| Saturday, 10th May 2025, 5:06 pm

ഇഷ്‌ക്ക് എന്റെ അടുത്തേക്ക് വന്ന സിനിമ; ചെയ്യാതിരുന്നതിന് ഒരു കാരണമുണ്ട്: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇഷ്‌ക്ക് എന്ന സിനിമ താന്‍ ചെയ്യേണ്ടിയിരുന്നതായിരുന്നെന്നും ചില കാരണങ്ങള്‍ കൊണ്ടാണ് ആ സിനിമ വേണ്ടെന്ന് വെച്ചതെന്നും നടന്‍ ടൊവിനോ തോമസ്.

തന്നെ കാത്തുനില്‍ക്കേണ്ടതില്ലെന്ന് സംവിധായകന്‍ അനുരാജിനോട് പറഞ്ഞെന്നും എത്രയും വേഗം അവനൊരു സിനിമ എടുക്കുക എന്നതായിരുന്നു തന്റെ ആഗ്രഹമെന്നും ടൊവിനോ പറഞ്ഞു.

‘ മറ്റാരെയെങ്കിലും നോക്കാന് ഞാന്‍ തന്നെയാണ് സജസ്റ്റ് ചെയ്തത്. കാരണം എനിക്ക് കമ്മിറ്റഡയായിട്ടുള്ള സിനിമകളുണ്ട്.

എന്നെ കാത്തു നിന്ന് വൈകിക്കണ്ട എന്ന് പറഞ്ഞു. അനുരാജ് വേഗം സിനിമ ചെയ്യണമെന്ന ആഗ്രഹമായിരുന്നു എനിക്കുണ്ടായിരുന്നത്. നമ്മള്‍ ഇടയില്‍ പടങ്ങള്‍ കയറാതെ നോക്കുന്നതാണ് എപ്പോഴും നല്ലത്,’ ടൊവിനോ പറഞ്ഞു.

പുള്ളി അങ്ങനെ ബൈപ്പാസ് ചെയ്ത് സിനിമകള്‍ ചെയ്യുന്ന ആളല്ലെന്നായിരുന്നു അനുരാജിന്റെ മറുപടി. ലൈനപ്പിലുള്ള സിനിമകള്‍ ചെയ്തു തീര്‍ത്തിട്ടാണ് അടുത്തത് ചെയ്യുകയെന്നും അതാണ് ടൊവിയുടെ രീതിയെന്നും അനുരാജ് പറഞ്ഞു.

‘ ഇഷ്‌ക്കിന്റെ കഥ ടൊവിയെ വെച്ച് ആലോചിച്ചിരുന്ന സിനിമയാണ്. ഇഷ്‌ക്ക് ആദ്യത്തെ സിനിമയായി ചെയ്യരുതെന്ന് പറഞ്ഞവരാണ് അധികവും.

കാരണം അതില്‍ ആകെ മൂന്നോ നാലോ ക്യാരക്ടേഴ്‌സേ ഉള്ളൂ. പരിമിതമായ ലൊക്കേഷനുകളേ ഉള്ളൂ.

എന്നെ സംബന്ധിച്ച് ഒരു ക്രാഫ്റ്റ്മാന്‍ എന്ന നിലയില്‍ എന്നെ ചലഞ്ച് ചെയ്തതും അതാണ്. അത്രയും ചെറിയ സ്ഥലത്ത് ചെറിയ ക്യാരക്ടേഴ്‌സിനെ വെച്ച് ഒരു സിനിമ ഫലിപ്പിച്ചെടുക്കാന്‍ പ്രയാസമാണ്.

രതീഷേട്ടന്റെ സ്‌ക്രിപ്റ്റാണ്. അന്ന് 70 സിനിമകള്‍ ആണ് ആ സമയത്ത് ഇറങ്ങിയത്. മൂന്ന് മാസങ്ങള്‍ കൊണ്ടാണ് അത്രയും പടങ്ങള്‍ ഇറങ്ങിയത്. അത്തരം സിനിമകള്‍ വരുമ്പോള്‍ നമ്മളെ അടയാളപ്പെടുത്തണമെങ്കില്‍ നമ്മള്‍ക്ക് ചലഞ്ചിങ് ആയ എന്തെങ്കിലും ചെയ്യണമെന്ന റിസ്‌കാണ് എടുത്തത്. പുതിയ സിനിമ എന്ന നിലയ്ക്ക് അത് റിസ്‌ക് തന്നെയായിരുന്നു.

ശരിക്കും ടെംപ്‌ളേറ്റ് സിനിമകള്‍ സംഭവിക്കുന്നത് നല്ലതാണ്. വലിയ ഹിറ്റുകള്‍ സംഭവിക്കുന്നതൊക്കെ നല്ലതാണ്. എന്നെ സംബന്ധിച്ച് ഇന്ററസ്റ്റിങ് ആയ കഥകള്‍ വരണം. കാലത്തിന് അപ്പുറത്ത് സഞ്ചരിക്കുക എന്നീ അത്യാഗ്രഹങ്ങള്‍ ഉള്ള ആളാണ് ഞാന്‍.

നരിവേട്ട ചൂസ് ചെയ്യാനുള്ള കാരണവും ആ സിനിമയിലുള്ള റിസ്‌കാണ്. വലിയ ക്യാന്‍വാസില്‍ ഉള്ള സിനിമയാണ്. അത് ഇംപ്ലിമെന്റ് ചെയ്യാനുമൊക്കെ പ്രയാസമാണ്. സിനിമ ലാഗ് ആകുമ്പോഴും ഞാന്‍ ടെന്‍ഷന്‍ അടിച്ചിരുന്നില്ല. കാരണം അത് അത്രയും വലിയ സിനിമ ആയിരുന്നു,’ അനുരാജ് പറഞ്ഞു.

Content Highlight: Actor Tovino Thomas about Ishq Movie

Latest Stories

We use cookies to give you the best possible experience. Learn more