തുടരും എന്ന ചിത്രത്തെ കുറിച്ചും മോഹന്‍ലാല്‍ എന്ന നടനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി ആര്‍ഷ ബൈജു. അത്രയും വലിയ താരങ്ങളായിട്ടും സെറ്റില്‍ മറ്റുള്ളവരോടുള്ള അവരുടെ പെരുമാറത്തെ കുറിച്ചാണ് ആര്‍ഷ സംസാരിക്കുന്നത്.
സെറ്റില്‍ എത്തുമ്പോള്‍ എത്ര എക്‌സൈറ്റ്‌മെന്റ് ഉണ്ടാവില്ലെന്ന് വിചാരിച്ചാലും ഇവരെയാക്കെ കാണുമ്പോള്‍ നമ്മള്‍ ആകെ വല്ലാത്തൊരു അവസ്ഥയിലാകും. ലാലേട്ടനെ കണ്ടപ്പോള്‍ തന്നെ എക്‌സൈറ്റ്‌മെന്റായിരുന്നു.
എല്ലാവരും പണ്ടുമുതലേ പറയുന്നതുപോലെയാണ് ലാലേട്ടന്‍ നമ്മുടെ അടുത്തൊക്കെ നന്നായി സംസാരിക്കും. ഞാന്‍ ലാലേട്ടന്റെ ഓപ്പോസിറ്റ് നില്‍ക്കുന്ന ആ സീനില്‍ തരുണ്‍ ചേട്ടനും ബാക്കി ക്രൂവും ക്യാമറയുമൊക്കെ അപ്പുറത്തെ സൈഡ് ആയിരുന്നു.
അവര്‍ പറയുന്ന കാര്യങ്ങള്‍ ഞാനുമായി ലാലേട്ടന്‍ കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അവിടെ അസി. ഡയറക്ടേഴ്‌സ് ഉണ്ട്. അവര്‍ കമ്യൂണിക്കേറ്റ് ചെയ്യും. പക്ഷേ ലാലേട്ടന്‍ വന്നിട്ട് മോളെ, അടുത്ത ടേക്കാണ് കേട്ടോ, സോറി മോളെ കഴിഞ്ഞൂ ട്ടോ അങ്ങനെയൊക്കെ പറയുന്നുണ്ടായിരുന്നു. ശരിക്കും അതൊന്നും അദ്ദേഹം പറയേണ്ട കാര്യമില്ല.
അവിടെ ആ സമയത്ത് ഫൈറ്റ് സീക്വന്‍സ് എടുക്കുന്നുണ്ട്. നാലഞ്ച് ദിവസമായി ക്ലൈമാക്‌സ് ഫൈറ്റ് നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഈ പോര്‍ഷന്‍ ഷൂട്ട് ചെയ്യുന്നത്.
അദ്ദേഹം പനിയൊക്കെ പിടിച്ച് വയ്യാതെ ഇരിക്കുകയാണ്. അവര്‍ക്കും അറിയാം എനിക്കൊരു ചെറിയ സീക്വന്‍സാണ് അവിടെയുള്ളത്.
അതുകൊണ്ട് കൂടിയായിരിക്കും നമ്മളെ കംഫര്‍ട്ടാക്കിയത്. ചെറുപ്പം മുതലേ മോഹന്‍ലാല്‍ ഫാനായ എനിക്ക് കിട്ടിയ വലിയ ഭാഗ്യമാണ് തുടരുമിലെ കഥാപാത്രം,’ ആര്‍ഷ പറഞ്ഞു.
പിന്നെ ശോഭനാ മാമും നല്ല സ്വീറ്റാണ്. നന്നായി സംസാരിക്കും. ആ സീന്‍ കഴിഞ്ഞപ്പോള്‍ മാം എന്നെ അഭിനന്ദിച്ചിരുന്നു. അതിപ്പോഴും എനിക്ക് സന്തോഷമുള്ള കാര്യമാണ്. ഞാന്‍ എന്റെ കാര്യങ്ങളൊക്കെ മാമിനോട് പറഞ്ഞിരുന്നു. അവരുടെ കാര്യങ്ങളൊക്കെ ചോദിച്ചിരുന്നു,’ ആര്‍ഷ പറഞ്ഞു.
തുടരുമിലേത് തന്റേത് ചെറിയ ഭാഗമാണെങ്കിലും നന്നായി ചെയ്യാന്‍ കഴിഞ്ഞെന്നാണ് വിശ്വസിക്കുന്നതെന്നും ആര്‍ഷ പറഞ്ഞു.
സെറ്റില്‍ എത്തുമ്പോള്‍ എത്ര എക്‌സൈറ്റ്‌മെന്റ് ഉണ്ടാവില്ലെന്ന് വിചാരിച്ചാലും ഇവരെയാക്കെ കാണുമ്പോള്‍ നമ്മള്‍ ആകെ വല്ലാത്തൊരു അവസ്ഥയിലാകുമെന്നും ലാലേട്ടനേയും ശോഭനാ മാമിനേയുമൊക്കെ കണ്ടപ്പോള്‍ തന്നെ എക്‌സൈറ്റഡായിരുന്നെന്നും താരം പറഞ്ഞു.
Content Highlight: Actress Aarsha Baiju about Mohanlal and his interaction