മുകുന്ദനുണ്ണി അസോസിയേറ്റ്‌സിലെ മീനാക്ഷി എന്ന കഥാപാത്രത്തിന് ശേഷം തുടരും എന്ന ചിത്രത്തിലെ മേരി ജോര്‍ജ് എന്ന കഥാപാത്രത്തിലൂടെ ശക്തമായ ഒരു വേഷവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് നടി ആര്‍ഷാ ബൈജു.
തുടരും എന്ന ചിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവിലാണ് മേരി എത്തുന്നത്.
മോഹന്‍ലാലിന്റേയും ശോഭനയുടേയും കൂടെ ഒരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതിനെ കുറിച്ചും ശോഭനയ്‌ക്കൊപ്പമുള്ള സീനുകളെ കുറിച്ചും അവരുടെ അഭിനയ രീതിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍ഷാ ബൈജു.
‘എനിക്ക് തോന്നിയത് ശോഭനാ മാമും വളരെ പെട്ടെന്ന് സ്യുച്ച് ചെയ്ത് അഭിനയിക്കുന്ന ഒരു ആക്ടറാണ് എന്നാണ്.
ആ സീനൊക്കെ എടുക്കുന്ന അന്ന് ഭയങ്കര ജോളിയായിട്ടൊക്കെയാണ് മാം സെറ്റില്‍ വന്നത്. പെട്ടെന്ന് തന്നെ ടേക്കില്‍ അവര്‍ പെര്‍ഫോം ചെയ്യുകയാണ് ചെയ്തത്.
അല്ലാതെ ഒരുപാട് സമയമെടുത്തൊന്നുമല്ല. വളരെ ഈസിയായി ചെയ്യുന്ന ആള്‍ക്കാരാണ്. പിന്നെ അവരൊക്കെ ഇത്രയും എക്‌സ്പീരിയന്‍സ് ഉള്ള ആള്‍ക്കാരല്ലേ.
ചെറുപ്പം തൊട്ടേ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോഡിയാണ് ലാലേട്ടനും ശോഭനാ മാമും. പടം കാണാന്‍ പോകുമ്പോഴും എല്ലാവര്‍ക്കും ഈ പടത്തിനുള്ള മെയിന്‍ വെയിറ്റിങ് ഇവരെ ഒരുമിച്ച് ഒന്നുകൂടി കാണാം എന്നത് തന്നെയായിരുന്നു. പ്രത്യേകിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം.
സിനിമയുമായി ബന്ധപ്പെട്ട വേറെ കാര്യങ്ങളൊന്നും പുറത്തുവിട്ടിരുന്നല്ലോ. എനിക്ക് ആ സെറ്റില്‍ പോയപ്പോഴും സിനിമ കാണാന്‍ പോയപ്പോഴും ഉള്ള എക്‌സൈറ്റ്‌മെന്റ് അതായിരുന്നു.
ഇവരുടെ കൂടെ അഭിനയിക്കാന്‍ പറ്റി എന്നതാണ് ഏറ്റവും വലിയ സന്തോഷം. അവരോടൊക്കെ ഇന്ററാക്ട് ചെയ്യാന്‍ പറ്റി. അത്രയും എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള വലിയ ആക്ടേഴ്‌സ് ആണ്.
അവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ നമുക്ക് മനസിലാക്കാനുണ്ട്. എങ്ങനെയാണ് അവര്‍ സെറ്റില്‍ നില്‍ക്കുന്നത്. അവരുടെ രീതികള്‍ എങ്ങനെയാണ്. അവര്‍ എങ്ങനെയാണ് ഓരോ കാര്യങ്ങള്‍ കണ്‍സീവ് ചെയ്യുന്നത്, ഇതെല്ലാം നമുക്ക് പഠിക്കാനുള്ളതാണ്,’ ആര്‍ഷാ ബൈജു പറഞ്ഞു.
Content Highlight: Actress Aarsha baiju about Shobhanas Acting In Thudarum Movie