| Thursday, 3rd April 2025, 3:07 pm

മറ്റൊരാള്‍ ആണെങ്കില്‍ ടെന്‍ഷനുണ്ടാകും, പക്ഷെ ആ നടന്‍ ഒരു രീതിയിലും ഞങ്ങളെ വിഷമിപ്പിച്ചില്ല: സുരേഷ് കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രൊജക്ട്സ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവരുടെ ബാനറിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിഷു റിലീസായാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയത് നടൻ സിജു സണ്ണിയാണ്.

ഇപ്പോൾ ടൊവിനോ പ്രൊഡ്യൂസറായത് കൊണ്ട് തങ്ങൾക്ക് ഒരു ടെൻഷനും ഇല്ലായിരുന്നുവെന്ന് പറയുകയാണ് നടൻ സുരേഷ് കൃഷ്ണ. ടൊവിനോയ്ക്ക് ഒരു സിനിമ എടുക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട് അറിയാമെന്നും സംവിധായകനേയും തിരക്കഥാകൃത്തിനേയും വിശ്വസിച്ചുകൊണ്ട് സെറ്റ് കംപ്ലീറ്റ് ഏൽപ്പിക്കുകയായിരുന്നുവെന്നും സുരേഷ് കൃഷ്ണ പറഞ്ഞു.

24 ദിവസത്തോളം ഷൂട്ട് അധികം വന്നുവെന്നും എന്നാലും ടൊവിനോ ലൊക്കേഷനിൽ വരുമ്പോൾ എല്ലാവരേയും ഭയങ്കരമായിട്ട് കംഫർട്ട് ചെയ്യാറുണ്ടെന്നും സുരേഷ് പറയുന്നു.

വേറൊരു പ്രൊഡ്യൂസർ ആണെങ്കിൽ ടെൻഷൻ ഉണ്ടാകുമെന്നും ഒരു രീതിയിലും തങ്ങളെ വിഷമിപ്പിച്ചിട്ടില്ലെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേർത്തു. വൺ ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ടൊവി നരാവിലെ ആറു മണി വരെ ഇരുന്നിട്ട് ഞങ്ങൾ പോയിട്ടുണ്ട്. വളരെ കുറച്ച് മാത്രമാണ് ഷൂട്ട് ചെയ്യാൻ പറ്റിയത്. വേറൊരു പ്രൊഡ്യൂസർ ആണെങ്കിൽ തീർച്ചയായിട്ടും ടെൻഷൻ ഉണ്ടാകും. പക്ഷെ എന്നാലും ടൊവി ലൊക്കേഷനിൽ വരുമ്പോൾ നമ്മളെയെല്ലാം ഭയങ്കരമായിട്ട് കംഫർട്ട് ചെയ്യാറുണ്ട്. ഒരു രീതിയിലും ഞങ്ങളെ വിഷമിപ്പിച്ചിട്ടില്ല,’ സുരേഷ് കൃഷ്ണ പറഞ്ഞു.

നല്ലൊരു സിനിമാ ലവ്വറാണ്. സിനിമ വളരെയധികം ശ്രദ്ധിക്കുന്ന ഒരാളാണ്. അയാൾക്ക് ഒരു സിനിമ എടുക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടും കാര്യങ്ങളും അറിയാം. പുതിയ സംവിധായകനാണ്, അല്ലെങ്കിൽ പുതിയ തിരക്കഥാകൃത്താണ്, അവരെ വിശ്വസിച്ചുകൊണ്ട് സെറ്റ് കംപ്ലീറ്റ് ഏൽപ്പിച്ചിരിക്കുകയായിരുന്നു.

ഒരു രീതിയിലും ഒരു തടസവും നമുക്ക് ഉണ്ടായിട്ടില്ല. കാരണം ഒരു സമയത്ത് 24 ദിവസത്തോളം ഷൂട്ട് അധികം വന്നു. മഴയിൽ എല്ലാ ദിവസവും ലൊക്കേഷനിൽ വെയിറ്റ് ചെയ്യുന്നുണ്ട്. ഇത് ഫുൾ നൈറ്റ് ഷൂട്ട് ചെയ്തിട്ടുള്ള സിനിമയാണ്. ഫുൾ നൈറ്റ് എന്നുവെച്ചാൽ അധികവും അങ്ങനെയായിരുന്നു കഥ പോകുന്നത്.

അപ്പോൾ രാവിലെ ആറു മണി വരെ ഇരുന്നിട്ട് ഞങ്ങൾ പോയിട്ടുണ്ട്. വളരെ കുറച്ച് മാത്രമാണ് ഷൂട്ട് ചെയ്യാൻ പറ്റിയത്. വേറൊരു പ്രൊഡ്യൂസർ ആണെങ്കിൽ തീർച്ചയായിട്ടും ടെൻഷൻ ഉണ്ടാകും. പക്ഷെ എന്നാലും ടൊവി ലൊക്കേഷനിൽ വരുമ്പോൾ നമ്മളെയെല്ലാം ഭയങ്കരമായിട്ട് കംഫർട്ട് ചെയ്യാറുണ്ട്. ഒരു രീതിയിലും ഞങ്ങളെ വിഷമിപ്പിച്ചിട്ടില്ല,’ സുരേഷ് കൃഷ്ണ പറഞ്ഞു.

Content Highlight: Actor Suresh krishna talking about his new movie producer

We use cookies to give you the best possible experience. Learn more