നടിയെ ആക്രമിച്ച കേസ്; വിധി പറഞ്ഞ ജഡ്ജിക്കെതിരെ നിയമോപദേശം
Kerala
നടിയെ ആക്രമിച്ച കേസ്; വിധി പറഞ്ഞ ജഡ്ജിക്കെതിരെ നിയമോപദേശം
ശ്രീലക്ഷ്മി എ.വി.
Thursday, 8th January 2026, 8:47 am

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ വിചാരണ ജഡ്ജിക്കെതിരെ ഗുരുതര പരാമർശം.

മെമ്മറി കാർഡ് ചോർന്ന കേസിൽ ജഡ്ജി സംശയനിഴലിലാണെന്നും വിധി പറയാൻ ജഡ്ജിക്ക് അവകാശമില്ലെന്നും നിയമോപദേശത്തിൽ പറയുന്നു.

വിചാരണ വിധിക്കെതിരെ അപ്പീൽ പോകുമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു അതിന്റെ ഭാഗമായാണ് നിയമോപദേശം നൽകിയത്.

ഡയറക്ടർ ജനറൽ ഓഫ് സ്പെഷ്യൽ പ്രോസിക്യൂട്ടറാണ് നിയമോപദേശം നൽകിയത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കുറിപ്പും നിയമോപദേശത്തിലുണ്ട്.

ദിലീപിനെതിരെ ഗൗരവമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും അവ പക്ഷപാതത്തോടെ തള്ളിയെന്നും ദിലീപിനെ വെറുതെ വിടാൻ വേണ്ടി എഴുതിയ വിധിയാണെന്നും നിയമോപദേശത്തിൽ പറയുന്നു.
ജഡ്ജി വിവേചനപരമായാണ് പെരുമാറിയതെന്നും അതിൽ പറയുന്നു.

തെളിവുകൾ പരിശോധിക്കാൻ കോടതി രണ്ടുസമീപനമാണ് സ്വീകരിച്ചതെന്നും ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾക്കെതിരെ അംഗീകരിച്ച തെളിവുകൾ ദിലീപിനെതിരെ അംഗീകരിച്ചില്ല. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന അഭിഷകരെ തുടരാൻ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലായിരുന്നു വിധിയിലെ പരാമർശങ്ങളെന്നും നിയമോപദേശത്തിൽ പറയുന്നു.

ദിലീപിനെ രക്ഷിക്കാൻ വേണ്ടി എഴുതിയ വിധിയാണെന്ന രീതിയിലാണ് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുള്ളത്. ഇതുപ്രകാരമായിരിക്കും അപ്പീൽ നൽകുക. മൂന്ന് മാസം സമയുണ്ടെങ്കിലും അടുത്താഴ്ച തന്നെ അപ്പീൽ നൽകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

Content Highlight: Actress attack case; Legal advice against the judge who gave the verdict

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.