞത്. മൂന്നാമത്തെ തവണ ‘അവർ ഇനി വരല്ലേ’ എന്ന് പ്രേക്ഷകർ ആഗ്രഹിച്ചു എന്നും പറഞ്ഞു. അത്ര വലിയ സ്വീകാര്യതയാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്,’ ബീന ആന്റണി പറഞ്ഞു .
Content Highlight:Actress Beena Antony talks about her character in Balan movie
