മലയാള സിനിമയിലെ തന്റെ പ്രിയപ്പെട്ട നടിമാരെ കുറിച്ച് സംസാരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ സിജു സണ്ണി.
ഉര്‍വശിയും കല്‍പ്പനയുമൊക്കെ ചെയ്ത തരം കോമഡികള്‍ ഇന്ന് മലയാള സിനിമയില്‍ മിസ്സിങ് ആണെന്ന് സിജു സണ്ണി പറയുന്നു.
അവരുടെ ജീവിതാനുഭവങ്ങള്‍ തന്നെ ആയിരിക്കാം അത്തരം കഥാപാത്രങ്ങളെയൊക്കെ അനായാസമായി അവതരിപ്പിക്കാന്‍ സഹായിക്കുന്നതെന്നും ഓപ്പോസിറ്റ് നില്‍ക്കുന്നത് ആരായാലും ഉര്‍വശി ചേച്ചിയും കല്‍പ്പന ചേച്ചിയുമൊക്കെ തകര്‍ക്കുമെന്നും സിജു പറയുന്നു.
‘ മലയാള സിനിമയിലെ എന്റെ ഫേവറൈറ്റ് ആക്ട്രസ് എന്ന് പറയുന്നത് ഉര്‍വശി ചേച്ചിയും കല്‍പ്പന ചേച്ചിയുമൊക്കെ തന്നെയാണ്. കോമഡി ചെയ്യുന്ന ആള്‍ക്കാര്‍ ഇപ്പോള്‍ വളരെ കുറവാണ്.
കല്‍പ്പന ചേച്ചിയൊക്കെ ചെയ്ത കാര്യങ്ങളും അവരുടെ ആ ടൈമിങ്ങുമൊക്കെ എവിടെയൊക്കെയോ മിസ്സിങ് ആണ്. അതുപോലെ ഉര്‍വശി ചേച്ചിയൊക്കെ ചെയ്ത തരം കോമഡികളൊക്കെ എവിടെയൊക്കെയോ മിസ്സിങ് ആണ്.
സ്ഫടികം പോലുള്ള സിനിമയൊക്കെ നോക്കിയാല്‍ ലാലേട്ടനാണ് അപ്പുറത്ത് നില്‍ക്കുന്നത്. അപ്പോള്‍ ഇപ്പുറത്ത് ഒരാള്‍ കട്ടയ്ക്ക് നില്‍ക്കണം. അതൊക്കെ എന്തൊരു കിടുവാണ്. ഭയങ്കര അടിപൊളിയായിരുന്നില്ലേ. പിന്നെ അങ്ങനത്തെ ക്യാരക്ടേഴ്‌സൊക്കെ അന്ന് എഴുതപ്പെട്ടിരുന്നു.
അതുപോലെ കല്‍പ്പന ചേച്ചിയുടേയും ജഗതി ചേട്ടന്റേയുമൊക്കെ ചില കോമ്പിനേഷനുകള്‍. എത്ര രസകരമായിട്ടാണ് അതൊക്കെ ചെയ്യുന്നത്.
ചാര്‍ളി സിനിമയിലെ കല്‍പ്പന ചേച്ചിയുടെ പെര്‍ഫോമന്‍സ് കണ്ട് ഞാന്‍ കരഞ്ഞുപോയിട്ടുണ്ട്. ആ കടലിലെ പരിപാടിയൊക്കെ. അവര്‍ മൂന്ന് സഹോദരിമാരും ഭയങ്കര ടൈറ്റ് ആക്ടേഴ്‌സാണ്.
ഇപ്പോള്‍ ഹ്യൂമര്‍ ചെയ്യുന്ന ആക്ടേഴ്‌സ് കുറവാണ്. മഞ്ജു ചേച്ചിയൊക്കെയുണ്ട്. എന്നാലും അധികം പേരെ കാണാത്ത പോലെ ഫീല്‍ ചെയ്യും. പിന്നെ പണ്ടുള്ള ആക്ടേഴ്‌സിന്റെ ജീവിതാനുഭവങ്ങളൊക്കെ അവരെ ഭയങ്കരമായി സ്വാധീനിക്കുന്നുണ്ടാകാം അഭിനയിക്കുമ്പോള്‍.
അന്നുള്ളവര്‍ക്കുള്ള ജീവിതാനുഭവങ്ങള്‍ വളരെ കൂടുതലല്ലേ. എത്രയോ വലിയ വലിയ ലെജന്റ്‌സുകള്‍ക്കൊപ്പം അഭിനയിച്ചവരല്ലേ. അവര്‍ക്ക് അതൊക്കെ സിംപിളായിരിക്കും. ഇന്നത്തെ കാലത്തേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അതാകാം ചിലപ്പോള്‍,’ സിജു സണ്ണി പറഞ്ഞു.
Content Highlight: Actor Siju Sunny about His Favourite Actress