| Saturday, 10th May 2025, 12:45 pm

മുകുന്ദനുണ്ണിയിലെ മീനാക്ഷിയാണ് തുടരും എനിക്ക് സമ്മാനിച്ചത്: ആര്‍ഷ ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലെത്തിയ തുടരും എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രമായി എത്തി ഗംഭീര പെര്‍ഫോമന്‍സ് കാഴ്ച വെച്ച അഭിനേത്രിയാണ് ആര്‍ഷ ബൈജു.

കഥാഗതിയില്‍ പ്രധാനമായ ഒരു റോളാണ് ആര്‍ഷയ്ക്ക് ചെയ്യാനുണ്ടായിരുന്നത്. പ്രകാശ് വര്‍മയുമായും മോഹന്‍ലാലുമായുമൊക്കെയുള്ള സീനുകളില്‍ അനായാസ പ്രകടനം കാഴ്ചവെക്കാന്‍ ആര്‍ഷയ്ക്കായി.

തുടരും എന്ന ചിത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്യാന്‍ കാരണമായ ഒരു സിനിമയെ കുറിച്ച് സംസാരിക്കുകയാണ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍ദ്ര. വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് കണ്ടിട്ടാണ് തന്നെ ഇതിലേക്ക് വിളിച്ചതെന്ന് ആര്‍ദ്ര പറയുന്നു.

‘ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് കണ്ടിട്ടാണ് എന്നെ ഈ സിനിമയില്‍ കാസ്റ്റ് ചെയ്തത്. ഇപ്പോഴും അറിയില്ല എങ്ങനെയാണ് ആ സിനിമയിലേക്ക് എന്നെ വിളിച്ചത് എന്ന്. ചിലപ്പോള്‍ ലുക്കോ കണ്ണില്‍ എന്തെങ്കിലും കള്ളത്തരമുള്ളതുകൊണ്ടോ ഒക്കെ ആയിരിക്കും. ആ സിനിമയിലെ എന്റെ പെര്‍ഫോമന്‍സ് ഇഷ്ടമായതുകൊണ്ടാണ് ഇതിലേക്ക് വിളിച്ചത് എന്നാണ് പറഞ്ഞത്.

മുകുന്ദനുണ്ണിയില്‍ ചെയ്ത മീനാക്ഷി എന്ന കഥാപാത്രത്തെ ഞാന്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ല. ഞാന്‍ അങ്ങനത്തെ ആളുമല്ല. മുകുന്ദനുണ്ണിയെപ്പോലെ ഒരാളേയും ഞാന്‍ മീറ്റ് ചെയ്തില്ല.

ചിലപ്പോള്‍ അങ്ങനത്തെ ഇന്റന്‍ഷന്‍സ് ഉള്ളില്‍ ഉള്ളവര്‍ ഉണ്ടാകാം. എനിക്ക് അറിയുന്ന ആരെങ്കിലും അങ്ങനെ ആണോ എന്നറിയില്ല. പിന്നെ ഇതെല്ലാം ഫിലിം മേക്കേഴ്‌സ് കൃത്യമായി ചെയ്യിക്കുന്നതാണ്. അതാണ് സത്യമായ കാര്യം.

ഞാന്‍ എല്ലായ്‌പ്പോഴും സ്‌ക്രിപ്റ്റ് നന്നായി വായിക്കും. തനിയെ സ്‌ക്രിപ്റ്റ് വായിക്കാന്‍ ഇഷ്ടമാണ്. അതില്‍ നിന്നും മനസിലാക്കുന്ന, പിന്നെ അവര്‍ തരുന്ന ഇന്‍പുട്‌സും എല്ലാം നമുക്ക് സഹായകരമാകും.

മീനാക്ഷി ഒരു ഫണ്‍ ക്യാരക്ടര്‍ കൂടിയാണ്. മീനാക്ഷിയുടെ ഓരോ ഡയലോഗ്‌സും അവളുടെ ഗ്രാഫ് മുകളിലേക്ക് മുകളിലേക്ക് കൊണ്ടുപോകുന്നതാണ്. ഓരോ സീനിലേയും ഡയലോഗ് വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ തന്നെ പറഞ്ഞാലേ അത് കറക്ടാവുകയുള്ളൂ.

വിനീതേട്ടന്‍ നമുക്ക് എന്ത് ഡൗട്ട് ഉണ്ടോ അതെല്ലാം ക്ലിയര്‍ ചെയ്തു തരും. അദ്ദേഹം എക്‌സ്പീരിയന്‍സ്ഡ് ഡയറക്ടറും ആക്ടറും ആണ്. പൊതുവെ ഒരു പാവം മനുഷ്യനാണ്.

പിന്നെ മീനാക്ഷിയുടെ അംശം ശരിക്കും നമ്മില്‍ പലരിലും ഉണ്ടാകും. എല്ലാവരുടേയുമല്ല. ഏറെക്കുറെ എല്ലാവരിലും അതുണ്ടാകും. ആദ്യചിന്ത അതായിരിക്കും വരുന്നത്. മീനാക്ഷി അതെല്ലാം പുറത്തുപറയുന്നു. പ്രാക്ടിക്കലായി നിന്ന് നേടിയെടുക്കുന്നു,’ ആര്‍ഷ പറഞ്ഞു.

Content Highlight: Actress Aarsha Baiju about Mukundanunni associates Movie Character

We use cookies to give you the best possible experience. Learn more