നവാഗത സംവിധായകനെയും പുതുമുഖ അഭിനേതാക്കളെയും കൊണ്ട് ഒരു ചിത്രം ഹിറ്റടിക്കുക എന്നത് കേട്ടുകേള്‍വിയുള്ള കാര്യമല്ല. എന്നാല്‍ വെറും ഹിറ്റിനപ്പുറത്തേക്ക് മലയാള സിനിമയില്‍ നിന്നും ഇരുനൂറ് കോടി ക്ലബ്ബില്‍ പ്രവേശിക്കുന്ന അഞ്ചാമത്തെ ചിത്രമാകുകയും ഇന്‍ഡസ്ട്രി ഹിറ്റിലേക്ക് അതിവേഗം കുതിക്കുകയും ചെയ്യുകയാണ് വാഴ 2. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധേയരായ ഹാഷിര്‍, അലന്‍, അജിന്‍, വിനായക് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.
വാഴ 2. Photo: X.com
ഇവര്‍ക്ക് പുറമെ യൂറേക്കാ സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ ശ്രദ്ധേയനായ ദേവരാജ് പുതുമുഖങ്ങളായ ആരാധ്യ സായ്, ഏയ്ഞ്ചല്‍ മരിയ, അല്‍ അമീന്‍ ആന്റ് ടീം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ ഏവരും കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ ചിത്രത്തില്‍ അലന്റെ നായികയായി വേഷമിട്ട ആരാധ്യ സായ് വാഴ 2വിലേക്കെത്തിയതിനെക്കുറിച്ച് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
‘മരണമാസിന്റെ ആദ്യത്തെ ഓഡിഷനില്‍ തന്നെ പുറത്താകുകയായിരുന്നു. അത് കഴിഞ്ഞ് നാലഞ്ച് മാസം കഴിഞ്ഞപ്പോഴാണ് വാഴയിലെ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ ചേട്ടന്‍ മോളേ ഇങ്ങനെയൊരു ഓഡിഷനുണ്ടെന്ന് പറഞ്ഞ് വിളിക്കുന്നത്. ഓഡിഷന്‍ അറ്റെന്റ് ചെയ്‌തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ അന്ന് വൈകീട്ടായപ്പോഴേക്ക് ഷോര്‍ട്ട് ലിസ്റ്റ് ആയിട്ടുണ്ടെന്ന് കോള്‍ വന്നു. അപ്പോഴും പ്രതീക്ഷയില്ലായിരുന്നു. അതിന് ശേഷം ഒരു വര്‍ക്ക് ഷോപ്പുണ്ടെന്ന് പറഞ്ഞ് വിളിച്ചു.
വര്‍ക്ക് ഷോപ്പിന് വിളിച്ചപ്പോള്‍ സെലക്ട് ആയിട്ടുണ്ടെന്ന് ഏകദേശം മനസിലായി. രണ്ട് ദിവസത്തെ വര്‍ക്ക് ഷോപ്പിന് ശേഷമാണ് അലന്റെ ഗേള്‍ഫ്രണ്ട് എന്നെഴുതിയ ഒരു പേപ്പര്‍ തരുന്നത്. അന്നാണ് ഉറപ്പായത്. അതുവരെ നെഞ്ചില്‍ ഒരു ഭാരം വെച്ചിട്ട് പോകുകയായിരുന്നു. എനിക്ക് ആ പടത്തില്‍ ഒരു ഭാഗമാകണം എന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. പക്ഷേ അലന്റെ ഗേള്‍ഫ്രണ്ട് ആണെന്നറിഞ്ഞപ്പോള്‍ സന്തോഷമായി. അല്പം കൂടെ ശ്രദ്ധിക്കപ്പെടുന്ന വേഷമാണല്ലോ ലഭിച്ചത്,’ആരാധ്യ പറഞ്ഞു.
ചിത്രം നൂറ് കോടിയിലെത്തിയെന്നത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും പലരും പറയുന്നത് കോള്‍ക്കുമ്പോഴാണ് അതിനെക്കുറിച്ച് ആലോചിക്കുന്നതെന്നും താരം പറഞ്ഞു. വാഴ 2വില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് സുഹൃത്തുക്കളോടൊന്നും പറഞ്ഞിട്ടില്ലെന്നും ചിത്രത്തിന്റെ റിലീസിന് തലേദിവസമാണ് പലരോടും കാര്യം പറഞ്ഞതെന്നും ആരാധ്യ കൂട്ടിച്ചേര്‍ത്തു.
Content Highlight: Actress Aaradhya sai talks about her entry to Vaazha 2
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.