സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വാഴ 2. വിപിന്‍ദാസിന്റെ തിരക്കഥയില്‍ നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പൊലീസുകാരന്റെ വേഷത്തിലാണ് അല്‍ഫോണ്‍സ് എത്തുന്നത്.
അടുത്തിടെ അല്‍ഫോണ്‍സിനെ കണ്ടതിനെ കുറിച്ചും അഭിനയരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവിനെ കുറിച്ചുമൊക്ക സംസാരിക്കുകയാണഅ നടന്‍ ഷറഫുദ്ദീന്‍. പോപ്പര്‍സ്‌റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ അല്‍ഫോണ്‍സുമായിട്ട് നമ്മള്‍ എല്ലാവരും ഫോണിലൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു. എല്ലാവരും ചെറുപ്പത്തിലേ ഉള്ള കൂട്ടുകാരായതുകൊണ്ട് ഇപ്പോള്‍ നമ്മള്‍ ഇരിക്കുന്ന അവസ്ഥയുമായി ബന്ധപ്പെട്ടൊന്നുമല്ല ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത്
നമ്മള്‍ എവിടെയെങ്കിലുമൊക്കെ ഇരുന്നങ്ങ് സംസാരിക്കും. ഞങ്ങള്‍ ഇത്തവണ എല്ലാവരും കണ്ടത് വാഴ 2 വിന്റെ സെറ്റിലാണ്. ഞങ്ങള്‍ മാറി ഒരു മൂലയില്‍ പോയിരുന്ന് അരമണിക്കൂറോളം നമ്മള്‍ വര്‍ത്തമാനം പറഞ്ഞു.
അതില്‍ നിന്നും ഇപ്പോഴും ഞങ്ങള്‍ക്കറിയാം എത്ര നാള്‍ കഴിഞ്ഞാലും ഞങ്ങള്‍ ഇപ്പോഴും ലൈവാണെന്ന്. അത് ഞങ്ങള്‍ക്ക് തന്നെ ഉറപ്പുള്ള കാര്യമാണ്.
ഞാന്‍ നിവിനെ വിൡിരുന്നു. അവന്‍ വൈക്കത്ത് ഷൂട്ടിലായിപ്പോയി. അല്ലെങ്കില്‍ അവനും ഈസിയായി വന്നേനെ. പിന്നെ നേരം ഇറങ്ങിയിട്ട് 12 വര്‍ഷമായി. പ്രേമം ഇറങ്ങിയിട്ട് 10 വര്‍ഷം ആകാറാകുന്നു. ഞങ്ങള്‍ ഫ്രണ്ട്‌സ് എന്ന നിലയില്‍ അടിപൊളിയായി പോയിക്കൊണ്ടിരിക്കുന്നു.
അടുത്ത പടം ചെയ്യാന്‍ ഞങ്ങള്‍ എല്ലാവരും അല്‍ഫോണ്‍സിനെ നിര്‍ബന്ധിക്കുന്നുണ്ട്. അവന് അവന്റെ പ്ലാനുകളുണ്ട്. ഒരു ലെവലില്‍ പറയുക എന്നല്ലാതെ അതിന് അപ്പുറത്തേക്ക് അവനെ നിര്‍ബന്ധിക്കാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല.
അവന്‍ കൊണ്ടുവരുന്ന പ്ലാനിലേക്ക് ഞങ്ങള്‍ കയറലായിരുന്നു പതിവ്. ഇനിയും അത് അങ്ങനെ തന്നെയായിരിക്കാം. ആശാന്‍ അങ്ങനെ ഒന്നും വിട്ടുപറയില്ല. ആശാന്‍ പറയട്ടെ.
വാഴ 2 വില്‍ ഒരു പൊലീസുകാരന്റെ വേഷമാണ്. ഇന്ററസ്റ്റിങ് ക്യാരക്ടറാണ്. എന്നാ പാടാ ഇത്, ഞാന്‍ അരി പെറുക്കിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു.
പെറുക്ക് പെറുക്ക് എന്ന് ഞങ്ങളും പറഞ്ഞു. ഞാനും കിച്ചുവും ശബരിയും ഒക്കെ ഉണ്ടല്ലോ. അവന്‍ അഭിനയിക്കുന്നതിലെ കോമഡിയൊക്കെ ഞങ്ങളോട് പറയും.
ആക്ടര്‍ ആകുക എന്നൊരു ആഗ്രഹം അവന് നേരത്തെ ഉണ്ടായിരുന്നു. കാര്‍ത്തിക് സുബ്ബരാജിന്റെ ഷോട്ട് ഫിലിമിലൊക്കെ അവന്‍ അഭിനയിച്ചിരുന്നു. അഭിനയം തുടങ്ങിയതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷുണ്ട്. അവന്‍ അഭിനയിച്ചാല്‍ അടിപൊളിയായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം,’ ഷറഫുദ്ദീന്‍ പറഞ്ഞു.
Content Highlight: Actor Sharafudheen about Alphones Puthren