| Monday, 12th May 2025, 4:08 pm

ഞാനും ചേട്ടനുമുള്ള ഒരു സീനുണ്ടായിരുന്നു; ആ കാരണം കൊണ്ട് അത് വേണ്ടെന്ന് വെച്ചു: അമൃത വര്‍ഷിണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഷണ്മുഖന്റേയും ശോഭന അവതരിപ്പിച്ച ലളിത എന്ന കഥാപാത്രത്തിന്റേയും മക്കളായി എത്തിയത് നടന്‍ തോമസ് മാത്യുവും പുതുമുഖ താരം അമൃത വര്‍ഷണിയുമായിരുന്നു.

ചിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ് ഇരുവരുടേയും. തോമസ് മാത്യു ചെയ്ത പവി എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നുണ്ട്. അതോടൊപ്പം തന്നെ അമൃതവര്‍ഷിണിയുടെ കഥാപാത്രവും പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നുണ്ട്.

ചിത്രത്തില്‍ പവി എന്ന കഥാപാത്രം ചെയ്ത തോമസ് മാത്യുവിനെ കുറിച്ചും തങ്ങള്‍ക്കിടയിലുണ്ടായ ബോണ്ടിങ്ങിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അമൃത.

തോമസ് മാത്യുവും താനുമുള്ള ചില സീനുകള്‍ പ്ലാന്‍ ചെയ്തിരുന്നെന്നും എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അത് വേണ്ടെന്ന് വെക്കുകയായിരുന്നെന്നും അമൃത പറയുന്നു.

‘ സെറ്റില്‍ ഞങ്ങള്‍ നല്ലോണം കംഫര്‍ട്ടബിള്‍ ആയി. ഞങ്ങള്‍ അടികൂടുന്നതായി ഒരു സീന്‍ എടുക്കണം എന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ അപ്പോഴേക്ക് നല്ല ഫ്രണ്ട്‌സ് ആയിപ്പോയി.

ഞങ്ങള്‍ക്ക് അടികൂടാന്‍ പറ്റിയില്ല. ചിരിച്ചോണ്ടാണ് അടികൂടുന്നത്. ആ സീന്‍ കട്ടാവുകയും ചെയ്തു. ശരിക്കും പറഞ്ഞാല്‍ ഞങ്ങള്‍ ഭയങ്കര ഫ്രണ്ട്‌സായി. ചേട്ടന്‍ എനിക്കൊരു ബിഗ് ബ്രദറിനെ പോലെയായി. ഭയങ്കര കെയറിങ് ആണ്. ഭയങ്കര പാവമാണ്,’ അമൃത പറയുന്നു.

ലൊക്കേഷനില്‍ ഒരു 30 ദിവസത്തോളം ഉണ്ടായിരുന്നു. പാക്കപ്പിന് ഞാന്‍ ഉണ്ടായിരുന്നില്ല. ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരം ഭയങ്കര വിഷമമായി. എന്നെയും സെറ്റിലെ ബാക്കിയെല്ലാവരേയും വിളിച്ചിട്ട് തരുണ്‍ സാര്‍, പ്രധാനപ്പെട്ട ഒരു ആള്‍ പോകുകയാണെന്നും അവരുടെ അഭിനയ ദിവസങ്ങള്‍ തീരുകയാണെന്നുമൊക്കെ പറഞ്ഞു.

ഫസ്റ്റ് ടൈം ഒരു ആക്ടര്‍ ചെയത് പോലെയല്ല ചെയ്തത് എന്നൊക്കെ പറഞ്ഞു. അത് ഭയങ്കര ഓവര്‍വെല്‍മിങ് ആയിരുന്നു. സന്തോഷമോ സങ്കടമോ എന്തൊക്കെയോ വന്നു.

ആക്ടേഴ്‌സൊക്കെ ചില അവാര്‍ഡൊക്കെ കിട്ടുമ്പോള്‍ കരയുന്നതൊക്കെ കണ്ടിട്ടുണ്ട്. അത് എന്തിനാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. എന്നാല്‍ അത് ഫീല്‍ ചെയ്തപ്പോഴാണ് മനസിലായത്. എന്തൊക്കെയോ ഒരു മിക്‌സ്ഡ് ഇമോഷന്‍ ആയിരുന്നു.

സിനിമയുടെ റിലീസിന് ശേഷം ഇവരെ ആരേയും മീറ്റ് ചെയ്യാന്‍ പറ്റിയിരുന്നില്ല. പ്രൊമോ ഷൂട്ടിന്റെ സമയത്ത് എല്ലാവരേയും കണ്ട് സംസാരിച്ചിരുന്നു.

പിന്നെ ബിനു ചേട്ടന്‍. ഞങ്ങള്‍ തമ്മിലുള്ള ആ സീനിലൊക്കെ നല്ല ടെന്‍ഷനുണ്ടായിരുന്നു. ബിനു ഏട്ടന്‍ സൂക്ഷിച്ചാണ് പിടിച്ചതൊക്കെ.

അത് കഴിഞ്ഞ ശേഷം എല്ലാവരും എന്തെങ്കിലും പ്രശ്‌നമുണ്ടോ വെള്ളം വേണോ എന്നൊക്കെ ചോദിച്ചിരുന്നു.

എല്ലാവരും കെയറിങ് ആയിരുന്നു. നമ്മളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ നോക്കി. ഞാന്‍ പക്ഷേ ശരിക്കും പേടിച്ചിട്ടുണ്ട്. ചേട്ടനെ പറ്റി പറയുന്നു. എന്താണ് ഇങ്ങനെ. ഞാനാണോ കാരണം അങ്ങനെ കുറേ ഗില്‍ട്ടിനസ് എനിക്ക് ശരിക്കും വന്നു.

അത് നമുക്ക് ഫീല്‍ ചെയ്യുകയും ചെയ്തു. ഞാന്‍ അപ്പോള്‍ മാത്രമാണ് ഇത് കേള്‍ക്കുന്നത്. ആ ഷോട്ട് എടുത്തപ്പോഴാണ് ഇങ്ങനെ ആണോ സംഭവം എന്ന് മനസിലായത്. കഥയൊക്കെ ഏകദേശം അറിയാമെങ്കിലും പേടിച്ചുപോയി,’ അമൃത വര്‍ഷിണി പറയുന്നു.

Content Highlight: Actress Amrutha Varshini about Actor Thomas mathew and Thudarum Movie

We use cookies to give you the best possible experience. Learn more