| Thursday, 19th June 2025, 8:45 am

എന്നേയും ആ നടനേയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു; വിവാഹത്തെ കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല: അംബിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഒട്ടുമിക്ക നായകന്‍മാര്‍ക്കൊപ്പവും അഭിനയിച്ച നടിയാണ് അംബിക. മലയാള സിനിമയിലെ തന്റെ പ്രിയ താരങ്ങളെ കുറിച്ചും ഒരു നടന്റേയും തന്റേയും പേര് ചേര്‍ത്ത് വന്ന ഗോസിപ്പുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അംബിക.

നടന്‍ ശങ്കറും അംബികയും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നുമൊക്കെയുള്ള ഗോസിപ്പുകള്‍ ആ കാലത്ത് ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിനായിരുന്നു അംബികയുടെ മറുപടി.

അത്തരം ഗോസിപ്പുകള്‍ താനും കേട്ടിട്ടുണ്ടെന്നും അദ്ദേഹവുമായി നല്ലൊരു ബന്ധം തനിക്കുണ്ടായിരുന്നെന്നും എന്നാല്‍ വിവാഹ ആലോചന പോലുള്ള ഒന്നും വന്നിട്ടില്ലെന്നും എല്ലാം ഗോസിപ്പ് മാത്രമാണെന്നും അംബിക പറയുന്നു.

മലയാളത്തിലെ തന്റെ ഓരോ നായകന്‍മാരുടെ കുറിച്ച് കേള്‍ക്കുമ്പോള്‍ എന്താണ് ആദ്യം മനസില്‍ വരുന്നതെന്ന ചോദ്യത്തിനും അംബിക മറുപടി നല്‍കുന്നുണ്ട്.

പ്രേം നസീര്‍ എന്ന നടനെ കുറിച്ച് പറഞ്ഞാല്‍ സുന്ദരന്‍ എന്നാണ് ഞാന്‍ ആദ്യം പറയുക, മൈ ഡ്രീം ബോയ് അതാണ് അദ്ദേഹം. നടന്‍ ജയന്‍ വളരെ നൈസ് പേഴ്‌സണാണ്. അങ്ങാടിയും മീനുമാണ് അദ്ദേഹത്തിനൊപ്പം ഞാന്‍ അഭിനയിച്ചത്. ഹീറോ ആയി അഭിനയിക്കാന്‍ ഇരിക്കുകയായിരുന്നു. അപ്പോഴേക്ക് പോയി.

സോമന്‍ ചേട്ടന്‍ ഒരു നൈസ് ഹ്യൂമണ്‍ ബീങ് ആണ്. അതുപോലെ സുകുമാരന്‍ ഞാന്‍ ചെറുതായിട്ട് ഒന്നു പേടിച്ചിരുന്ന ഹീറോ ആണ്. പുള്ളി അല്‍പം സീരിയസ് ആണ്. ലൊക്കേഷനില്‍ അങ്ങനെ ചിരിച്ചൊന്നും കണ്ടിട്ടില്ല. സുകുവേട്ടന്‍വരുന്നു എന്ന് പറയുമ്പോള്‍ ഒരു പേടിയാണ്.

ജോസിനെ കുറിച്ച് പറഞ്ഞാല്‍ ഹി വാസ് ഓക്കെ. ഹിറ്റ് ജോഡി അത്രയേ ഉള്ളൂ. കുറേ പടങ്ങള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്.

നടന്‍ രതീഷിനെ കുറിച്ച് പറഞ്ഞാല്‍ ഒരു പാവം മനുഷ്യന്‍ ആണ്. തങ്കക്കുടം എന്നൊക്കെ പറയില്ലേ ആ ഗ്രൂപ്പാണ്. ബാലചന്ദ്രമേനോനെ കുറിച്ച് പറയുമ്പോള്‍ എക്‌സ്ട്രീമിലി ടാലന്റഡ് ഡയറക്ടര്‍ എന്ന് പറയേണ്ടി വരും.

എത്ര ഹിറ്റ് പടങ്ങള്‍. എന്റെ കുറേ ഹിറ്റ് പടങ്ങളുടെ ഡയറക്ടറാണ്. അതിന്റേതായ ബഹുമാനം എനിക്ക് എപ്പോഴും ഉണ്ട്.

മമ്മൂക്കയെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിനൊപ്പം നാലഞ്ച് പടമേ ഞാന്‍ ചെയ്തിട്ടുള്ളൂ. എനിക്കിഷ്ടമാണ്. നല്ല മനുഷ്യനാണ്. ആദ്യം കണ്ടപ്പോള്‍ ഒരു നെഗറ്റീവ് ഫീല്‍ വന്നെങ്കിലും പോകപ്പോകെ അയാള്‍ അങ്ങനെ അല്ല എന്ന് മനസിലായി.

പിന്നെ ലാലേട്ടനെ പറ്റി ചോദിച്ചാല്‍ നമ്മുടെ ലാലേട്ടന്‍ എന്നേ എനിക്ക് പറയാനുള്ളൂ, സ്വീറ്റ്’ എന്നായിരുന്നു അംബികയുടെ മറുപടി.

കമലഹാസന്‍ താന്‍ മീറ്റ് ചെയ്തതില്‍ വണ്‍ ഓഫ് ദി ബെസ്റ്റ് ഹ്യൂമണ്‍ ബീങ് ആണെന്നും തമിഴ് ഇന്‍ഡസ്ട്രിയില്‍ വരാന്‍ തന്നെ ഒരുപാട് സഹായിച്ച മനുഷ്യനാണെന്നും അംബിക പറഞ്ഞു.

സത്യരാജ് ഒരു സുഹൃത്തായി എപ്പോഴും കൊണ്ടുനടക്കണമെന്ന് കരുതിയ ആളാണ്. അതുപോലെ വിജയകാന്ത്, അദ്ദേഹത്തെ കുറിച്ച് എന്താണ് പറയേണ്ടത് എന്നറിയില്ല വെരി നൈസ് പേഴ്‌സണ്‍.

രജിനീകാന്ത് വളരെ ജോവിയലാണ്. അദ്ദേഹം ചിരിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഒരു രക്ഷയും ഇല്ല,’ അംബിക പറഞ്ഞു.

ശങ്കറിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ഹി വാസ് എ നൈസ് ഗയ് എന്നായിരുന്നു അംബികയുടെ മറുപടി.

അംബിക-ശങ്കര്‍ വിവാഹത്തെ കുറിച്ച് ഗോസിപ്പുകള്‍ വരാന്‍ കാരണം എന്താണെന്ന ചോദ്യത്തിന് അത് തനിക്ക് അറിയില്ലെന്നും ആരെങ്കിലും പറഞ്ഞ് ഉണ്ടാക്കിയതായിരിക്കുമെന്നായിരുന്നു അംബിക പറഞ്ഞത്.

ഞങ്ങള്‍ ആകെ നാലഞ്ച് പടത്തിലേ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂ. മേനകയുടെ കൂടെയാണ് ശങ്കര്‍ കൂടുതല്‍ അഭിനയിച്ചത്. ശങ്കറിനെ വിവാഹം കഴിക്കുമെന്ന ടോക്കൊക്ക ഉണ്ടായിരുന്നു.

ഞങ്ങള്‍ തമ്മില്‍ അടുപ്പമൊക്കെ ഉണ്ട്. വിവാഹാലോചന വരികയൊന്നും ചെയ്തിട്ടില്ല. ഇന്നച്ചന്‍ പറയുന്ന പോലെ നല്ലതോ ചീത്തയോ ഒരു കിസ്‌കിസ് ഇരിക്കട്ടന്ന്. നല്ല രീതിയില്‍ വന്നാലും ചീത്ത രീതിയില്‍ വന്നാലും നമ്മള്‍ ഫേമസായല്ലോ (ചിരി),’ അംബിക പറഞ്ഞു.

Content Highlight: Actress Ambika about Gossip with Actor Shankar

We use cookies to give you the best possible experience. Learn more