| Monday, 23rd June 2025, 5:32 pm

ടൊവിനോയുടെ ആ ക്വാളിറ്റി കണ്ടുപഠിക്കേണ്ടതാണ്, എനിക്കും അങ്ങനെ പറ്റിയിരുന്നെങ്കിലെന്ന് തോന്നി: അര്‍ജുന്‍ രാധാകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരള ക്രൈം ഫയല്‍സ് സീസണ്‍ 2വിലെ എസ്.ഐ നോബിളിലൂടെ ശക്തമായ ഒരു കഥാപാത്രവുമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുകയാണ് നടന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍.

കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന് ശേഷം അര്‍ജുന്‍ പ്രധാന വേഷത്തിലെത്തിയ സീരീസാണ് കേരള ക്രൈം ഫയല്‍സ് സീസണ്‍ 2.

ഡിയര്‍ ഫ്രണ്ടിലെ ശ്യാം എന്ന കഥാപാത്രമായും പട എന്ന ചിത്രത്തിലെ കളക്ടറായുമൊക്കെ മലയാളികള്‍ക്ക് പരിചിതനാണ് അര്‍ജുന്‍. ഡിയര്‍ഫ്രണ്ട് എന്ന ചിത്രത്തെ കുറിച്ചും നടന്‍ ടൊവിനോ തോമസിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അര്‍ജുന്‍. ടൊവിനോ ചിത്രം ഐഡന്റിറ്റിയിലും ഒരു പ്രധാന വേഷത്തില്‍ അര്‍ജുന്‍ ഉണ്ട്.

മലയാളത്തിലെ ഏതെങ്കിലും താരങ്ങളുടെ ഒരു ക്വാളിറ്റി കണ്ട് അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ടൊവിനോയോട് തോന്നിയിട്ടുണ്ടെന്നായിരുന്നു അര്‍ജുന്റെ മറുപടി.

അദ്ദേഹത്തിന്റെ ഡിസിപ്ലിന്‍ കണ്ടുപഠിക്കേണ്ടത് തന്നെയാണെന്നും ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞു.

‘ടൊവിയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്ന് ഗോദയാണ്. ടൊവിയെ എപ്പോഴും നമ്മള്‍ ഒരു ബോയ് നെക്‌സ്റ്റ് ഡോര്‍ എന്ന നിലയിലാണ് കാണുന്നത്.

അഭിനയിച്ചിട്ടുണ്ടെങ്കിലും ഡിയര്‍ ഫ്രണ്ടൊക്കെ ഞാന്‍ കണ്ടത് ഈയിടെയാണ്. ഗോദയും ഈ അടുത്താണ് കണ്ടത്. എ.ആര്‍.എമ്മും ഡിയര്‍ ഫ്രണ്ടുമൊക്കെ കണ്ടു കഴിഞ്ഞശേഷമാണ് ഗോദ കണ്ടത്. അദ്ദേഹത്തെ അതില്‍ വളരെ വ്യത്യസ്തമായി തോന്നി. സ്വീറ്റ് ആന്‍ഡ് ചാമിങ് എന്നൊക്കെ പറയാം.

അദ്ദേഹത്തിന്റെ ഡിസിപ്ലിനൊക്കെ കണ്ടുപഠിക്കേണ്ടതാണ്. എനിക്കും അതുപോലെ ആവാന്‍ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. നമ്മള്‍ ഡിയര്‍ ഫ്രണ്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് പുള്ളി വെറും സാലഡ് മാത്രമാണ് 35ഓളം ദിവസം കഴിച്ചുകൊണ്ടിരുന്നത്.

അങ്ങനെ പണിയെടുക്കുന്നത് കണ്ടിട്ടുണ്ട്. അടുത്തിടെ ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോഴും അദ്ദേഹത്തിന്റെ ഡയറ്റ് വളരെ സ്ട്രിക്റ്റാണ്. വര്‍ക്ക് ഔട്ടും കാര്യങ്ങളുമൊക്കെ ആ രീതിയിലാണ്.

ട്രെയിനറും ഡയറ്റീഷ്യനുമൊക്കെ ഉണ്ടെങ്കിലും നമ്മള്‍ തന്നെ ചെയ്യണമല്ലോ ഇതെല്ലാം. ആ രീതിയിലുള്ള ഒരു ഡിസിപ്ലിന്‍ വളരെ നല്ലതാണ്. അത്തരത്തില്‍ കുറച്ചെങ്കിലും എനിക്ക് ആകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്.

പുള്ളിയുടെ ട്രെയിനറെ ഞാന്‍ വിളിക്കാറുണ്ട്. ഞാന്‍ ഇങ്ങനെ വര്‍ക്ക് ഔട്ട് ചെയ്‌തോണ്ടിരിക്കുകയാണ് എന്നൊക്കെ പറഞ്ഞ് അപ്‌ഡേറ്റ് ചെയ്യാറുണ്ട്. പക്ഷേ ടൊവിയൊക്കെ ചെയ്യുന്ന പോലെ എനിക്കും ചെയ്യാന്‍ പറ്റണമെന്നുണ്ട്,’ അര്‍ജുന്‍ പറഞ്ഞു.

പൊതുവെ ഷൈ ആയ ആളാണ് താനെന്നും കണ്ണൂര്‍ സ്‌ക്വാഡ് ചെയ്യുന്ന സമയത്തൊക്കെ മമ്മൂക്കയുടെ അടുത്ത് പോയി സംസാരിക്കാനൊക്കെ ഒരു മടിയായിരുന്നെന്നും അര്‍ജുന്‍ പറയുന്നു.

‘ പേടിയല്ല. പൊതുവെ ഞാന്‍ ഷൈ ആണ്. സെറ്റില്‍ മമ്മൂക്കയുടെ അടുത്തൊക്കെ പോയി മിണ്ടാന്‍ ഒരു ബുദ്ധിമുട്ടായിരുന്നു.

കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂക്കയുടെ വില്ലനാണെന്ന് കേട്ടപ്പോള്‍ തന്നെ എന്റമ്മേ എന്ന ഫീലായിരുന്നു. മമ്മൂക്കയെ കുറിച്ച് പറഞ്ഞാല്‍ ഒരു കരിയര്‍ ഷിഫ്റ്റ് അല്ലേ നടന്നുകൊണ്ടിരിക്കുന്നത്,’ അര്‍ജുന്‍ പറഞ്ഞു.

Content Highlight: ActorArjun Radhakrishnan about Tovino Thomas

We use cookies to give you the best possible experience. Learn more