തമിഴ് സൂപ്പർ താരം വിജയ്, അനിരുദ്ധിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മലേഷ്യയിലെ ക്വാലാലംപൂരിൽ തന്റെ പൊങ്കൽ റിലീസായി എത്തുന്ന ജന നായകൻ സിനിമയുടെ ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു വിജയ് സംഗീത സംവിധായകൻ അനിരുദ്ധിനെ കുറിച്ച് സംസാരിച്ചത്. ‘എം.ഡി.എസ്’ മ്യൂസിക്കൽ ഡിപാർട്മെന്റൽ സ്റ്റോർ എന്ന ഒരു പ്രത്യേക പേര് നൽകിയാണ് വിജയ് അനിരുദ്ധിനെ വിശേഷിപ്പിച്ചത്.
‘അനിരുദ്ധ് ഒരു സ്റ്റോർ പോലെയാണ് . വാതിൽ തുറന്ന് അകത്ത് കടന്നാൽ, എത്രവേണമെങ്കിലും പാട്ടുകളും ബി.ജി.എമ്മുകളും അവിടെ നിന്ന് എടുത്തുപോകാം. അനി ( അനിരുദ്ധ് ) എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. അവൻ എപ്പോഴും മുന്നോട്ടു പോകുന്നവനാണ്,’ എന്നായിരുന്നു വിജയുടെ വാക്കുകൾ.
താരത്തിന്റെ ഈ വാക്കുകൾ അനിരുദ്ധ് ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ‘എം.ഡി.എസ്’ എന്ന വിളിപ്പേര് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്ന കാഴ്ചയാണ്. വിജയ്–അനിരുദ്ധ് കൂട്ടുകെട്ട് ഇതിനോടകം തന്നെ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ തമിഴ് സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
തനിക്കായി എല്ലാം വിട്ടു നൽകിയ ആരാധകർക്ക് ജന നായകൻ സിനിമയും വിട്ടുനൽകുന്നുവെന്നും, ഇത് തന്റെ അവസാന സിനിമയായിരിക്കുമെന്നും ചടങ്ങിൽ വിജയ് പറഞ്ഞിരുന്നു. 85000 ത്തോളം ആരാധകർ ഒത്തുകൂടിയ സ്റ്റേഡിയം വൈകാരികമായ നിമിഷത്തിനാണപ്പോൾ സാക്ഷ്യം വഹിച്ചത്.
കത്തി മുതൽ ലിയോ വരെ, വിജയിയുടെ സ്ക്രീൻ പ്രസൻസിനൊപ്പം അനിരുദ്ധിന്റെ സംഗീതവും ചേർന്നപ്പോൾ തമിഴ് സിനിമയിൽ പ്രത്യേക എനർജിയായിരുന്നു രൂപപ്പെട്ടത്.
സ്റ്റോറി എങ്ങനെ ആയാലും, വിജയ്–അനിരുദ്ധ് കോംബോ എത്തിയാൽ മ്യൂസിക്കിന്റെ കാര്യത്തിൽ യാതൊരു ടെൻഷനും പ്രേക്ഷകർക്കുണ്ടാവില്ല.
അതുകൊണ്ടുതന്നെ, ഈ കൂട്ടുകെട്ട് ഇന്നും തമിഴ് സിനിമയിലെ ഏറ്റവും പവർഫുൾ ആക്ടർ–മ്യൂസിക് ഡയറക്ടർ കോമ്പോകളിലൊന്നായി തുടരുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജന നായകൻ’ ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
കെ.വി.എൻ. പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് ജന നായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
Content Highlight: Actor Vijay talk about Music director Anirudh
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.